Connect with us

kerala

ഭാഷാ സമരം സാമ്രാജ്വത്വത്തിനെതിരായ പോരാട്ടത്തിൻ്റെ പ്രതീകം: സാദിഖലി തങ്ങൾ

നവീകരിച്ച ഭാഷാ സമര സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

Published

on

1921 ലെ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന് സമാനമാണ് ഭാഷാ സമരമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കോട്ടക്കുന്നിൽ നടന്ന പൊതുസമ്മേളനം തങ്ങൾ ഉദ്ഘാടനം ചെയ്തു. പോരാട്ടത്തിൻ്റെ തുടർച്ചയാണ് മുസ്ലിം ലീഗെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. ലൈബ്രറി റിസർച്ച് സെൻ്റർ പി.കെ. കുഞ്ഞാലിക്കുട്ടിയും മിനി ഹാൾ അബ്ബാസലി ശിഹാബ് തങ്ങളും നിർവഹിച്ചു. അബ്ദുസ്സമദ് സമദാനി എം.പി , കെ.പി.എ മജീദ് , സി.പി. സൈതലവി , പി. അബ്ദുൽ ഹമീദ് ,പി. ഉബൈദുല്ല , എൻ. ശംസുദീൻ, യു.എ. ലത്തീഫ് ,അബ്ദുറഹ്മാൻ രണ്ടത്താണി,ആബിദ് ഹുസൈന്‍ തങ്ങള്‍,
പികെ ഫിറോസ്, സുഹറ മമ്പാട്‌ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് ശരീഫ് കുറ്റൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ ലത്തീഫ് സ്വാഗതം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പകുതിയിലേറെ പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്; നഷ്ടത്തിലുള്ളവ അടച്ചുപൂട്ടണമെന്നും സിഎജി

കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു.

Published

on

സിപിഎം നേതാക്കള്‍ വീമ്പടിക്കുന്നതു പോലെയല്ല സംസ്്ഥാനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ. നേതാക്കളുടെ അവകാശവാദങ്ങള്‍ പൊളിയ്ക്കുന്നതാണ് സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകള്‍. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണുള്ളത്. കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയുടെ ടേബിളില്‍ വച്ചു. ബജറ്റ് ചര്‍ച്ചയുടെ അവസാന മണിക്കൂറിലാണ് റിപ്പോര്‍ട്ട് സഭയില്‍ എത്തിയിരിക്കുന്നത്.

കേരളത്തിലെ പൊതുമേഖയിലെ ദയനീയ അവസ്ഥ കാണിക്കുന്ന റിപ്പോര്‍ട്ടാണിത്. 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77എണ്ണവും നഷ്ടത്തിലാണുള്ളത്. 58 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്. സ്ഥാപനങ്ങളുടെ ആകെ നഷ്ടം 18,026.49 കോടിയാണ് . ലാഭകരമല്ലാത്തത് അടച്ചുപൂട്ടണമെന്നാണ് സിഎജി ശുപാര്‍ശ. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇവ അടച്ചുപൂട്ടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം.

അതേസമയം, കെഎസ്ആര്‍ടിസി കണക്കുകള്‍ നല്‍കുന്നില്ലെന്ന് സിഎജി പരാമര്‍ശിക്കുന്നു. 2016 ന് ശേഷം കെഎസ്ആര്‍ടിസി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി. കുറ്റപ്പെടുത്തുന്നു.

കെ എം എം എല്ലിലെ ക്രമക്കേടുകളും സിഎജി ചൂണ്ടിക്കാട്ടുന്നുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ കെ എം എം എല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും യോഗ്യത ഇല്ലാത്തവര്‍ക്ക് കരാര്‍ നല്‍കിയൈന്നും സിഎജി കണ്ടെത്തി. ടെന്റര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടം ഉണ്ടായതായും കണക്കുകള്‍ പറയുന്നു. 23. 17 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തില്‍ വരുത്തിയിരിക്കുന്നത്. പൊതു ടെന്റര്‍ വിളിക്കണമെന്നും C& AG ശുപാര്‍ശ ചെയ്യുന്നു

Continue Reading

Business

ഇന്നും ആശ്വാസം; സ്വര്‍ണവില കുത്തനെ താഴോട്ട്

പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി.

Published

on

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,185 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 65,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

മാർച്ച് 18നാണ് സ്വർണവില 66,000 തൊട്ടത്. തുടർന്ന് മാർച്ച് 20ന് 66,480 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. മാർച്ച് 21ന് 66,160 രൂപയിലേക്കും 22ന് 65,840 രൂപയിലേക്കും എത്തിയ സ്വർണവില തിങ്കളാഴ്ച 65,720 രൂപയിലേക്ക് വീണ്ടും താഴ്ന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ, വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞിട്ടില്ല.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.

Continue Reading

kerala

രക്തസാക്ഷികളെ സിപിഎം നൈസായി ഒഴിവാക്കി…! സ്വകാര്യസര്‍വ്വകലാശാലാ ബില്‍ പാസ്സാക്കി

സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞദിവസം സഭയില്‍ എത്തിയ ബില്ലില്‍ ചൂടേറിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടന്നിരുന്നു.

Published

on

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കുന്ന ബില്‍ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞദിവസം സഭയില്‍ എത്തിയ ബില്ലില്‍ ചൂടേറിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടന്നിരുന്നു. ഒട്ടനവധി ഭേദഗതി നിര്‍ദ്ദേശങ്ങളും ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിന്നു.

ഫീസ് ഘടനയും പ്രവേശന മാനദണ്ഡവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം കടുത്ത ആശങ്കകളും സംശയങ്ങളും ഉയര്‍ത്തിയിരിക്കുകയാണ്. ഭേദഗതികള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം പൂര്‍ത്തിയാകാതിരുന്ന ചര്‍ച്ച ഇന്നും തുടര്‍ന്നു .അതിനു ശേഷമാണ് ബില്‍ പാസാക്കിയത്.

സ്വകാര്യ സര്‍വകലാശാല ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെങ്കിലും ബില്ലില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ എത്തുമ്പോള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും അതിന്റെ പ്രവര്‍ത്തനം എങ്ങനെ ബാധിക്കും എന്ന് പഠിക്കേണ്ടതുണ്ട്.

പൊതു മേഖലയിലെ സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഏതു കോര്‍പ്പറേറ്റുകള്‍ക്കും സര്‍വകലാശാല തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണമെന്നത് പ്രതിപക്ഷത്തിന്റെ വിമര്‍ശനമായി കാണരുത് നിര്‍ദ്ദേശമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യസര്‍വ്വകലാശാലയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് ഇതുവരെയുള്ള നയത്തില്‍ നിന്നുള്ള പിന്മാറ്റമാണ്. കൂത്തു പറമ്പ് വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള സമര പരമ്പരകള്‍ ഈ വിഷയത്തിലാണ് സിപിഎം നേതൃത്തം വഹിച്ച് ഇടതു പക്ഷം നടത്തിയത്. അതിനെയെല്ലാം ഇപ്പോള്‍ തള്ളിക്കളഞ്ഞിട്ടാണ് പുതിയ സര്‍വ്വകലാശാലകള്‍ക്കായി സര്‍ക്കാര്‍ പരവതാനി വിരിക്കുന്നത്.

Continue Reading

Trending