Connect with us

News

യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗിലും ബ്ലാസ്റ്റേഴ്‌സ് വിട്ടു

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിങ് ഗിലും ടീം വിട്ടു.

Published

on

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിങ് ഗിലും ടീം വിട്ടു. ഒന്നരകോടി രൂപയുടെ കരാറില്‍ താരം ഈസ്റ്റ് ബംഗാളുമായി ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ട്. ഐഎസ്എലില്‍ ഒരു ഗോള്‍കീപ്പര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് സൂചന. അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന ഗോള്‍കീപ്പര്‍ ആയിരുന്ന ഗില്‍ മികച്ച പ്രകടനമാണ് നടത്തിയത്.

രണ്ട് സീസണുകളിലായി 38 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലകാത്തു. 2020ല്‍ ബെംഗളൂരു എഫ്‌സിയില്‍ നിന്നാണ് ഗില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. അതേസമയം, മലയാളി പരിശീലകനായ ടി.ജി പുരുഷോത്തമനെ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിന്റെ പുതിയ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിന്റെ പരിശീലകനായിരുന്നു. കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

india

യുപിയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണം യോഗി; ആദിത്യനാഥ്

ക്ഷീരമേഖലയെ ശക്തിപ്പെടുത്തണമെന്നും ഇതിനായി നൂതന സാങ്കേതികവിദ്യകളെ കൂടുതലായി ഉപയോഗിക്കണമെന്നും യോഗി പറഞ്ഞു

Published

on

സര്‍ക്കാര്‍ ഓഫിസുകളുടെ ചുവരുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷീരമേഖലയെ ശക്തിപ്പെടുത്തണമെന്നും ഇതിനായി നൂതന സാങ്കേതികവിദ്യകളെ കൂടുതലായി ഉപയോഗിക്കണമെന്നും യോഗി പറഞ്ഞു.

മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പിന്റെ അവലോകന യോഗത്തില്‍ യുപിയിലെ ഗോസംരക്ഷണ കേന്ദ്രങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗി നിര്‍ദേശിച്ചു. നാടന്‍ പശുക്കള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കയ്യേറ്റഭൂമിയായ 40,968.29 ഹെക്ടര്‍ മേച്ചില്‍പ്പുറങ്ങള്‍ ഒഴിപ്പിച്ചു. 12,168.78 ഹെക്ടര്‍ ഭൂമി പച്ചപ്പുല്ല് ഉല്‍പാദനത്തിനായി ഒരുക്കിയിട്ടുണ്ട്. ഇത് ഗ്രാമീണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള 7693 ഗോ ആശ്രമങ്ങളിലായി 11.49 ലക്ഷം പശുക്കളെ സംരക്ഷിക്കുന്നുണ്ട്. 2024-25ല്‍ പാല്‍ സംഭരണം പ്രതിദിനം 3.97 ലക്ഷം ലിറ്ററിലെത്തിയെന്നും ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനവാണെന്നും 2025-26 വര്‍ഷങ്ങളില്‍ 4922 പുതിയ സഹകരണ ക്ഷീര സംഘങ്ങള്‍ സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Continue Reading

News

ഇസ്രാഈല്‍ വിമാനത്താവളത്തില്‍ ഹൂഥി മിസൈല്‍ ആക്രമണം

നിരവധി പേര്‍ക്ക് പരിക്ക് വിമാനത്താവളം ഭാഗികമായി അടച്ചു

Published

on

ജറൂസലേം: യെമിനിലും ഹൂഥികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ പതിച്ച് ഇസ്രാഈലിലെ ബെന്‍ഗുരിയന്‍ വിമാനത്താവളത്തില്‍ വന്‍ നാശം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെന്‍ഗുരിയന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുളള റോഡിന്റെ ഒരു ഭാഗവും പൂന്തോട്ടവും പാര്‍ക്കിങ്ങ് ഏരിയയും ഉള്‍പ്പെടുന്ന മേഖലയിലാണ് മിസൈല്‍ പതിച്ചത്.പരിക്കേറ്റ ഏട്ടുപേരെ ആശുപത്രിയില്‍ പ്രവേസിപ്പിച്ചതായി അധിക്യതര്‍ വ്യക്തമാക്കി. ഇതെതുടര്‍ന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ തിരിച്ചുവിടുകയോ ചെയ്തു.

ഡല്‍ഹില്‍നിന്നുളള എയര്‍ ഇന്ത്യ വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്നലെയും ഇന്നും ഇസ്രാഈലിലേക്ക് പറക്കണണ്ടിയിരുന്ന എയര്‍ ഇന്ത്യാ സര്‍വിസുകള്‍ റദ്ദാക്കി. മിസൈല്‍ വെടിവച്ചിടുന്നതില്‍ തങ്ങള്‍ക്ക് പാളിച്ച പറ്റിയതായി ഇസ്രാഈല്‍ സ്ഥിരികരിച്ചു. മിസൈല്‍ പതിച്ച സ്ഥലത്ത് 25 മീറ്റര്‍ ആഴത്തില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഇന്നലെ പുലര്‍ച്ചയായിരുന്നു ഹൂഥി മിസൈല്‍ ആക്രമണം ടെര്‍മിനല്‍ മൂന്നില്‍ നിന്ന് 75 മീറ്റര്‍ മാത്രം അകലെയാണ് മിസൈല്‍ പതിച്ചത്.

Continue Reading

india

സുപ്രിംകോടതിയില്‍ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; നിയമത്തെ എതിര്‍ക്കാതെ കേരളം

മധ്യപ്രദേശും അസമും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് നിയമത്തെ അനുകൂലിച്ച് സുപ്രിംകോടതിയിൽ പോയത്

Published

on

സുപ്രിംകോടതിയിൽ വഖഫ് നിയമ ഭേദഗതിയ പിന്തുണച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ രംഗത്ത് വന്നപ്പോഴും നിയമത്തെ കോടതിയിൽ എതിർക്കാതെ കേരളം. നിയമത്തിന് എതിരാണെന്ന് പുറത്ത് പറയുന്ന ഇടത് സർക്കാർ നിയമത്തെ എതിർക്കാനായി ഇതുവരെയും സുപ്രിംകോടതിയെ സമീപിച്ചിട്ടില്ല.

മധ്യപ്രദേശും അസമും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് നിയമത്തെ അനുകൂലിച്ച് സുപ്രിംകോടതിയിൽ പോയത്. നിയമത്തെ ശക്തമായി എതിർക്കുകയും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്ത കേരളം കേസിലെ സംഭവ വികാസങ്ങൾ നിരീക്ഷിക്കുകയാണ് എന്ന അഴകുഴമ്പൻ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. സുപ്രിംകോടതിയിലെ സംസ്ഥാന സർക്കാറിന്റെ അഭിഭാഷകനും ഹർജി നൽകുന്നതിന് നിർദേശം ലഭിച്ചില്ല.

Continue Reading

Trending