Connect with us

kerala

കേരളത്തിന് അവകാശപ്പെട്ടതാണ് വന്ദേ ഭാരത്; കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ്

കെ- റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും

Published

on

കേരളത്തിന് അവകാശപ്പെട്ടതാണ് വന്ദേ ഭാരത്; അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.അതുകൊണ്ട് ബി.ജെ.പി ഇത്രത്തോളം ആഘോഷിക്കേണ്ട കാര്യമില്ല. റെയില്‍വെ ഉണ്ടായ കാലം മുതല്‍ക്കെ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത്തരമൊരു മാറ്റത്തിന്റെ ഭാഗം മാത്രമാണ് വന്ദേ ഭാരത്. വന്ദേ ഭാരത് കാസര്‍കോട് വരെ നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. അത് അംഗീകരിച്ചു. പാളങ്ങളുടെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം. അത് കൂടി നിലവില്‍ വന്നാല്‍ കേരളത്തില്‍ ഒരു കെ- റെയിലിന്റെയും ആവശ്യമില്ല അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലും കേരളത്തില്‍ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്തിച്ചേരാം. കെ- റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും. കേരളത്തെ തകര്‍ക്കുന്ന പദ്ധതി അനുവദിക്കില്ലെന്നതു തന്നെയാണ് യു.ഡി.എഫ് നിലപാട് അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങും, വലിയ നഷ്ടം ഉണ്ടാവും; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍

Published

on

കൊച്ചി:  ആലപ്പുഴയിൽനിന്ന് 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നു പേടിയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമാണ് നടന്റെ ആവശ്യം. താൻ നിരപരാധിയാണെന്നും അറസ്റ്റിലായാൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്‌സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള ചില സിനിമാ താരങ്ങള്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയിട്ടുണ്ട് എന്ന വിവരം എക്‌സൈസിന് ലഭിച്ചത്. തുടര്‍നടപടികളുമായി എക്‌സൈസ് മുന്നോട്ടുപോകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം നവംബറിൽ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വന്ന് ക്രിസ്റ്റീന എന്ന് പരിചയപ്പെടുത്തി തസ്‍ലിമ വന്നു കണ്ടിരുന്നു എന്ന് ശ്രീനാഥ് ഭാസിയുടെ ഹർജിയിൽ പറയുന്നു. ഫാൻ ആണെന്നു പറഞ്ഞാണ് മറ്റൊരു സുഹൃത്ത് വഴി പരിചയപ്പെടുന്നത്. നമ്പറും വാങ്ങിയിരുന്നു. ഇതിനു ശേഷം ഏപ്രിൽ ഒന്നിന് ‘കഞ്ചാവ് ആവശ്യമുണ്ടോ’ എന്ന് ചോദിച്ച് അപ്രതീക്ഷിതമായി തന്നെ വിളിക്കുകയായിരുന്നു എന്ന് ഹർജിയിൽ പറയുന്നു. കളിയാക്കുകയാണ് എന്നു കരുതി ഫോൺ വച്ചെന്നും ശ്രീനാഥ് ഭാസി പറയുന്നു. പിന്നാലെ ‘ആവശ്യമുള്ളത് ചെയ്തുകൊടുക്കണം’ എന്ന രീതിയിൽ മെസജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് തിരച്ച് സന്ദേശം അയച്ചെന്നും ശ്രീനാഥ് ഭാസി പറയുന്നു. തസ്‍ലിമ അയച്ച മറ്റു മെസജുകൾക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

Continue Reading

kerala

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് നടൻ ദിലീപ് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. തുടർന്ന് 2019ലാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. മുഖ്യപ്രതി പൾസർ സുനി 7 വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കേസിൽ രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പൾസർ സുനിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പൾസർ സുനിയുടേത് ബാലിശമായ വാദമെന്ന നിരീക്ഷണത്തോടെയാണ് ഒന്നാം പ്രതിയുടെ ഹർജി ഹൈക്കോടതി തള്ളിയത്.

2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസില്‍ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ദിലീപിന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ വിധി വരും.

Continue Reading

india

വഖഫ് ബില്‍: കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി മുസ്‌ലിംലീഗ് നേതാക്കള്‍

Published

on

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപോരാട്ടം ശക്തമാക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. പ്രമുഖ അഭിഭാഷകനും പാർലമെന്റ് അംഗവുമായ കപിൽ സിബലുമായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, നവാസ് കനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി തുടങ്ങിയവർ ആശയവിനിമയം നടത്തി. കപിൽ സിബൽ മുസ്‌ലിംലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകും. ഇന്ന് തന്നെ ഹർജി നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.

Continue Reading

Trending