india
‘മോദിയുടെ എക്‌സ് അക്കൗണ്ടിലെ ഫോളോവേഴ്‌സില്‍ 60 ശതമാനവും വ്യാജന്മാര്‍’; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി
40,993,053 ഫോളോവേഴ്സാണ് മോദിക്കുള്ളത്. അതിൽ 24,799,527 ഫോളോവേഴ്സ് വ്യാജമാണ്

സമൂഹമാധ്യമമായ എക്‌സില്‍ വലിയ ഫോളോവേഴ്‌സുള്ള മുന്‍നിര രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ മോദിയുടെ ഫോളോവേഴ്‌സില്‍ 60 ശതമാനം പേരും വ്യാജമാണെന്ന് അടുത്തിടെ ട്വിപ്ലോമസി പുറത്തിവിട്ട ട്വീറ്റില്‍ പറയുന്നു. അന്താരാഷ്ട്ര സംഘടനകളെയും സര്‍ക്കാരുകളെയും അവരുടെ ഡിജിറ്റല്‍ സ്ട്രാറ്റജി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ട്വിപ്ലോമസി.
40,993,053 ഫോളോവേഴ്സാണ് മോദിക്കുള്ളത്. അതില്‍ 24,799,527 ഫോളോവേഴ്‌സ് വ്യാജമാണ്. വിശ്വസനീയമായ 16191,426 ഫോളോവേഴ്‌സാണ് മോദിക്കുള്ളതെന്ന് അവകാശപ്പെടുന്ന ഗ്രാഫാണ് ട്വിപ്ലോമസി ട്വീറ്റ് ചെയ്തത്. എക്‌സ് ഓഡിറ്റിനെ അടിസ്ഥാനമാക്കിയാണ് ട്വിപ്ലോമസി ആ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഫോളോവേഴ്സിന്റെ അനുപാതം, അവസാന ട്വീറ്റിന്റെ തീയതി, ട്വീറ്റുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട്.
World Leaders and their Fake followers
Some of the most followed world leaders and their share of bot followers as determined by https://t.co/TdNIomSdNt. Graphics prepared by @Saosasha @gzeromedia#DigitalDiplomacy pic.twitter.com/viid9ZTReV
— Twiplomacy #DigitalDiplomacy (@Twiplomacy) February 21, 2018
മോദിയുടെ മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, സല്‍മാന്‍ രാജാവ് തുടങ്ങിയ മുന്‍ നിര നേതാക്കള്‍ക്കും എക്‌സില്‍ വ്യാജ ഫോളോവേഴ്‌സ് ഉണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
india
മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.
ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.
മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.
india
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.
പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.
എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.
ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.
”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.
india
വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.
ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
kerala3 days ago
കൊച്ചി കപ്പല്‍ അപകടം; സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു