X
    Categories: indiaNews

മുസ്‌ലിം ലീഗ് തമിഴ്‌നാട് നീലഗിരി ജില്ലാപ്രസിഡന്റ് കെ.പി. മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍ നിര്യാതനായി

മുസ്‌ലിം ലീഗ് തമിഴ്നാട് നീലഗിരി ജില്ലാപ്രസിഡന്റ് കെ.പി. മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍ (90) നിര്യാതനായി. നിര്യാണത്തില്‍ മുസ്്ലിംലീഗ് നേതാക്കളായ പ്രൊഫ, ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എ.എം അബൂബക്കര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. ഖബറടക്കം നാളെ മഞ്ചേരി പയ്യനാട് താമരശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഗൂഡല്ലൂര്‍ യത്തീംഖാന പ്രസിഡന്റ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഇന്ന് വൈകിട്ട് 4ന് താമരശേരിയില്‍ നിസ്‌കാരത്തിന് ശേഷം ഗൂഡല്ലൂരിലേക്ക് കൊണ്ടു പോകും. രാത്രി 7 മണിക്ക് ഗുഡലൂര്‍ യതീംഖനയില്‍. നാളെ രാവിലെ 10 മണിക്ക് തിരിച്ച് മഞ്ചേരി താമരശേരിയിലേക്കു കൊണ്ടുവന്ന് ഉച്ചക്ക് മുമ്പ് താമരശേരി ജ്യമാ മസ്ജിദില്‍ ഖബറടക്കം.

നീലഗിരി ജില്ലയില്‍ സാമുദായിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗത്ത് അരനൂറ്റാണ്ടിലധികം കാലമായി നേതൃത്വം നല്‍കിവന്നിരുന്ന ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യതീംഖാന സ്ഥാപകരിലൊരാളുകൂടിയാണ് കെ.പി മുഹമ്മദാജി. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിയായ അദ്ദേഹം അര നൂറ്റാണ്ട് മുന്‍പാണ് നീലഗിരിയിലേക്ക് കുടിയേറിയെത്തിയത്. ഗൂഡല്ലൂര്‍ മഹല്ലിന്റെ അര നൂറ്റാണ്ടായുള്ള പ്രസിഡന്റ്, ദേവര്‍ഷോല സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അറബിക് കോളേജ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യത്തീംഖാനയിലൂടെയാണ് അദ്ദേഹം തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്്. നിലവില്‍ ഗൂഡല്ലൂര്‍ യതീംഖാന പ്രസിഡന്റാണ്. സുന്നി മഹല്ല് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്‌ലിം കുടിയേറ്റം നീലഗിരിയില്‍ നൂറ്റാണ്ടുകള്‍ക്ക മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും സമുദായിക ഉന്നമനങ്ങള്‍ക്ക് വേഗം കൈവരിപ്പിക്കുന്നതില്‍ കെ.പി ഹാജി വഹിച്ച പങ്ക് വളരെ വലുതാണ്.

 

 

 

 

Chandrika Web: