Connect with us

Health

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്തെ 14കാരന്‍ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം

Published

on

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന 14കാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിൾ വിദ​ഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ സ്ഥിരീകരിക്കുന്നത്.

നിപ ബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

 

Health

വയനാട് നൂൽപ്പുഴയിൽ കോളറ മരണം: 209 പേർ നിരീക്ഷണത്തിൽ; 10 പേർ ചികിത്സയില്‍

3 പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കി

Published

on

നൂല്‍പ്പുഴയില്‍ കോളറ മരണം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. നൂൽപ്പുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കണ്ടെയിൻമെന്‍റ് സോൺ പ്രഖ്യാപിച്ചു. സമാന രോഗ ലക്ഷണങ്ങളുടെ ചികിത്സയിൽ കഴിയുന്ന 10 പേരിൽ ഒരാൾക്കുകൂടി ഇന്നലെ കോളറ സ്ഥിരീകരിച്ചിരുന്നു.

നൂൽപ്പുഴ പഞ്ചായത്തിലെ തോട്ടാമൂല കുണ്ടാണംകുന്ന് കോളനിയിലെ 22 കാരനാണ് ഇന്നലെ കോളറ സ്ഥിരീകരിച്ചത്. ഇതേ കോളനിയിലെ 10 പേരും സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഇപ്പോഴും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. കോളനിയിൽ കോളറ സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പരിധിയിലെ തിരുവണ്ണൂർ, ലക്ഷംവീട്, കുണ്ടാനംകുന്ന് കോളനികളിലും കോളനികളുടെ 500 മീറ്റർ ചുറ്റളവിലും ജില്ലാ ഭരണകൂടം കണ്ടെയിൻമെന്‍റ് സോൺ പ്രഖ്യാപിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കോളനിയിലെ 30 വയസ്സുകാരി വിജില കോളറ ബാധിച്ച് മരിച്ചത്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനാവശ്യപ്പെട്ട ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും അറിയിച്ചു.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Health

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി

Published

on

തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര, കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കു പിന്നാലെ നാവായിക്കുളത്താണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം കണ്ടെത്തിയത്.

അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടിൽ കുളിച്ചിരുന്നുവെന്നാണ് യുവതി ആരോഗ്യ പ്രവർത്തകരെ അറിയിച്ചത്. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജർമനിയിൽ നിന്നെത്തിച്ച മരുന്നുൾപ്പെടെയാണ് രോഗികൾക്ക് നൽകുന്നത്.

രോഗം ബാധി ച്ച് നെയ്യാറ്റിൻകര കണ്ണറവിളി പൂതംകോട് സ്വദേശി അഖിൽ കഴിഞ്ഞ മാസം 23നാണ് മരിച്ചത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ 5 പേർക്ക് കൂടി രോഗം ബാധിച്ചു. ഇവരെല്ലാം കണ്ണറവിള കാവിൽകുളത്തിൽ കുളിച്ചവരായിരുന്നു. ഇതിനു പിന്നാലെയാണ് പേരൂർക്കട മണ്ണാമൂല സ്വദേശിയ്ക്കു രോഗബാധ കണ്ടെത്തിയത്.

Continue Reading

Trending