Connect with us

kerala

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു; ഉടമ ഗുരുതരാവസ്ഥയില്‍

Published

on

വാകത്താനം പാണ്ടഞ്ചിറയില്‍ കാര്‍ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റര്‍ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. സാബു കാറില്‍ തനിച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണു സാബു.

ആലപ്പുഴ മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചിരുന്നു. കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന് ആയിരുന്നു സംഭവം. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

 

 

crime

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്നു; ഭർത്താവ് ഒളിവിൽ

ഇന്ന് വൈകീട്ടാണ് സംഭവം.

Published

on

കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ടാണ് സംഭവം. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാൾ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവ്യശ്രീയും രാജേഷും തമ്മിൽ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണു വിവരം.

Continue Reading

kerala

മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയത്; എം.എം ഹസ്സന്‍

മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയതെന്നും ഹസ്സന്‍ പ്രതികരിച്ചു.

Published

on

രണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച സജി ചെറിയാനെതിരായ വിധിയില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഭരണഘടനെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന്‍ രാജി വെക്കണമെന്ന് എം എം ഹസ്സന്‍ പറഞ്ഞു.

മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയതെന്നും ഹസ്സന്‍ പ്രതികരിച്ചു. പുനരന്വേഷണം നടക്കട്ടെ. എന്നാല്‍ സജി ചെറിയാന് രാജി വെക്കേണ്ടി വരും. പ്രതിഷേധത്തിനില്ലയെന്നും കോടതി വിധി വരട്ടെയെന്നും ഹസ്സന്‍ പറഞ്ഞു.

അതെസമയം ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്തും യുഡിഎഫ് വിജയിക്കുമെന്നും എല്‍ഡിഎഫ് നടത്തിയത് തരംതാണ വര്‍ഗീയ പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Trending