Connect with us

hospital

യു.പിയില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് രോഗബാധ

കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെ പരിശോധനയിലാണ് രക്തം സ്വീകരിച്ച കുട്ടികളില്‍ രോഗബാധ കണ്ടെത്തിയത്.

Published

on

യു.പിയില്‍ രക്തം സ്വീകരിച്ച തലാസീമിയ രോഗികളായ 14 കുട്ടികളില്‍ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധ കണ്ടെത്തി. കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെ പരിശോധനയിലാണ് രക്തം സ്വീകരിച്ച കുട്ടികളില്‍ രോഗബാധ കണ്ടെത്തിയത്. 2 പേര്‍ക്ക് എച്ച്.ഐ.വി, 5 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി, 7 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.

കുട്ടികളില്‍ കണ്ടെത്തിയ രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലാലാ ലജ്പത് റായ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവിയും നോഡല്‍ ഓഫിസറുമായ ഡോ. അരുണ്‍ ആര്യ പറഞ്ഞു.

എച്ച്.ഐ.വി ബാധയാണ് ഏറ്റവും ഗൗരവകരമെന്നും കുട്ടികള്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകളില്‍ ചികിത്സ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.ആവശ്യമായ അളവില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ് തലാസീമിയ. കൃത്യമായ ഇടവേളകളില്‍ രക്തം സ്വീകരിക്കുകയാണ് ഈ അസുഖത്തെ നേരിടാനുള്ള മാര്‍ഗങ്ങളിലൊന്ന്. ഇത്തരത്തില്‍ രക്തം സ്വീകരിച്ച കുട്ടികളിലാണ് അസുഖം കണ്ടെത്തിയിരിക്കുന്നത്.

പതിനാല് കുട്ടികള്‍ ഇക്കാലത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളില്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ട്. എവിടെ നിന്ന് സ്വീകരിച്ച രക്തമാണ് അസുഖത്തിന് കാരണമായതെന്ന് കണ്ടെത്തുക പ്രയാസകരമാണ്.

ലാലാ ലജ്പത് റായ് ആശുപത്രിയില്‍ 180 തലാസീമിയ രോഗികള്‍ രക്തം സ്വീകരിക്കുന്നുണ്ട്. എല്ലാ 6 മാസം കൂടുമ്പോഴും ഇവര്‍ക്ക് അസുഖങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്നുള്ള വിശദമായ പരിശോധനക്ക് വിധേയരാക്കും. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് 14 കുട്ടികളില്‍ മാരകമായ അസുഖങ്ങള്‍ കണ്ടെത്തിയത്.സാധാരണഗതിയില്‍ ഒരു വ്യക്തി രക്തം ദാനം ചെയ്യുമ്പോള്‍ തന്നെ അത് വിശദമായി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താറുണ്ടെന്ന് ഡോക്ടര്‍ ആര്യ പറയുന്നു.

എന്നാല്‍ ‘വിന്‍ഡോ പിരീഡ്’ എന്ന പ്രത്യേക സാഹചര്യത്തില്‍ ദാനം ചെയ്യുന്ന രക്തത്തിലെ രോഗകാരികളെ കണ്ടെത്തുക പ്രയാസമാണ്. ഒരാള്‍ക്ക് വൈറസ് ബാധിക്കുന്ന തുടക്കഘട്ടമാണിത്. ഈ സമയത്തുള്ള പരിശോധനയില്‍ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. രക്തം സ്വീകരിക്കുന്ന സമയത്ത് ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്‌സിനും നല്‍കാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

ആറ് മുതല്‍ 16 വയസുവരെയുള്ളവരാണ് ഇപ്പോള്‍ അസുഖം സ്ഥിരീകരിച്ച കുട്ടികള്‍. കാണ്‍പൂര്‍, ദെഹാത്, ഫറൂഖാബാദ് തുടങ്ങി യു.പിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. എവിടെ നിന്ന് രക്തം സ്വീകരിച്ചപ്പോഴാണ് കുട്ടികള്‍ക്ക് വൈറസ് പകര്‍ന്നതെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

hospital

ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായി

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി.

Published

on

ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ ആരോപണം നേരിട്ട ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി. കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇതേ ആശുപത്രിയില്‍ ജനിച്ച ആലപ്പുഴ തെക്കനാര്യാട് അവലുകൂന്ന് പുത്തന്‍പുരയ്ക്കല്‍ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്നാണ് പരാതി.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി. നിലവില്‍ ആരോപണം നേരിടുന്ന വനിത ഡോക്ടറാണ് അന്ന് ചികിത്സ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

പ്രസവത്തിനായി സെപ്റ്റംബര്‍ 29നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം

രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Health

മഞ്ചേരിയില്‍ എംപോക്‌സ് രോഗലക്ഷണമുള്ളയാള്‍ ചികിത്സയില്‍

വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്.

Published

on

മഞ്ചേരിയിൽ മങ്കി പോക്‌സ്‌ രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍
കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.

വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

റിസൾട്ട് ഉച്ചയോടെ പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല

Continue Reading

crime

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

Published

on

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്. ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍ സഞ്ജയ് കുമാറിനെയും സഹായികളായ സുനില്‍ ഗുപ്ത, ആവദേഷ് കുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡോക്ടറും സഹായികളും മദ്യലഹരിയില്‍ നഴ്‌സിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെ സര്‍ജിക്കല്‍ ബ്ലെയ്ഡ്‌കൊണ്ട് ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ശേഷം യുവതി സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.

ഇതിനിടെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

Trending