Connect with us

kerala

വയനാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

ഒപ്പമുണ്ടായിരുന്ന 2 പേര്‍ക്ക് പരിക്കേറ്റു

Published

on

വയനാട്: മാനന്തവാടി- കോഴിക്കോട് സംസ്ഥാനപാതയില്‍ പച്ചിലക്കാട് കാറും ടിപ്പറും കൂട്ടിയിടിച്ച് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. ഒരാളുടെ നിലഗുരുതരം. ഒപ്പമുണ്ടായിരുന്ന 2 പേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ് പള്ളിപ്പുര, മുനവ്വര്‍ എന്നിവരാണ് മരിച്ചത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടമുണ്ടായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കോഴിക്കോട് മാനന്തവാടിക്ക് പോകുന്ന ടോറസും, പനമരം കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന ഇന്നോവയുമാണ് അപകടത്തില്‍പ്പെട്ടത്.

kerala

സൈബർ ആക്രമണത്തിന് വിട്ടു കൊടുക്കില്ല; ഭർത്താവ് ശ്രീകുമാറുമായുള്ള ഫോട്ടോ പങ്കുവച്ച് സ്നേഹ

സംഭവത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല

Published

on

കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരങ്ങളായ ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ ലൈം​ഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. സീരിയിൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് നടന്മാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, സോഷ്യൽമീഡിയയിൽ ഇതു സംബന്ധിച്ച ചർച്ചകൾ ഉയരുന്നുണ്ട്. കേസ് വിവാദമാകുമ്പോൾ ഭർത്താവിനെ ചേർത്തുപിടിച്ചുകൊണ്ട് എസ്.പി ശ്രീകുമാറിന്റെ ഭാര്യയും നടിയുമായി സ്നേഹ പങ്കുവച്ച പോസറ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെ ഇരുവരുടെയും പ്രണയാർദ്രമായ ചിത്രമാണ് സ്നേഹ പങ്കുവച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് സ്നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സൈബർ ആക്രമണത്തിന് ഭർത്താവിനെ വിട്ടുകൊടുക്കില്ല എന്നതിന്റെ സൂചനയാണ് ഈ ചിത്രമെന്ന രീതിയുലായിരുന്നു കൂടുതൽ കമന്റുകളും.

Continue Reading

kerala

മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍

സിനിമ തീയേറ്ററില്‍ പോയി ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇന്‍സ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക് അയക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്

Published

on

കൊച്ചി : ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച വിഷയത്തില്‍ ഒരാള്‍ പിടിയില്‍. ബി.ടെക് വിദ്യാര്‍ഥിയായ അക്വിബ് ഫനാനെയാണ് ആലുവയില്‍ നിന്ന് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്.

ഇന്‍സ്റ്റാഗ്രാം വഴിയാണ് വിദ്യാര്‍ഥി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. സിനിമ തീയേറ്ററില്‍ പോയി ചിത്രീകരിച്ചതല്ലെന്നും അയച്ചു കിട്ടിയ ലിങ്ക് ഇന്‍സ്റ്റാഗ്രാം റീച്ചിന് വേണ്ടി മറ്റുള്ളവര്‍ക്ക് അയക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ആക്വിബിനെ ചോദ്യം ചെയ്തുവരികയാണ്.

സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതില്‍ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. ഇത് സിനിമക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് ഷെരീഫ് മുഹമ്മദ് പരാതിയില്‍ പറഞ്ഞു. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പൊലീസിന് കൈമാറിയിരുന്നു. സിനിമാറ്റോഗ്രാഫ് നിയമം, കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. ഹനീഫ് അദേനിയാണ് തിരക്കഥയും സംവിധാനവും. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭമാണ്.

Continue Reading

kerala

ഫോര്‍ട്ട് കൊച്ചിയില്‍ രണ്ടിടത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞ പൊലീസിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

Published

on

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ടിടത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി. ഉപാധികളോടെയാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്തു കൂടി പപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞ പൊലീസിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പൊലിസ് നോട്ടീസ് ചോദ്യം ചെയ്ത് സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുമതി

കൃത്യമായ സുരക്ഷാ അകലം പാലിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാപ്പാഞ്ഞിയുടെ അരികില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വെളി മൈതാനത്ത് 50 അടി ഉയരത്തില്‍ ഗാലാ ഡി ഫോര്‍ട്ടുകൊച്ചി നിര്‍മ്മിക്കുന്ന പപ്പാഞ്ഞിയുടെ നിര്‍മ്മാണം തടഞ്ഞു കൊണ്ടാണ് പൊലീസ് സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടി കാട്ടി പപ്പാഞ്ഞി പൊളിച്ചുമാറ്റാനായിരുന്നു ആവശ്യം. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോടനുബന്ധിച്ച് പ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയത്.

Continue Reading

Trending