Connect with us

india

110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിൽ, ഏറ്റവും കൂടുതൽ പേർ ഇന്ത്യയിലെന്ന് റിപ്പോർട്ട്

പാക്കിസ്ഥാനിൽ 9.3 കോടി പേരും എത്യോപ്യയിൽ 8.6 കോടി പേരും നൈജീരിയയിൽ 7.4 കോടി പേരും കോംഗോയിൽ 6.6 കോടി പേരും അതിദാരിദ്ര്യത്തിലാണെന്നും യുഎൻ ഗ്ലോബൽ മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻ്റക്സ് വ്യക്തമാക്കുന്നു. 

Published

on

ലോകത്ത് 110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിലും അതിദാരിദ്ര്യത്തിലുമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇന്ത്യയാണ് മുന്നിൽ. 23.4 കോടി പേരാണ് ഇന്ത്യയിൽ മുഴുപ്പട്ടിണിയിൽ കഴിയുന്നത്. പാക്കിസ്ഥാനിൽ 9.3 കോടി പേരും എത്യോപ്യയിൽ 8.6 കോടി പേരും നൈജീരിയയിൽ 7.4 കോടി പേരും കോംഗോയിൽ 6.6 കോടി പേരും അതിദാരിദ്ര്യത്തിലാണെന്നും യുഎൻ ഗ്ലോബൽ മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻ്റക്സ് വ്യക്തമാക്കുന്നു.

ആകെയുള്ള ദരിദ്ര ജനതയുടെ പാതിയും ഈ അഞ്ച് രാജ്യങ്ങളിൽ നിന്നാണ്. ഇതിൽ തന്നെ 58 കോടി പേരും 18 വയസിൽ താഴെ പ്രായമുള്ളവരാണ്. അതേസമയം റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം രണ്ടാം ലോകമഹായുദ്ധ കാലത്തേക്കാൾ കൂടുതലായി 117 ദശലക്ഷം ജനത്തിന് വാസസ്ഥലമില്ല.

കൊടും പട്ടിണിയിൽ കഴിയുന്ന 40 ശതമാനം ജനങ്ങളും സംഘർഷ ബാധിത മേഖലകളിൽ കഴിയുന്നവരാണ്. 21.8 കോടി പേർ സജീവ യുദ്ധ മേഖലയിലും 33.5 കോടി പേർ സംഘർഷ ബാധിത മേഖലയിലും 375 പേർ പ്രശ്ന ബാധിത മേഖലയിലുമാണ് കവിയുന്നത്.

ഗസ്സയിൽ മാത്രം 83 ശതമാനം ജനങ്ങളും അഭയാർത്ഥികളാക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 2010 മുതൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ സർവേയിൽ ഇതുവരെ 112 രാജ്യങ്ങളിൽ നിന്നുള്ള 630 കോടി മനുഷ്യരുടെ സാഹചര്യങ്ങളാണ് വിലയിരുത്തിയത്. വാസസ്ഥലം, ശൗചാലയം, വൈദ്യുതി, പാചക വാതകം, പോഷകാഹാരം, വിദ്യാഭ്യാസ സൗകര്യങ്ങൾ അടക്കം വിലയിരുത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ലൈംഗിക പീഡനം; നടിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് ബിജെപി നേതാവ് രാജിവെച്ചു

പ്രാദേശിക ഭാഷകളിലുള്ള 250ഓളം സിനികളില്‍ അഭിനയിച്ച നടിയാണ് ബിജെപി നേതാവിനെതിരെ ആരോപണം ഉയര്‍ത്തിയത്.

Published

on

യോഗിയുടെ യു.പിയില്‍ നടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാജി പ്രഖ്യാപിച്ച് സഹാറന്‍പൂര്‍ ബിജെപി നേതാവ് പുനീത് ത്യാഗി. പ്രാദേശിക ഭാഷകളിലുള്ള 250ഓളം സിനികളില്‍ അഭിനയിച്ച നടിയാണ് ബിജെപി നേതാവിനെതിരെ ആരോപണം ഉയര്‍ത്തിയത്.

ഏറെ കാലമായി നേതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാനസികമായി ഇത് വലിയ പ്രയാസമുണ്ടാക്കിയെന്നും പറയുന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. ഭര്‍ത്താവുമായി ഏറെക്കാലമായി അകന്ന് താമസിക്കുകയാണ് താനെന്ന് നടി പറഞ്ഞു.

മകനുമായി അടുത്ത ബന്ധമുണ്ടാക്കിയ ത്യാഗി തനിക്കും ഇടയ്ക്കിടെ സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. ജീവിതത്തിലേക്ക് പുതിയൊരു പങ്കാളിയെ ലഭിച്ചുവെന്ന വിശ്വാസത്തില്‍ മാസങ്ങളോളം തങ്ങള്‍ വളരെ അടുത്ത ബന്ധത്തിലായിരുന്നു. എന്നാല്‍ പതിയെ ത്യാ?ഗി അകല്‍ച്ച പാലിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. സംഭവത്തില്‍ യു പി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടായില്ലെന്നും നടി പറഞ്ഞു.

എന്നാല്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന നടിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ത്യാഗി പറഞ്ഞു. രാജി പ്രഖ്യാപിച്ചത് ബിജെപിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കാത്തതിനാലാണെന്നും ത്യാഗിയുടെ വിശദീകരണം. നടിയുടെ ആരോപണത്തിന് പിന്നാലെ വിമര്‍ശനം ശക്തമായതോടെയാണ് പുനീത് ത്യാഗി രാജി പ്രഖ്യാപിച്ചത്.

Continue Reading

Cricket

ഇന്ത്യയെ കളി ഇരുത്തി പഠിപ്പിച്ച് ന്യൂസീലന്‍ഡ്, കോണ്‍വേയ്ക്ക് അര്‍ധ സെഞ്ചുറി, ഒന്നാമിന്നിങ്‌സില്‍ കിവികള്‍ക്ക് മികച്ച ലീഡ്

22 റണ്‍സോടെ രചിന്‍ രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലും ക്രീസില്‍.

Published

on

ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന ശക്തമായ നിലയിലാണ്. 22 റണ്‍സോടെ രചിന്‍ രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലും ക്രീസില്‍.

91 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 134 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ഇന്ത്യക്കായി അശ്വിനും ജഡേജയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ ചെറിയ സ്കോര്‍ കിവീസിന്‍റെ സമ്മര്‍ദ്ദമകറ്റിയപ്പോള്‍ ഡെവോണ്‍ കോണ്‍വെ തകര്‍ത്തടിച്ച് തുടങ്ങി. മറുവശത്ത് ക്യാപ്റ്റന്‍ ടോം ലാഥം കരുതലോടെ കളിച്ചപ്പോള്‍ ഏകദിന ശൈലിയിലായിരുന്നു കോണ്‍വെയുടെ ബാറ്റിംഗ്. ഓപ്പണിംഗ് വിക്കറ്റിൽ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍കത്തി ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടന്ന ലാഥമും കോണ്‍വെയും 67 റൺസെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. ലാഥമിനെ മടക്കിയ കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ വില്‍ യങ്ങിനെ കൂട്ടുപിടിച്ച് കോണ്‍വെ ആക്രമണം തുടര്‍ന്നു. അശ്വിനെ സിക്സ് അടിച്ച് 54 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ കോണ്‍വെ ഒരറ്റത്ത് ആക്രമിച്ചപ്പോള്‍ കരുതലോടെയായിരുന്നു വില്‍ യങ്ങിന്‍റെ ബാറ്റിംഗ്. 73 പന്തില്‍ 33 റണ്‍സെടുത്ത വില്‍ യങിനെ വീഴ്ത്തിയ ജഡേജയാണ് ഇന്ത്യക്ക് രണ്ടാമത്തെ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിച്ച കോണ്‍വെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. 105 പന്തില്‍ 91 റണ്‍സെടുത്ത കോണ്‍വെ മടങ്ങിയതോടെ കിവീസ് തകര്‍ച്ച സ്വപ്നം കണ്ട ഇന്ത്യയെ പ്രതിരോധിച്ച് രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് രണ്ടാം ദിനം അവസാനിപ്പിച്ചു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ അപ്രതീക്ഷിതമായി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരുവിനെ മേഘാവൃതമായ അന്തരീക്ഷം പരമാവധി മുതലെടുത്ത കിവീസ് പേസര്‍മാ ഇന്ത്യയെ 46 റണ്‍സില്‍ എറിഞ്ഞിട്ടു. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടി യശസ്വി ജയ്‌സ്വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. വിരാട് കോലിയടക്കം അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി.

Continue Reading

india

രാഹുലിന് കൂടുതല്‍ ഭൂരിപക്ഷം കിട്ടും; ഷാഫി പറമ്പില്‍

വടകരയിലെ നീക്കം ശരിയായിരുന്നുവെന്നും വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നാതായിരുന്നുവെന്നും ഷാഫി പറഞ്ഞു.

Published

on

വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട പി.സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍ എംപി.

വടകരയിലെ നീക്കം ശരിയായിരുന്നുവെന്നും വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നാതായിരുന്നുവെന്നും ഷാഫി പറഞ്ഞു. പാലക്കാടും അതുതന്നെയാണ് ലക്ഷ്യമെന്നും ഷാഫി വ്യക്തമാക്കി.

പാലക്കാട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മണ്ഡലത്തില്‍ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നും ഷാഫി പറഞ്ഞു. തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി കൂട്ടിച്ചേർത്തു.

Continue Reading

Trending