Connect with us

News

പാകിസ്ഥാനിലെ സിന്ധു നദിയില്‍ 80,000 കോടി രൂപയുടെ സ്വര്‍ണശേഖരം കണ്ടെത്തി

ഖനനത്തിന് കമ്പനികളുടെ കരാര്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെ പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

സിന്ധു നദിയില്‍ കണ്ടെത്തിയ സ്വര്‍ണം ഖനനം ചെയ്യാനൊരുങ്ങി പാകിസ്ഥാന്‍. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ നടത്തിയ സർവേയില്‍, ഏകദേശം 80,000 കോടി രൂപ വില മതിക്കുന്ന സ്വര്‍ണശേഖരമാണ് കണ്ടെത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്ഥാന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ സ്വര്‍ണം ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അറ്റോക്ക് പ്ലേസര്‍ ഗോള്‍ഡ് പ്രോജക്ട് എന്ന പേരിലാണ് ഖനന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഖനനത്തിന് കമ്പനികളുടെ കരാര്‍ സ്വീകരിക്കുന്നത് ഉള്‍പ്പെടെ പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം ആദ്യമാണ് അറ്റോക്ക് ജില്ലയിലെ സിന്ധു നദിയില്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയത്. നദിയില്‍ ഒന്‍പത് പ്ലേസര്‍ ഗോള്‍ഡ് ബ്ലോക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്. നദിയിലൂടെ ഒഴുകിയെത്തുന്ന സ്വര്‍ണത്തരികള്‍ ഒരിടത്തായി അടിഞ്ഞുകൂടി, ചെറുരൂപങ്ങളായി മാറുന്നതാണ് പ്ലേസര്‍ ഗോള്‍ഡ് ബ്ലോക്കുകള്‍.

ബിഡ്ഡിങ് നടപടികള്‍ക്കും, ഖനനവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ എന്‍ജിനീയറിങ് സര്‍വീസസ് പാകിസ്ഥാനും (നെസ്‌പാക്) പഞ്ചാബിലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒമ്പത് പ്ലേസർ ഗോൾഡ് ബ്ലോക്കുകളുടെ ഖനനവുമായി ബന്ധപ്പെട്ട ബിഡ്ഡിങ് ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനുള്ള കൺസൾട്ടൻസി സർവീസിനാണ് കരാറെന്ന് നെസ്‌പാക് മാനേജിങ് ഡയറക്ടര്‍ സർഗാം ഇഷാഖ് ഖാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത ഖനനം തടയുന്നതിനുള്ള ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ലഭിച്ച ലോട്ടറിയാണ് സിന്ധു നദിയിലെ സ്വര്‍ണശേഖരം. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് മാസത്തിനിടെ, നികുതി കമ്മി 606 ബില്യണ്‍ പാകിസ്ഥാന്‍ രൂപയായി (18,945 കോടി രൂപ) വര്‍ധിച്ചിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) പ്രതിബദ്ധതകള്‍ ലംഘിച്ചതിനെ തുടര്‍ന്ന്, അവിടെ നിന്നും കടുത്ത സമ്മര്‍ദം നേരിടുന്നുണ്ട്. ഏഴ് ബില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചിട്ടുണ്ടെങ്കിലും, നികുതി ശേഖരണം ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള സ്വര്‍ണ ഖനനം പാകിസ്ഥാന്റെ സാമ്പത്തിക സമ്മര്‍ദങ്ങള്‍ ലഘൂകരിക്കും.

ചരിത്രം പരിശോധിച്ചാല്‍, പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് സിന്ധുനദീതട മേഖല. സ്വർണം മാത്രമല്ല, മറ്റു വിലയേറിയ ലോഹങ്ങളുടെ സാന്നിധ്യവും സിന്ധു നദിയിലുണ്ട്. അതേസമയം, പാകിസ്ഥാന് ലഭിച്ച സ്വര്‍ണശേഖരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ടുപോയ ഭാഗ്യമാണ്. ഹിമാലയത്തില്‍നിന്നുള്ള സ്വര്‍ണതരികളാണ് ഒഴുകിയെത്തി പാകിസ്ഥാനില്‍ അടിഞ്ഞുകൂടി വലിയ ശേഖരമായി മാറിയിരിക്കുന്നതെന്നാണ് ഭൂമിശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ട്രംപ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങി ഇലോണ്‍ മസ്‌ക്

ഡോണള്‍ഡ് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ചാണ് മസ്‌ക് പടിയിറങ്ങുന്നത്.

Published

on

ട്രംപ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങി വ്യവസായി ഇലോണ്‍ മസ്‌ക്. ഡോജ് വകുപ്പില്‍ നിന്നാണ് മസ്‌ക് പടിയിറങ്ങുന്നത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവ് ചുരുക്കുന്നതിനായി നിയോഗിച്ച ഡോജിന്റെ നേതൃത്വം തന്നെ ഏല്‍പ്പിച്ച ട്രംപിനോട് മസ്‌ക് നന്ദി പറഞ്ഞു. എക്‌സിലൂടെയാണ് യു.എസ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങുന്ന വിവരം മസ്‌ക് അറിയിച്ചത്.

പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനായി ജനുവരിയിലാണ് മസ്‌ക് ചുമലയേറ്റെടുക്കുന്നത്. വര്‍ഷത്തില്‍ 130 ദിവസം ജോലി ചെയ്യാനാണ് മസ്‌കിന് അനുമതിയുണ്ടായിരുന്നത്. മെയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ചാണ് മസ്‌ക് പടിയിറങ്ങുന്നത്.

ഡോണാള്‍ഡ് ട്രംപിന്റെ ബജറ്റ് ബില്ലില്‍ മസ്‌കിന് കടുത്ത പ്രതിഷേധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഡോജില്‍ നിന്നും മസ്‌ക് പടിയിറങ്ങുകയാണെന്ന് അറിയിച്ചിരിക്കുന്നത്.

ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്നാണ് മസ്‌കിന്റെ അഭിപ്രായം. എന്നാല്‍, ബില്ലിനെ മനോഹരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

Continue Reading

GULF

ഖത്തറില്‍ പൊടിക്കാറ്റ്; വേനല്‍ ചൂട് കടുക്കും; മുന്നറിയിപ്പ്

. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

on

ഖത്തറില്‍ വേനല്‍ ചൂട് കനക്കുന്നു. നാളെ മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയുമെന്നും, വരുന്ന ആഴ്ചയും സമാന കാലാവസ്ഥ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ പിന്തുടരാന്‍ പാടുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചകഴിയും വരെ പുറം ജോലികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

kerala

‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍

Published

on

കൊച്ചി: തനിക്കെതിരായ സംഘപരിവാർ ആക്രമണം കുറച്ച് നാൾ തുടരുമെന്നും അവർക്ക് മടുക്കുമ്പോൾ നിർത്തിക്കൊള്ളുമെന്നും വേടൻ. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. NIA ക്ക് നൽകിയ പരാതി വൈകിയെന്നാണ് തോന്നുന്നതെന്നും വേടൻ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. അത് ഇനിയും തുടരും. എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ പോലും വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്.

തുഷാർ വെള്ളാപ്പള്ളിയുടെ പിന്തുണയുടെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തെരുഞ്ഞെടുപ്പൊക്കെ വരുവല്ലെയെന്നും കൂട്ടിച്ചേർത്തു. കേസുകൾവന്നത് പരിപാടിയെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടനാട് റെയ്ഞ്ച് ​ഫോറസ്റ്റ് ഓഫീസിൽ വെച്ചാണ് വേടൻ മാധ്യമങ്ങളെ കണ്ടത്. നാല് വർഷം മുമ്പ് പാടിയ പാട്ടിന്റെ പേരിൽ വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് എൻഐഎക്ക് പരാതി നൽകിയത്.

പുല്ലിപ്പല്ല് കേസിലെ വിവാദത്തിൽ റേഞ്ച് ഓഫീസറെ വനംവകുപ്പ് നേരത്തെ സ്ഥലംമാറ്റി. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ‍ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയത്.

Continue Reading

Trending