Connect with us

kerala

7 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല

Published

on

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, തൃശൂര്‍, ഇടുക്കി,പാലക്കാട്   ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് കലക്ടര്‍മാര്‍.

കാസര്‍കോട്

കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

കോട്ടയം

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യഴാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികള്‍, ഐസിഎസ്ഇ / സിബിഎസ്ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കോഴിക്കോട്

ജില്ലയില്‍ തീവ്ര മഴയുള്ളതിനാലും വ്യാഴാഴ്ചയും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

കണ്ണൂര്‍

ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) ജൂലൈ ആറ് വ്യാഴാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണും കലക്ടറുടെ അറിയിപ്പില്‍ പറയുന്നു. ജൂലൈ ആറിന് നടത്താനിരുന്ന സര്‍വകലാശാല / പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

പത്തനംതിട്ട

തിരുവല്ല താലൂക്കില്‍ 17 ദുരിതാശ്വാസ ക്യാംപുകളും മല്ലപ്പള്ളിയില്‍ 10 ദുരിതാശ്വാസ ക്യാംപുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്നതിനാല്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന അങ്കണവാടികള്‍ മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ആലപ്പുഴ

ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജൂലൈ 6ന് കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രഫഷനല്‍ കോളജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല.

തൃശൂര്‍

ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച (ജൂലൈ 6) കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കു മാറ്റമില്ല.

ഇടുക്കി

പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി.

പാലക്കാട്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

 

kerala

സി.പി.എം എം.എല്‍.എ യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്: അന്വേഷണ സംഘത്തെ മാറ്റി

ഡിസംബര്‍ 28നാണ് എം.എല്‍.എയുടെ മകന്‍ കനിവ് ഉള്‍പ്പെടെ 9 പേരെ തകഴിയില്‍നിന്ന് കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്.

Published

on

സി.പി.എം എം.എല്‍.എ യു.പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ കഞ്ചാവ് കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. കുട്ടനാട് എക്‌സെസ് റേഞ്ചില്‍നിന്ന് എക്‌സൈസ് നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് അന്വേഷണ ചുമതല കൈമാറി. കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. ദക്ഷിണ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വൈദ്യപരിശോധന നടത്തിയില്ലെന്നത് ഉള്‍പ്പടെ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.

കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്‌സാക്ഷികളുമില്ല. മകന്‍ കേസിലുള്‍പ്പെട്ടിരുന്നോ എന്നതുസംബന്ധിച്ച് എംഎല്‍എ എക്‌സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എം.എല്‍.എ സാമൂഹികമാധ്യമങ്ങളില്‍ മാധ്യമങ്ങള്‍ക്കെതിരെ കുറിപ്പ് പങ്കുവെച്ചത്. എം.എല്‍.എയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇനി മൂന്നുമാസമേ ബാക്കിയുള്ളൂ. കോടതിയില്‍ കുറ്റം തെളിയിക്കാനായാല്‍ പരമാവധി 5000 രൂപയുടെ പിഴ ശിക്ഷയാകും ലഭിക്കുക. കുട്ടികള്‍ കുറ്റാരോപിതരാകുന്ന ഇത്തരം കേസുകളില്‍ വിമുക്തി കേന്ദ്രത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കാറാണ് പതിവ്.

ഡിസംബര്‍ 28നാണ് എം.എല്‍.എയുടെ മകന്‍ കനിവ് ഉള്‍പ്പെടെ 9 പേരെ തകഴിയില്‍നിന്ന് കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസും എടുത്തു. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ആരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എം.എല്‍.എയുടെയുമടക്കം മൊഴി എടുത്തിരുന്നു. രണ്ടുപേരില്‍ നിന്നായാണ് മൂന്നുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മറ്റുള്ളവര്‍ക്കെതിരെ കഞ്ചാവ് ഉപയോ?ഗിച്ചതിനായിരുന്നു കേസെടുത്തിരുന്നത്.

Continue Reading

kerala

പകുതിയിലേറെ പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്; നഷ്ടത്തിലുള്ളവ അടച്ചുപൂട്ടണമെന്നും സിഎജി

കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു.

Published

on

സിപിഎം നേതാക്കള്‍ വീമ്പടിക്കുന്നതു പോലെയല്ല സംസ്്ഥാനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ. നേതാക്കളുടെ അവകാശവാദങ്ങള്‍ പൊളിയ്ക്കുന്നതാണ് സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകള്‍. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണുള്ളത്. കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയുടെ ടേബിളില്‍ വച്ചു. ബജറ്റ് ചര്‍ച്ചയുടെ അവസാന മണിക്കൂറിലാണ് റിപ്പോര്‍ട്ട് സഭയില്‍ എത്തിയിരിക്കുന്നത്.

കേരളത്തിലെ പൊതുമേഖയിലെ ദയനീയ അവസ്ഥ കാണിക്കുന്ന റിപ്പോര്‍ട്ടാണിത്. 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77എണ്ണവും നഷ്ടത്തിലാണുള്ളത്. 58 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്. സ്ഥാപനങ്ങളുടെ ആകെ നഷ്ടം 18,026.49 കോടിയാണ് . ലാഭകരമല്ലാത്തത് അടച്ചുപൂട്ടണമെന്നാണ് സിഎജി ശുപാര്‍ശ. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇവ അടച്ചുപൂട്ടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം.

അതേസമയം, കെഎസ്ആര്‍ടിസി കണക്കുകള്‍ നല്‍കുന്നില്ലെന്ന് സിഎജി പരാമര്‍ശിക്കുന്നു. 2016 ന് ശേഷം കെഎസ്ആര്‍ടിസി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി. കുറ്റപ്പെടുത്തുന്നു.

കെ എം എം എല്ലിലെ ക്രമക്കേടുകളും സിഎജി ചൂണ്ടിക്കാട്ടുന്നുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ കെ എം എം എല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും യോഗ്യത ഇല്ലാത്തവര്‍ക്ക് കരാര്‍ നല്‍കിയൈന്നും സിഎജി കണ്ടെത്തി. ടെന്റര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടം ഉണ്ടായതായും കണക്കുകള്‍ പറയുന്നു. 23. 17 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തില്‍ വരുത്തിയിരിക്കുന്നത്. പൊതു ടെന്റര്‍ വിളിക്കണമെന്നും C& AG ശുപാര്‍ശ ചെയ്യുന്നു

Continue Reading

Business

ഇന്നും ആശ്വാസം; സ്വര്‍ണവില കുത്തനെ താഴോട്ട്

പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി.

Published

on

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,185 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 65,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

മാർച്ച് 18നാണ് സ്വർണവില 66,000 തൊട്ടത്. തുടർന്ന് മാർച്ച് 20ന് 66,480 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. മാർച്ച് 21ന് 66,160 രൂപയിലേക്കും 22ന് 65,840 രൂപയിലേക്കും എത്തിയ സ്വർണവില തിങ്കളാഴ്ച 65,720 രൂപയിലേക്ക് വീണ്ടും താഴ്ന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ, വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞിട്ടില്ല.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.

Continue Reading

Trending