Connect with us

kerala

സനദ് സ്വീകരിക്കാന്‍ ഒരാഴ്ച മാത്രം; മഹല്ല് ഖത്തീബിന് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

കോഴിക്കോട് മലാപ്പറമ്പില്‍  കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്

Published

on

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ മഹല്ല് ഖത്തീബിന് ദാരുണാന്ത്യം. വയനാട് ചെന്നലോട് മഹല്ല് ഖത്തീബായി പ്രവര്‍ത്തിക്കുന്ന കാപ്പാട് ചെട്ടിയാം വീട്ടില്‍ താഹിറിന്റെ മകന്‍ അത്തോളി കുടക്കല്ല് ദിറാര്‍ ഹൗസില്‍ മുഹമ്മദ് നഈം ഫൈസി(23)യാണ് മരിച്ചത്. കോഴിക്കോട് മലാപ്പറമ്പില്‍  കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൂടെ യാത്ര ചെയ്തിരുന്ന അരീക്കോട് സ്വദേശി ജുനൈദ് ഫൈസി പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഖുര്‍ആന്‍ മനഃപാഠമാക്കിയ മുഹമ്മദ് നഈം ഫൈസി പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജില്‍ നിന്നും ജനുവരി ആദ്യവാരം സനദ് സ്വീകരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കാപ്പാട് മഖാം പള്ളിയില്‍ ഖബറടക്കി. മാതാവ്: റൈഹ. സഹോദരങ്ങള്‍: മുഹമ്മദ് തമീം, മുഹമദ് ജനിം.

kerala

പുതുവത്സരത്തലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന; ഇക്കുറി മുന്നില്‍ എറണാകുളം

കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.

Published

on

സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധന. പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ വിൽപ്പന നടന്നത്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. ഇവിടെ നിന്ന് മാത്രം 92.31 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്.

കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് അന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 2.28 കോടിയുടെ അധികവിൽപനയാണ് ഇത്തവണയുണ്ടായത്. സാധാരണ കൊല്ലം, തൃശ്ശൂർ ജില്ലകളിലായിരുന്നു കൂടുതൽ വിൽപ്പന നടക്കുന്നത്. എന്നാൽ ഇത്തവണ അത് എറണാകുളത്തും തിരുവന്തപുരത്തുമാണ്. നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്‌ലെറ്റ്. ചാലക്കുടിയിലുള്ള ഔട്ട്‌ലെറ്റിലും വലിയ രീതിയിൽ മദ്യവിൽപ്പന നടന്നു.

 

Continue Reading

kerala

സിപിഎമ്മിന്റെ തനിമ സംരക്ഷിക്കാന്‍ എം.വി ഗോവിന്ദന്റെ വിശദീകരണം മതിയാകുമോ? കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തതില്‍ വിശദീകരണം

വിവാഹ ചടങ്ങിലോ വീട്ടുകൂടലിലോ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം?’ എന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

Published

on

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ തര്‍ക്കം കുടുപ്പിച്ചുകൊണ്ട്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയുമായി എത്തി. വിവാഹ ചടങ്ങിലോ വീട്ടുകൂടലിലോ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം?’ എന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

വ്യക്തിപരമായ ബന്ധങ്ങളുടെ പേരില്‍ പാര്‍ട്ടിയെ തള്ളിപ്പറയാനാവില്ല. പരസ്പര സൗഹ്യറത്തിന്റെയോ വീട്ടുകൂടലിന്റെയോ പേരില്‍ പങ്കെടുത്തതിനെ മഹാപരാധമാക്കരുത്, എന്ന് ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു എന്നാല്‍ ഈ പ്രസ്താവന വിവാദങ്ങള്‍ക്കും വിമര്ശനങ്ങള്‍ക്കും കാരണമായി ‘കൊലക്കേസില്‍ പ്രതിയായ വ്യക്തിയുടെ വീട്ടില്‍ നേതാക്കള്‍ പങ്കെടുത്തതിലൂടെ പാര്‍ട്ടി എന്താണ് പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളെ സഹായിക്കാനാകാതെ പ്രതികളുടെ സൗകര്യത്തിന് മാതൃക കാണിക്കുമോ? എന്ന ചോദ്യം ഉയര്‍ന്നു.

Continue Reading

kerala

പുതുവത്സരദിനത്തില്‍ സംസ്ഥാനത്ത് അപകട പരമ്പര, ആറു മരണം

. എറണാകുളം വൈപ്പിനില്‍ ഗോശ്രീപാലത്തിന് സമീപം ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു.

Published

on

പുതുവത്സരദിനത്തില്‍ ചോരക്കളമായി നിരത്തുകള്‍. സംസ്ഥാനത്ത് വ്യത്യസ്ത വാഹന അപകടങ്ങളിലായി ആറു പേര്‍ മരിച്ചു. എറണാകുളം വൈപ്പിനില്‍ ഗോശ്രീപാലത്തിന് സമീപം ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു. ഇരുവരും കോളേജ് വിദ്യാര്‍ത്ഥികളാണ്. വെളുപ്പിന് 12.30ന് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഇടുക്കി കുട്ടിക്കാനത്തിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസല്‍ (27) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിര്‍ത്തി സുഹൃത്തുക്കള്‍ പുറത്തിറങ്ങിയപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന ഫൈസലുമായി കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. 350 അടിയോളം താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കാസര്‍കോട് എരുമക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് പണാംകോട് കോടോത്ത് സ്വദേശി ബി ഷഫീഖ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷെഫീക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേശീയ പാതയില്‍ ആലപ്പുഴ പട്ടണക്കാട്ട് വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. തണ്ണീര്‍മുക്കം അശ്വതി ഭവനത്തില്‍ അപ്പുക്കുട്ടന്റെ ഭാര്യ രതി ആണ് മരിച്ചത്.

തിരുവനന്തപുരം വഴയില ആറാംകല്ല് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. അരുവിക്കര – ഇരുമ്പ സ്വദേശി ഷാലു അജയ് (21) ആണ് മരിച്ചത്. രാത്രി പതിനൊന്നര മണിക്കായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. കൂടെ ഉണ്ടായിരുന്ന യുവാവിന് ഗുരുതരമായിരി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

കോഴിക്കോട് താമരശ്ശേരിയില്‍ കാര്‍ ലോറിയിലിടിച്ചു അപകം. കാരാടി വട്ടക്കുണ്ടില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് ബിയര്‍ കുപ്പികളുമായി പോയ ലോറിയിലേക്ക് എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി ലോറി ഡ്രൈവര്‍ വിശദീകരിച്ചു. തൃശ്ശൂര്‍ മിണാലൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ബസ് പിന്നില്‍ വന്ന് ഇടിച്ചത്.

Continue Reading

Trending