Connect with us

india

‘ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും സൗഹാര്‍ദ്ദത്തെയും കാത്തുസൂക്ഷിച്ച പ്രസ്ഥാനമാണ് മുസ്്‌ലിംലീഗ്’പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

മുസ്്‌ലിംലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി സുപ്രധാനവും ചരിത്രപരവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രൂപീകരണം മുതല്‍ക്കെ പാര്‍ട്ടിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് കാമ്പില്ലെന്നാണ് ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കുന്നത്. മുസ്്‌ലിംലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ്. രാഷ്ട്രീയ, പാര്‍ലമെന്ററി മര്യാദകള്‍ പാലിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചുവരുന്നത്. പേരിനൊപ്പമുള്ള മുസ്്‌ലിം എന്നുള്ളതായിരിക്കാം പലര്‍ക്കും സംശയത്തിനിടയാക്കിയതെന്നും എന്നാല്‍ പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്തേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ഇന്നോളമുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും നല്‍കിയിട്ടുള്ള നേട്ടങ്ങള്‍ പലതാണ്. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും സൗഹാര്‍ദ്ദത്തെയും കാത്തുസൂക്ഷിച്ച പ്രസ്ഥാനമാണ് മുസ്്‌ലിംലീഗ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഇത്രയേറെ അവലംബമായ മറ്റൊരു രാഷ്ട്രീയ സങ്കല്‍പ്പവും ലോകത്ത് വേറെയില്ല. മുസ്്‌ലിംലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിന്റെ ദര്‍ശനം പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കുക, അതില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതായിരുന്നു.
ബഹുസ്വര സമൂഹവുമായി സൗഹൃദം പങ്കുവെച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് ന്യൂനപക്ഷത്തിന് ഏറ്റവും യോജിച്ചതെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അണികളെ ആഹ്വാനം ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് മുസ്്‌ലിംലീഗ്. പാര്‍ട്ടി ഭരണഘടനയുടെ ആദ്യ അധ്യായത്തില്‍ തന്നെ പറയുന്നത് മത സൗഹാര്‍ദ്ദത്തെ കാത്തുസൂക്ഷിക്കണം എന്നുള്ളതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുസ്്‌ലിംലീഗിന്റെ മുഖമുദ്രയാണ്. ബൈത്തുറഹ്്മ, സി.എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ സെന്റര്‍, പാലിയേറ്റീവ് സെന്ററുകള്‍ എന്നിവയെല്ലാം ജാതി, മത, കക്ഷി രാഷ്ട്രീയ ബേധമന്യെ സമാധാനവും ശാന്തിയും ആശ്വാസവും പകര്‍ന്നു നല്‍കുന്ന സ്ഥാപനങ്ങളാണ്. സര്‍വോപരി ജനാധിപത്യത്തെയും മതേതരത്വത്തെയും മതസൗഹാര്‍ദ്ദത്തെയും ശക്തിപ്പെടുത്താന്‍ മുസ്്‌ലിംലീഗ് മുന്നില്‍തന്നെയുണ്ടായിരുന്നു. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയുടെ ആശയങ്ങള്‍ അടിയറ വെക്കാനോ രാഷ്ട്രീയ വൈകാരികതക്കൊപ്പം പോകാനോ മുസ്്‌ലിംലീഗ് തയ്യാറായിട്ടില്ല. വിവേകത്തിന്റെ രാഷ്ട്രീയമാണ് എല്ലാകാലവും മുസ്്‌ലിംലീഗ് കാഴ്ചവെച്ചത്. ഇന്ത്യയുടെ സുപ്രീംകോടതി അത് മനസ്സിലാക്കിയെന്നാണ് വിധി വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നിയമവ്യവസ്ഥ ജനങ്ങള്‍ക്കൊപ്പമാണെന്നും ജനകീയ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നുവെന്നുമുള്ള സന്ദേശം കൂടിയാണ് വിധി നല്‍കുന്ന ഏറ്റവും വലിയ സൂചനയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

india

പഹൽഗാം ഭീകരാക്രമണം; ഭീകരന്‍ ആദിലിന്‍റെ വീട് തകര്‍ത്തു; തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം

സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്

Published

on

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്. അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിർ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്താൻ പൗരനെന്നും വിവരം ലഭിച്ചു.

വീടുകള്‍ക്കുള്ളില്‍ സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് അനന്ത്നാഗ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ആദില്‍ തോകര്‍, അലി ഭായ്, ഹാഷിം മൂസ എന്നിവര്‍ക്കായാണ് ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നത്.

ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.
2019ന് ശേഷം നടക്കുന്ന ഏറ്റവും  വലിയ ഭീകരാക്രമണമാണിത്. ഭീകരരില്‍ ചിലര്‍ സൈനികവേഷത്തിലായിരുന്നുവെന്നും പേര് ചോദിച്ച ശേഷം നെറ്റിയില്‍ നിറയൊഴിക്കുകയായിരുന്നുവെന്നും രക്ഷപെട്ടവര്‍ മൊഴി നല്‍കിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുല്‍മേട്ടില്‍ വിശ്രമിച്ചിരുന്ന സഞ്ചാരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

Continue Reading

india

വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയിൽ വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

Published

on

ന്യൂഡല്‍ഹി: ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം. പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.

ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ആയിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.

അതിനിടെ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു.പ്രാദേശിക ഭരണകൂടമാണ് വീടുകൾ തകർത്തതെന്നാണ് നിഗമനം. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.

Continue Reading

india

കേന്ദ്ര സർക്കാരിന്റെ സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്‌തു; ജമ്മുവിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ

Published

on

പഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്തതിന് ജമ്മു കശ്മീരിലെ ദൈനിക് ജാ​ഗരൺ റിപ്പോർട്ടർ രാകേഷ് ശർമയെയാണ് ബി.ജെ.പി എം.എൽ.എ അടക്കമുള്ള സംഘം ആക്രമിച്ചത്.

ജമ്മു കശ്മീരിലെ സുരക്ഷ മേൽനോട്ടത്തി​ന്റെ പൂർണ ചുമതല കേന്ദ്ര സർക്കാറിനാണ്. പഹൽ​ഗാമിലെ ആക്രമണം സർക്കാറി​ന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷ വീഴ്ചയല്ലേ എന്ന ചോദിച്ചതിനാണ് മാധ്യമപ്രവർത്തകനെ മർദിച്ചത്. പരിക്കേറ്റ മാധ്യമപ്രവർത്തകനെ ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending