Connect with us

kerala

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Published

on

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഒഴുകെയുള്ള ജില്ലകൾക്കാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്.

മധ്യ-വടക്കൻ ജില്ലകളിലാണ് മഴ ശക്തമാവുക. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത തുടരണം. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തി. മലയോര മേഖലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

kerala

മോദിക്ക് ക്ഷേത്രം നിർമിച്ച പ്രവർത്തകൻ ബി.ജെ.പി വിട്ടു; പാർട്ടിയി​ൽ അവഗണനയെന്ന് ആക്ഷേപം

നിലവിൽ പാർട്ടിയുടെ ശിവാജിനഗർ എം.എൽ.എക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് മായുർ മുൻദെ പാർട്ടി വിട്ടിരിക്കുന്നത്.

Published

on

മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേത്രം നിർമിച്ച പ്രവർത്തകൻ പാർട്ടിവിട്ടു. 2021ലാണ് ഇയാൾ മോദിയുടെ ക്ഷേത്രം നിർമിച്ചത്. നിലവിൽ പാർട്ടിയുടെ ശിവാജിനഗർ എം.എൽ.എക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് മായുർ മുൻദെ പാർട്ടി വിട്ടിരിക്കുന്നത്.

കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിക്ക് വേണ്ടി താൻ ആത്മാർഥമായി പ്രവർത്തിക്കുകയാണ്. പാർട്ടിയുടെ വിവിധ പദവികൾ സത്യസന്ധമായാണ് താൻ വഹിച്ചിരുന്നത്. എന്നാൽ, ആത്മാർഥമായി പ്രവർത്തിക്കുന്നവരെ അവഗണിക്കുകയാണ് ബി.ജെ.പി ​ചെയ്യുന്നത്. മറ്റുള്ള പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരെയാണ് ബി.ജെ.പി പരിഗണിക്കുന്നത്.

ബി.ജെ.പി എം.എൽ.എമാർ സ്വന്തം സ്വാധീനം വർധിപ്പിക്കാനാണ് ഓഫീസ് ജോലിക്കാരെ നിയമിക്കുന്നത്. മുമ്പ് ​ഓഫീസിൽ ജോലി ചെയ്തിരുന്നവരെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തെരഞ്ഞെടുപ്പിന്റെ ഒരു പ്രവർത്തനങ്ങളിലും ഇവർ ഭാഗമായിട്ടില്ല. മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ താമസിക്കുന്ന സ്ഥലങ്ങളിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനാൽ പാർട്ടിയുടെ മുഴുവൻ പോസ്റ്റുകളിൽ നിന്നും താൻ രാജിവെക്കുകയാണ്. രാജിക്കത്ത് നരേന്ദ്ര മോദിക്കും അമിത് ഷാക്കും അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയിൽ അതൃപ്തിയുളളവരുടെ എണ്ണവും വർധിക്കുകയാണ്.

Continue Reading

kerala

ടി.പി ചന്ദ്രശേഖരന്‍ വധം: വ്യാജ സിം കാര്‍ഡ് കേസില്‍ കൊടി സുനി ഉള്‍പ്പെടെ അഞ്ച് പ്രതികളെ വെറുതെവിട്ടു

കൊടി സുനിക്കു പുറമെ അഴിയൂർ സ്വദേശികളായ തയ്യിൽ ജാബിർ, നടുച്ചാലിൽ നിസാർ, കല്ലമ്പത്ത് ദിൽഷാദ്, വടകര ബീച്ച് റോഡിലെ കുറ്റിയിൽ അഫ്‌സൽ എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്.

Published

on

ടി.പി ചന്ദ്രശേഖരൻ വധത്തിനായി വ്യാജ സിം കാർഡ് ഉപയോഗിച്ചെന്ന കേസിൽ പ്രതികളെ വെറുതെവിട്ടു. കൊടി സുനി ഉൾപ്പെടെ അഞ്ചുപേരെയാണ് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്. പൊലീസിന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് മജിസ്‌ട്രേറ്റ് എ.എം ഷീജ വ്യക്തമാക്കി.

കൊടി സുനിക്കു പുറമെ അഴിയൂർ സ്വദേശികളായ തയ്യിൽ ജാബിർ, നടുച്ചാലിൽ നിസാർ, കല്ലമ്പത്ത് ദിൽഷാദ്, വടകര ബീച്ച് റോഡിലെ കുറ്റിയിൽ അഫ്‌സൽ എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്. കേസിൽ ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു. 12 വർഷത്തിനുശേഷമാണ് കേസിൽ ഇപ്പോൾ വിധി വരുന്നത്.

Continue Reading

kerala

സെക്രട്ടേറിയറ്റില്‍ സീലിംഗ് ഇളകി വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരിക്ക്

പഴയ നിയമസഭ മന്ദിരത്തിന്‍റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്.

Published

on

സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരുക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരുക്കേറ്റത്. പഴയ നിയമസഭ മന്ദിരത്തിന്‍റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.

ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിന്‍റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമ വകുപ്പിന്‍റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്.

Continue Reading

Trending