Connect with us

Video Stories

കണ്ണൂരില്‍ സംസാരശേഷിയില്ലാത്ത 11 വയസുകാരനെ തെരുവുനായ കടിച്ചു കൊന്നു

Published

on

സംസാരശേഷിയില്ലാത്ത പതിനൊന്നുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് കെട്ടിനകം പളളിക്ക് സമീപമാണ് സംഭവം. വീടിന് അരക്കിലോ മീറ്ററകലെ ആളൊഴിഞ്ഞ വീട്ടിൽ മൂന്നു മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.  നിഹാൽ നൗഷാദാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാകുന്നത്.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിന് മുന്നൂറ് മീറ്ററോളം അകലെ കണ്ടെത്തുകയായിരുന്നു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടി. വലിയ മുറിവുകളോടെ ചോര വാര്‍ന്ന നിലയിലായിരുന്നു വീട്ടുകാര്‍ കണ്ടെത്തുമ്പോള്‍ കുട്ടി. ബോധരഹിതനായിരുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരുവുനായ്ക്കള്‍ കൂട്ടമായി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. കുട്ടിയെ നായ്ക്കള്‍ ആക്രമിക്കുന്നത് ആരും കണ്ടിരുന്നില്ല. സാരിക്കാന്‍ സാധിക്കാത്ത കുട്ടിയായിരുന്നതിനാല്‍ തന്നെ കരയാനോ ബഹളം വയ്ക്കാനോ കഴിയാത്തതാണ് ദാരുണാന്ത്യത്തിന് വഴിവെച്ചത്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ തെരുവുനായ ആക്രമണം നടന്നിട്ടും സർക്കാർ അനങ്ങുന്നില്ലെന്ന പരാതി വ്യാപകമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും 70000 ത്തിന് മുകളില്‍

കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്

Published

on

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ അല്‍പം ഇടിവ് വന്നതിന് ശേഷം ഇന്ന വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ കൂടി 70,520 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8,815 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്.

കേരളത്തില്‍ ഏപ്രില്‍ 12-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയായിരുന്നു.

Continue Reading

Video Stories

ചാര്‍ജിന് വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു

മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ വാഹനമാണ് കത്തി നശിച്ചത്.

Published

on

ചാര്‍ജിന് വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ വാഹനമാണ് കത്തി നശിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം.

ഇന്നലെ പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. ബാറ്ററിയുടെ ഭാഗത്തുനിന്നാണ് തീപടര്‍ന്നതെന്നും പിന്നാലെ വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അപകടത്തില്‍ വീടിന്റെ ജനലുള്‍പ്പെടെ കത്തി നശിച്ചു. എന്നാല്‍ ആര്‍ക്കും അപകടത്തില്‍ ആളപായമില്ല. വീട്ടില്‍ ആള്‍ത്താമസമുണ്ടായിരുന്നില്ലെന്നും ഇവിടെയൊരു ബേക്കറി യൂണിറ്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നെന്നുമാണ് വിവരം.

രാത്രി പത്ത് മണിയോടെയാണ് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി വെച്ചത്.

 

Continue Reading

Video Stories

തലതാഴ്ത്തി മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയർ അഭിഭാഷകർ

Published

on

കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്.

കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.

പീഡനക്കേസിലെ അതിജീവിതയാണ് മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെതിരെ പരാതി നല്‍കിയത്. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. മനു അയച്ച വാട്സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ പൊലീസിനു മുന്നില്‍ മനു കീഴടങ്ങി.

എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുമ്പാകെയായിരുന്നു മനു കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending