Connect with us

kerala

വിജയ് നായകനായ ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ഹോം സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത വ്യാജം

തമിഴ് മാനില മുസ്‌ലിംലീഗിന്റെ (ടി.എന്‍.എം.എം.എല്‍) പേരിലുള്ള കത്താണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റേതെന്ന രീതിയില്‍ മലയാളം പത്രങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കിയത്.

Published

on

മുഹമ്മദ് ആദില്‍.ടി

വിജയ് നായകനായ തമിഴ് സിനിമ ബീസ്റ്റിന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ഹോം സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത വ്യാജം. തമിഴ് മാനില മുസ്‌ലിംലീഗിന്റെ (ടി.എന്‍.എം.എം.എല്‍) പേരിലുള്ള കത്താണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റേതെന്ന രീതിയില്‍ മലയാളം പത്രങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കിയത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗുമായി ഒരു ബന്ധവുമില്ലാത്ത സംഘടനയാണ് തമിഴ് മാനില കക്ഷി. കുവൈത്തില്‍ വിലക്കിയതിന് പിന്നാലെ വിജയ് ചിത്രം ബീസ്റ്റ് ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് മാനില നേതാവ് വി.എം.എസ് മുസ്തഫയാണ് ഹോം സെക്രട്ടറിക്ക് കത്തയച്ചത്. ടി.എന്‍.എം.എം.എല്‍ സ്ഥാപക നേതാവാണ് വി.എം.എസ് മുസ്തഫ. കുവൈത്തില്‍ നേരത്തെ സിനിമ പ്രദര്‍ശനം വിലക്കിയിരുന്നു.

അടുത്തിടെ പുറത്ത് വിട്ട സിനിമയുടെ ട്രെയിലറില്‍ മുസ്‌ലിം തീവ്രവാദത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്. ഇതെ തുടര്‍ന്നാണ് വിജയ് ചിത്രത്തിന് കുവൈത്ത് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.

Published

on

പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.

ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ഓടെ തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക. ഇന്നലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് ശിക്ഷാവിധി കേള്‍ക്കാര്‍ ഇവര്‍ കോടതിയിലെത്തും.

അതേസമയം പ്രതി ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കാനായിരിക്കും പ്രതിഭാഗം വാദിക്കുക. തെളിവില്ലാത്തതിനാല്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

2022 ഒക്ടോബറിലായിരുന്നു ഷാരോണിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

ഷാരോണും ഗ്രീഷ്മയും തമ്മില്‍ നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിലറിഞ്ഞതോടെ ഗ്രീഷ്മയോട് ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറിയില്ല.

ഇതോടെ ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ഒഴിവാക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച് വിഷം കലര്‍ത്തിയ കഷായം നല്‍കി. തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാവുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ഷാരോണ്‍ ഒടുവില്‍ മരണപ്പെടുകയായിരുന്നു.

 

 

Continue Reading

kerala

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം; ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ കസ്റ്റഡിയില്‍

അപകടത്തില്‍ 40പേര്‍ക്ക് പരിക്കേറ്റു.

Published

on

തിരുവനന്തപുരം നെടുമങ്ങാട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍പ്പെട്ട ബസിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലപുരം സ്വദേശി അരുള്‍ദാസിപിടികൂടിയത്. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശേഷം സുഹൃത്തി?ന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇയാള്‍ക്ക് നിസാര പരിക്കുകളുണ്ട്.

കാട്ടാക്കടയില്‍ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 40പേര്‍ക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഒരു ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് ചിലര്‍ പറയുന്നത്. നിയന്ത്രണം നഷ്ടപ്പെട്ടബസ് വളവ് തിരിഞ്ഞ ശേഷം മറിയുകയായിരുന്നു. അ

ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

 

 

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Trending