Connect with us

international

ദക്ഷിണ കൊറിയയിലെ വിമാനാപകടത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനി

സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം മാത്രമാണ് ജെജു എയര്‍ നടത്തുന്നതെന്നും കമ്പനി അറിയിച്ചു

Published

on

ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ പൊതുമാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു എയര്‍. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ടാണ് ജെജു എയര്‍ വാര്‍ത്താകുറിപ്പ് ഇറക്കിയത്. അപകടത്തില്‍ സാധ്യമായതെന്തും ചെയ്യും. ദാരണുമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

അപകടത്തിനു പിന്നാലെ ജെജു എയര്‍ വെബ്‌സൈറ്റില്‍ പൊതുമാപ്പ് നോട്ടിസ് പ്രസിദ്ധീകരിച്ചിരുന്നു. ദുഃഖംപ്രകടിപ്പിച്ച് കൊണ്ട് എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മിനിമല്‍ ഡിസൈനിലേക്ക് മാറി. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം മാത്രമാണ് ജെജു എയര്‍ നടത്തുന്നതെന്നും കമ്പനി അറിയിച്ചു. 181 പേരുമായി പറന്ന വിമാനം ലാന്‍ഡിങ്ങിനിടെ ആയിരുന്നു പൊട്ടിത്തെറിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

international

ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയ

‘കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന്‍ സംസ്ഥാനം’ എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു

Published

on

പിയോങ്‌യാങ്: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍.

ഇതിനു മുമ്പ് ട്രംപ് പ്രസിഡന്റായ സമയത്ത് ഉത്തര കൊറിയയുടെ ആണവനയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കിം ജോങ് ഉന്നുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപ് രണ്ടാം തവണയും അധികാരമേല്‍ക്കുന്ന അവസരത്തിലം ഇരു രാജ്യങ്ങള്‍ തമ്മിലും വിഷയത്തില്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ട്രംപ് അധികാരമേറ്റ ഉടന്‍ യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യത, അതിനാല്‍ യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ റഷ്യക്ക് സൈനികസഹായം നല്‍കിയ ഉത്തര കൊറിയന്‍ നടപടി നയതന്ത്ര ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയായേക്കാമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഉത്തര കൊറിയയിലെ ഭരണ പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രീനറി യോഗത്തില്‍ ‘കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന്‍ സംസ്ഥാനം’ എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന്‍ സുരക്ഷാ പങ്കാളിത്തം ‘ആക്രമത്തിനായുള്ള സൈനിക സംഘമായി വളരുകയാണ്’ എന്നും കിം പറഞ്ഞു.

‘ ഈ വളര്‍ച്ച ഏത് നയമാണ് നാം സ്വീകരിക്കേണ്ടതെന്നും ഏത് വഴികളാണ് നാം സ്വീകരിക്കേണ്ടത് എന്നും വ്യക്തമാക്കുന്നു’ എന്നും കിം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയുടെ താല്‍പര്യങ്ങളും സുരക്ഷയ്ക്കുമായുള്ള അമേരിക്കന്‍ വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും കഠിനമായ തന്ത്രമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും കിം വ്യക്തമാക്കി.

എന്ത് നയങ്ങളായിരിക്കും യുഎസിനെതിരെ കിം സ്വീകരിക്കുക എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ പ്രതിരോധ മേഖലയുടെ സാങ്കേതിക ശേഷി വര്‍ധിപ്പിക്കുന്നതും, സൈനികരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പദ്ധതികള്‍ രൂപീകരിക്കുന്നതും കിം മുന്നോട്ടുവെച്ച ആശയങ്ങളില്‍ ചിലതായിരുന്നു.

Continue Reading

international

മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം

Published

on

വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു. 1977 മുതല്‍ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ക്യാന്‍സറിനെ അതിജീവിച്ച കാര്‍ട്ടര്‍ കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത്രുന്നു.

പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനായും തെരഞ്ഞെടുപ്പ് നിരീക്ഷകനായും ജിമ്മി കാര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു.

മനുഷ്യാവകാശം ഉറപ്പുവരുത്താനും ജനാധിപത്യം വളര്‍ത്താനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജിമ്മി കാര്‍ട്ടര്‍ക്ക് സമ്മാനിച്ചിരുന്നു. എഞ്ചിനീയറിങ് ഉപരിപഠനത്തിന് ശേഷം ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 77 വര്‍ഷം ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ 96ാം വയസിലാണ് അന്തരിച്ചത്.

Continue Reading

international

ഇറാനില്‍ ചാവേര്‍ സ്‌ഫോടനം; മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കാര്‍ തടഞ്ഞുനിര്‍ത്തിയശേഷം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു

Published

on

ഇറാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കാപ്റ്റന്‍ മുജ്തബ ഷാഹിദാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കാറിലുണ്ടായിരുന്ന സഹായിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലസ്ഥാനമായ തെഹ്‌റാനില്‍നിന്ന് 1000 കിലോമീറ്റര്‍ അകലെയുള്ള ഹൊര്‍മോസ്ഗാന്‍ പ്രവിശ്യയിലെ സുന്നി ഭൂരിപക്ഷ മേഖലയായ ബാന്‍ദര്‍ ലെന്‍ഗെയിലില്‍ ശനിയാഴ്ച്ചയാണ് സംഭവം. മുജ്തബയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയശേഷം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Continue Reading

Trending