Connect with us

kerala

സംസ്ഥാനത്തെ 108 ആംബുലൻസുകള്‍ നാളെ പണിമുടക്കും

ആംബുലന്‍സിലെ ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ച െ്രെഡവര്‍ക്കെതിരെ സര്‍ക്കാരിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചിട്ടുള്ളത്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസുകള്‍ നാളെ പണിമുടക്കും. രാവിലെ എട്ട് മുതല്‍ 11 വരെ മൂന്നുമണിക്കൂറാണ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നത്.

108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ മാനേജ്മെന്റിനും സർക്കാരിനും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചിട്ടുള്ളത്.

ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നല്‍കിയപ്പോള്‍ മാനേജ്മെന്റും എൻഎച്ച്‌എം ചുമതലയുള്ള ഓഫീസറും പരാതിക്കാരിയെ അപമാനിച്ചു എന്ന് ആരോപണം. അതേസമയം പരാതിയില്‍ കഴമ്പില്ലാ എന്നാണ് മാനേജ്മെന്റിന്റെ വാദം.

kerala

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ – ഇടത്തരം മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്.

Published

on

അടുത്ത മൂന്നു മണിക്കൂറില്‍ എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്നെ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ – ഇടത്തരം മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍

 

പ്രധാന റോഡുകളിലെ വെള്ളക്കെട്ട്/വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്/വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിര്‍ദേശങ്ങള്‍

 

ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

 

Continue Reading

kerala

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: പുഴയിലേക്ക് വീണയാളെ കണ്ടെത്താനായില്ല

പുഴയിലേക്ക് തെറിച്ചുവീണ ലക്ഷ്മണന്റെ മൃതദേഹമാണ് കണ്ടെത്താനാവാഞ്ഞത്.

Published

on

ഷൊര്‍ണൂരിലുണ്ടായ ട്രെയിനപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്താനായില്ല. പുഴയിലേക്ക് തെറിച്ചുവീണ ലക്ഷ്മണന്റെ മൃതദേഹമാണ് കണ്ടെത്താനാവാഞ്ഞത്. തിരച്ചില്‍ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കുമെന്ന് ഷൊര്‍ണൂര്‍ എസ്ഐ മഹേഷ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിന്‍ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്. തമിഴ്നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുന്ന സമയം നാലുപേരും പാളത്തിലായിരുന്നു. മൂന്ന് പേരുട മൃതദേഹം റെയില്‍ പാളത്തിന് സമീപത്തു നിന്നാണ് കിട്ടിയത്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

തോമസ് പ്രഥമന്‍ ബാവക്ക് വിട

പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു.

Published

on

യാക്കോബായ സുറിയാനി സഭാ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്ക് വിട നല്‍കി വിശ്വാസികള്‍. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു.

യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ്, പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ് മാര്‍ ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെ ആര്‍ച്ച് ബിഷപ് മാര്‍ അത്തനാസിയോസ് തോമ ഡേവിഡ്, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാല തുടങ്ങിയവര്‍ കബറടക്ക ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

ശ്രേഷ്ഠ ഇടയന്റെ വില്‍പത്രം വായിച്ചു. താന്‍ ധരിച്ച സ്വര്‍ണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ഉപയോഗിക്കണമെന്ന് വില്‍പത്രത്തില്‍ പറയുന്നുണ്ട്. സഭ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു നീങ്ങണമെന്നും വില്‍പ്പത്രത്തില്‍ പറയുന്നു.

മൂന്ന് മണിയോടെയാണ് കബറടക്ക ശുശ്രൂഷകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, നടന്‍ മമ്മൂട്ടി, ശശി തരൂര്‍ എംപി, മന്ത്രി വി.എന്‍ വാസവന്‍ തുടങ്ങി നിരവധിപേര്‍ ബാവക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

മൃതദേഹം കോതമംഗലത്ത് ചെറിയപ്പള്ളി, മര്‍ത്തമറിയം വലിയപ്പള്ളി എന്നിവിടങ്ങളില്‍ ഇന്നലെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം.

Continue Reading

Trending