Connect with us

kerala

മുഖ്യമന്ത്രി വിവാദ വ്യവസായിയുടെ വീട് സന്ദര്‍ശിച്ചത് പാര്‍ട്ടിയിലും പൊതുമണ്ഡലത്തിലും പുതിയ വിവാദത്തിലേക്ക് തിരികൊളുത്തുന്നു

വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചതില്‍ സി പി എം അണികള്‍ക്കിടയില്‍ വീണ്ടും വിവാദം പുകയുന്നു.

Published

on

വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചതില്‍ സി പി എം അണികള്‍ക്കിടയില്‍ വീണ്ടും വിവാദം പുകയുന്നു. ഡിസമ്പര്‍ 17 ന് വൈകീട്ട് സി പി എം പയ്യോളി ഏരിയാക്കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷമാണ് പിണറായിയും മരുമകനും മന്ത്രിയുമായ റിയാസും നന്തിയിലെ ഫാരീസ് അബൂബക്കറിന്റെ വീട്ടിലെത്തിയത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത് ഇതൊന്നുമല്ല, മറിച്ച് പാര്‍ട്ടി പരിപാടിയില്‍ വെറും 35 മിനുട്ടു മാത്രം ചെലവഴിച്ച അദ്ദേഹം വിവാദ വ്യവസായിയുടെ വീട്ടില്‍ നാലു മണിക്കൂറോളം ചെലവഴിച്ചു എന്നതാണ്.

ഫാരീസ് അബൂബക്കറിന്റെ പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് അനുശോചനമറിയിക്കാനും ദുഖാചരണത്തില്‍ പങ്കെടുക്കാനുമാണ് പിണറായി വിജയന്‍ ഈ വീട്ടിലെത്തിയത്. പാര്‍ട്ടിയെ ഉയര്‍ന്ന നേതാക്കള്‍ മരിച്ചാല്‍ പോലും അന്തിമോപചാരമര്‍പ്പിച്ച് മടങ്ങുന്നതാണ് പിണറായിയുടെ പൊതുരീതി. വ്യത്യസ്തമായ ഒരനുഭവമുണ്ടായത് കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ടപ്പോഴാണ്. അത് വാര്‍ത്തകളിലിടം പിടിക്കുകയും ചെയ്തു.എന്നാല്‍ ഇക്കാര്യങ്ങള്‍ ഒക്കെ തന്നെ പ്രാദേശിക നേതാക്കളേയോ പാര്‍ട്ടി ഘടങ്ങളേയോ അറിയിക്കാതെയാണ് സന്ദര്‍ശനം എന്നതും കൂടുതല്‍ പ്രശനങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിയും പരിവാരങ്ങളും ഭക്ഷണം കഴിച്ചാണ് ഇവിടെ നിന്ന് മടങ്ങിയത്.സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പ് പിണറായിയുടെ ഭാര്യ കമലയും ഈ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

പിണറായിയുടെ മക്കളുടെ പേരുമായി ബന്ധപ്പെട്ട് പല തവണ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരു വിവാദ വ്യവസായി ആണ് ഫാരീസ് അബൂബക്കര്‍. വി എസ് അച്ചുതാനന്ദന്‍, ”കളങ്കിത വ്യവസായി” എന്ന് സംബോധന ചെയ്തതിനെത്തുടര്‍ന്നാണ് ഫാരീസ് അബൂബക്കര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കിഡ്‌നി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചില തട്ടിപ്പു വിവാദങ്ങളില്‍ ഇയാളുടെ പേരും ഇടം പിടിച്ചിരുന്നു. ഇത്തരത്തില്‍ വിവാദത്തിലകപ്പെട്ട ഒരു അന്താരാഷ്ട്ര റിയലെസ്റ്റേറ്റ് വ്യവസായിയും പിണറായിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധമാണ് പാര്‍ട്ടി അണികളിലും ജനങ്ങളിലും കൗതുകമുണര്‍ത്തുന്നത്.

എന്നാല്‍ വി.എസ്സിനോടൊപ്പം നില്‍ക്കാതെ ഫാരിസിനെ പിന്തുണക്കുകയാണ് പിണറായിയും കൂട്ടരും ചെയ്തത്. പാര്‍ട്ടി ചാനലായ കൈരളിക്ക് വേണ്ടി എം.ഡി ജോണ്‍ ബ്രിട്ടാസ് രഹസ്യ കേന്ദ്രത്തില്‍ പോയി ഫാരീസ് അബൂബക്കറെ ഇന്‍ര്‍വ്യു ചെയ്യുകയും വി.എസ്സിനെതിരെ കടുത്ത രീതിയിലുളള പരാമര്‍ശങ്ങള്‍ നടത്തിപ്പിക്കുയും ചെയ്തു. അതിന് ശേഷം വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്നും പിന്നീട് ഭരണ തലത്തില്‍ നിന്നും മാറ്റാനുളള ഗൂഡാലോചന നടന്നു. ഇതിന്റെ ഭാഗമായി വി.എസ്സിനെതിരെ നിരന്തരം വാര്‍ത്തകള്‍ എഴുതാന്‍ ദീപിക പത്രം സ്വന്തമാക്കി. ഇതിന് പിന്നിലെല്ലാം ഫാരിസ് അബൂബക്കറിന്റെ കരങ്ങളായിരുന്നു. മുന്‍ എം.എല്‍.എയും ജന പക്ഷം നേതാവുമായ പി.സി ജോര്‍ജ് ഈ അടുത്ത കാലം വരെ ഫാരീസ് അബൂബക്കറും പിണറായി വിജയന്റെ കുടുംബവുമായുളള കൂട്ടുകെട്ടിനെ പറ്റി നിരന്തരം പ്രസ്താവനകള്‍ നടത്തുകയും പലവിധ ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി ഓഫീസ് ഉദ്ഘാടന വേളയില്‍ പോലും കര്‍ശനമായ സമയ നിഷ്ഠ വെച്ചു പുലര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് ശേഷം ഫാരീസ് അബൂബക്കറിന്റെ വീട്ടില്‍ മൂന്ന് മണിക്കൂറോളം ചെലവഴിച്ചതിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎം ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജനും ജി സുധാകരനും രൂക്ഷ വിമര്‍ശനം

അതേസമയം സംസ്ഥാന പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നു

Published

on

പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജനും, ജി. സുധാകരനും വിമര്‍ശനം. വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണമെന്നാണ് വിമര്‍ശനമുയര്‍ന്നത്. പ്രകാശ് ജാവദേക്കറെ ഇ.പി ജയരാജന്‍ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധമാണ് പ്രശ്‌നമെന്നും പ്രതിനിധികള്‍ പറഞ്ഞു. അതേസമയം സംസ്ഥാന പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നു.

അതോടൊപ്പം നേതാക്കള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. ഏകപക്ഷീയമായി ആളെ ചേര്‍ക്കുന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ശരിയല്ലെന്നും വിമര്‍ശനമുയര്‍ന്നു. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ പത്തനംതിട്ട നേതൃത്വങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല. വലതുപക്ഷ മാധ്യമങ്ങള്‍ ഇത്രകണ്ട് വേട്ടയാടിയത് പി പി ദിവ്യ സിപിഎം ആയതിനാല്‍ മാത്രമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇന്നലെ തുടങ്ങിയ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികള്‍ നേതൃത്വത്തില്‍ മുന്നോട്ടു വച്ചത്.

Continue Reading

kerala

ദേശീയപാതയ്ക്കായി അനധികൃതമായി മണ്ണെടുക്കല്‍, ചേളന്നൂരില്‍ പ്രതിഷേധം രൂക്ഷം, സ്ത്രീകളെ പൊലീസ് ചവുട്ടിയെന്ന് പരാതി

ലോറി തടഞ്ഞ് റോഡില്‍ സമരം തടത്തിയതിന് വാര്‍ഡ് മെമ്പറെ പൊലീസ് വലിച്ചിഴച്ചത് പ്രശ്‌നം രൂക്ഷമാക്കി

Published

on

കോഴിക്കോട് : ദേശീയപാതയ്ക്കായി അനധികൃതമായി മണ്ണെടുക്കുന്നതിനെ ചൊല്ലി ചേളന്നൂരില്‍ വന്‍ പ്രതിഷേധം. പോഴിക്കാവ് കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നാട്ടുകാരെ പറഞ്ഞു മനസിലാക്കുവാന്‍ ശ്രമിച്ചുവെങ്കിലും സംഘര്‍ഷത്തില്‍ കലാശിക്കുകയും തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ചെയ്തു.

ജനകീയ സമരസമിതി രൂപീകരിച്ചാണ് സ്ത്രീകളടക്കമുള്ള നാട്ടുകാരാണ് പ്രതിഷേധം നടത്തുന്നത്. മണ്ണെടുക്കാനെത്തിയ ലോറിയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ദേശീയപാതയുടെ നിര്‍മ്മാണത്തിനായി ചേളന്നൂരില്‍ നിന്നാണ് മണ്ണ് എടുക്കുന്നത്. മുന്‍പും ഇതേ ചൊല്ലി പ്രശ്‌നമുണ്ടായപ്പോള്‍ കളക്ടര്‍ ഇടപെട്ട് താത്ക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു.

ലോറി തടഞ്ഞ് റോഡില്‍ സമരം തടത്തിയതിന് വാര്‍ഡ് മെമ്പറെ പൊലീസ് വലിച്ചിഴച്ചത് പ്രശ്‌നം രൂക്ഷമാക്കി. പ്രതിഷേധക്കാരോട് ക്രൂരമായ അക്രമമാണ് പൊലീസ് നടത്തിയത്. സ്ത്രീകളെയടക്കം പൊലീസ് ബലപ്രയോഗത്തിലൂടെയാണ് സ്ഥലത്തുനിന്നും മാറ്റിയത്. സ്ത്രീകളെ പൊലീസ് ചവുട്ടിയെന്നും പരാതിയുണ്ട്.

അപകടകരമായ രീതിയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തിയ ഭാഗത്ത് ഭാവിയില്‍ മണ്ണിടിച്ചില്‍ തടയാന്‍ ജിയോളജിസ്റ്റ് നിര്‍ദേശിച്ച രീതിയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വീണ്ടും മണ്ണെടുക്കാന്‍ ആരംഭിച്ചത്. അനുവദനീയമായ അളവിലും ഇവിടെനിന്ന് മണ്ണ് മാറ്റിക്കഴിഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

തട്ടുതട്ടായി തിരിച്ച് സുരക്ഷയൊരുക്കാനുള്ള നിര്‍ദേശങ്ങളെല്ലാം മറികടന്നാണ് മണ്ണെടുക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നത്. തട്ടുകളാക്കി തിരിക്കാന്‍ വേണ്ടിയാണ് വീണ്ടും മണ്ണെടുക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞാണ് മണ്ണെടുപ്പിനുനേരേ ജനകീയസമിതിയുടെ സമരം തുടരുന്നത്.

Continue Reading

kerala

എം.ടിയെ ഏറ്റുവാങ്ങി നിള; ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കി

തിരുനാവായയില്‍ വെച്ച് നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കിയത്

Published

on

മലപ്പുറം: ഇതിഹാസ സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ചിതാഭസ്മം ഏറ്റുവാങ്ങി നിള. തിരുനാവായയില്‍ വെച്ച് നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കിയത്.

മകള്‍ അശ്വതിയും അടുത്തബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ഡിസംബര്‍ 25നാണ് എം.ടി വിടവാങ്ങിയത്.

Continue Reading

Trending