Connect with us

kerala

ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം; കഴിഞ്ഞ തവണത്തേക്കാള്‍ 4 കോടി അധികം

ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്

Published

on

ഉത്രാടദിനത്തില്‍ ബെവ്‌കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാലു കോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.

ഓരോ വര്‍ഷം കഴിയുന്തോറും ഉത്രാടദിനത്തില്‍ വിറ്റഴിക്കുന്ന മദ്യത്തിന്റെ വില്‍പ്പന വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 112 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണ നാലുകോടിയുടെ മദ്യം അധികമായി വിറ്റതായി ബെവ്‌കോ കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടു ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയ്ക്ക് മുകളില്‍ വില്‍പ്പന നടന്നു. ഇരിങ്ങാലക്കുട കഴിഞ്ഞാല്‍ കൊല്ലത്തെ ആശ്രമം പോര്‍ട്ട് ഔട്ട്‌ലെറ്റിലാണ് ഒരു കോടിക്ക് മുകളില്‍ വില്‍പ്പന നടന്നത്.

എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്നാണ് ബെവ്‌കോ പറയുന്നത്. 130 കോടിയുടെ വില്‍പ്പനയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇത് ലഭിച്ചില്ല. ഇത്തവണ മദ്യത്തിന്റെ വില കൂടിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത്. ഇതിന് ആനുപാതികമായ വര്‍ധന വില്‍പ്പനയില്‍ ഉണ്ടായിട്ടില്ലെന്നാണ് ബെവ്‌കോ അധികൃതര്‍ പറയുന്നത്. വരുംദിവസങ്ങളില്‍ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ബെവ്‌കോ.

kerala

പഹല്‍ഗാമിലുണ്ടായത് രാജ്യത്തിനെതിരായ കടന്നാക്രമണം; അത് മതപരമാക്കാന്‍ ശ്രമിക്കരുത്; വി.ഡി. സതീശന്‍

ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല.

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തിനെതിരായ കടന്നാക്രമണമാണെന്നും മതപരമാക്കാന്‍ ശ്രമിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണത്തെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

”എന്ത് വിഷയം ഉണ്ടായാലും മതപരമാക്കാനാണ് ശ്രമിക്കുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയാണോയെന്ന് ഇന്ത്യയിലെ തന്നെ സംഘടനയാണോയെന്ന് അന്വേഷണം നടത്തി കേന്ദ്ര സര്‍ക്കാരാണ് പറയേണ്ടത്. അതിന് മുമ്പ് ചര്‍ച്ച നടത്തി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കേണ്ട കാര്യമില്ല. ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ മത വിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകര സംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ? പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് എല്ലായിടത്തുമുള്ളത്. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും ഓരോരുത്തര്‍ ചാടി വീഴുകയാണ്. മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. അതിനെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടത്” – വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

kerala

പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളി എന്‍.രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും

വെള്ളിയാഴ്ച 12 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും

Published

on

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍.രാമചന്ദ്രന്റെ മൃതദേഹം ഇന്ന് വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. കളക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം ഏറ്റുവാങ്ങുന്ന മൃതദേഹം ഇന്നും നാളെയും മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 9 മണി വരെ ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെക്കും. 9.30യോടെ വീട്ടിലെത്തിക്കും. 12 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും.

ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ മകള്‍ക്കും പേരക്കുട്ടികള്‍ക്കും ഭാര്യക്കും ഒപ്പം അവധി ആഘോഷിക്കാനായി തിങ്കളാഴ്ച രാവിലെയാണ് എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്‍ ജമ്മു കശ്മീരിലേക്ക് യാത്ര തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ പഹല്‍ഗാവില്‍ എത്തി. ഒടുവില്‍ മകളും പേരക്കുട്ടികളും നോക്കിനില്‍ക്കെയാണ് രാമചന്ദ്രന്‍ വെടിയേറ്റ് മരിച്ചത്. വൈകുന്നേരത്തോടെ ബന്ധുക്കള്‍ രാമചന്ദ്രന്റെ മരണവാര്‍ത്ത അറിഞ്ഞു.

Continue Reading

kerala

പിണറായി സര്‍ക്കാരിന്റെ 4ാം വാര്‍ഷിക ആഘോഷത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസിട്ടില്ല; ജീവനക്കാരന് സസ്‌പെന്‍ഷന്‍

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഷാജിയെ ആണ് സ്ഥലം മാറ്റിയത്

Published

on

പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ പ്രൊമോ വീഡിയോ സ്റ്റാറ്റസിട്ടില്ലെന്ന് ആരോപിച്ച് സീനിയര്‍ ക്ലാര്‍ക്കിനെ സ്ഥലം മാറ്റി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഷാജിയെ ആണ് സ്ഥലം മാറ്റിയത്. ആറു മാസം മുന്‍പാണ് മാനന്തവാടിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് ഷാജിയെ സ്ഥലം മാറ്റിയത്. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ് ഷാജി. സംഭവത്തില്‍ വയനാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു.

Continue Reading

Trending