Connect with us

kerala

മദീനയിലേക്കുള്ള പാത വാര്‍ഷിക പ്രഭാഷണം ഏപ്രില്‍ 24ന്

വര്‍ഷം തോറും ഡോ. എം.പി.അബ്ദുസ്സമദ് സമദാനി നടത്തുന്ന പ്രഭാഷണ പരിപാടിയാണ് ‘മദീനയിലേക്കുള്ള പാത’.

Published

on

പ്രശസ്തമായ ‘മദീനയിലേക്കുള്ള പാത’ വാര്‍ഷിക പ്രഭാഷണം ഏപ്രില്‍ 24 ഞായര്‍ രാവിലെ 9 മണിക്ക് കോട്ടക്കല്‍ വാദീ മദീനയിലെ കംപാഷന്‍ സെന്ററില്‍ നടക്കും. വര്‍ഷം തോറും ഡോ. എം.പി.അബ്ദുസ്സമദ് സമദാനി നടത്തുന്ന പ്രഭാഷണ പരിപാടിയാണ് ‘മദീനയിലേക്കുള്ള പാത’.

തുടക്കത്തില്‍ കോട്ടക്കലും പിന്നീട് കോഴിക്കോട് സ്റ്റേഡിയത്തിലും കടപ്പുറത്തും പില്‍ക്കാലത്ത് തിരൂരിലും നടന്നുവന്ന പ്രഭാഷണ സദസ്സ് കോവിഡ് കാല ശേഷം വീണ്ടും ഈ വര്‍ഷം കോട്ടക്കലില്‍ വച്ചാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

തിരുനബി(സ)യുടെ കാരുണ്യ സന്ദേശത്തെ ആധാരമാക്കി സാമൂഹികസമാധാനവും വിശ്വമാനവികതയും സമുദായമൈത്രിയും ബഹുസ്വരതയും ഊട്ടിയുറപ്പിക്കുന്നതും അറിവും ശാസ്ത്രജ്ഞാനവും ധാര്‍മ്മികബോധവും മനുഷ്യത്വവും വളര്‍ത്തുന്നതുമായ ‘മദീനയിലേക്കള്ള പാത’ ലക്ഷക്കണക്കിന് വരുന്ന ശ്രോതാക്കളെയാണ് ആകര്‍ഷിച്ചുപോന്നിട്ടുള്ളത്.

പ്രഭാഷണാനന്തരവും സാമൂഹിക മാധ്യമങ്ങളിലൂടെ അസംഖ്യം പേര്‍ ഇന്നും അത് ശ്രവിക്കുകയും ചെയ്യുന്നു. അതതു കാലത്തെ മുഖ്യ വിഷയത്തോടൊപ്പം ആനുകാലിക വിഷയങ്ങളും പ്രശ്‌നങ്ങളും ഓരോ വര്‍ഷവും പ്രഭാഷണത്തിന്റെ പ്രമേയമാകാറുണ്ട്. ഇത്തവണ ‘വൈറസും വൈലന്‍സും; മനുഷ്യനും മനുഷ്യത്വവും’ എന്ന പ്രമേയത്തില്‍ ആണ് പ്രഭാഷണം. ‘ദി കംപാഷന്‍ ‘ സാംസ്‌കാരിക വേദിയാണ് പരിപാടിയുടെ സംഘാടകര്‍ .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Published

on

കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു, ഭാര്യ സജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മുറികളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സംഭവ ദിവസം ദമ്പതികള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.

ഭാര്യയുടെവീട്ടില്‍ പോയ മകന്‍ തിരിച്ചെത്തിയപ്പോഴാണ് ബാബുവിനെ കിടപ്പ് മുറിയിലും സജിതയെ ഹാളിലെ ഫാനിലും മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത തൂങ്ങി മരിക്കാനായി കയറിയ കസേരയും മറ്റും താഴെ കാണാനില്ലായിരുന്നു.

മരിച്ച ബാബു പത്ത് വര്‍ഷം മുന്‍പാണ് ജോലി അവസാനിപ്പിച്ച് വിദേശത്ത് നിന്ന് തിരികെ എത്തുന്നത്. 25 ലക്ഷത്തിനടുത്ത കടബാധ്യത ബാബുവിന് ഉണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാര്‍ പറയുന്നു. ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.

Continue Reading

kerala

വ്യാപകമഴക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

kerala

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരില്‍

രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്

Published

on

ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയില്‍. മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെയുള്ള കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരമാണ് കണ്ണൂര്‍ മയപ്പെയ്ത്തില്‍ മുന്നിലായത്. കണ്ണൂര്‍ ജില്ലയില്‍ സാധാരണ വര്‍ഷപാതം 208.8 മില്ലിമീറ്റര്‍ ആണ്. എന്നാല്‍ രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.

മേയ് 29,30 തീയതികളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതിതീവ്ര മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.

Continue Reading

Trending