Connect with us

kerala

ദാറുല്‍ ഹുദയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു

ഇസ്്‌ലാം ഉപേക്ഷിച്ച് നിരീശ്വരവാദിയായി മാറിയ അസ്‌കര്‍ അലി കള്ളം പ്രചരിപ്പിക്കുന്നതായി ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി.

Published

on

കോഴിക്കോട്: ഇസ്്‌ലാം ഉപേക്ഷിച്ച് നിരീശ്വരവാദിയായി മാറിയ അസ്‌കര്‍ അലി കള്ളം പ്രചരിപ്പിക്കുന്നതായി ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി. ഇന്ത്യന്‍ ആര്‍മിയെയും ദാറുല്‍ഹുദായെയും ബന്ധപ്പെടുത്തിയും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതല്‍ ആദരവും അഭിമാനവും പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ദാറുല്‍ഹുദാ പിന്തുടര്‍ന്ന് വരുന്നത്.

പന്ത്രണ്ട് വര്‍ഷത്തെ ഹുദവി കോഴ്‌സ് വളരെ വ്യവസ്ഥാപിതമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കാലയളവില്‍ മതവിഷയങ്ങളോടൊപ്പം സയന്‍സ്, ഇംഗ്ലീഷ്, മാത്സ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ ഭൗതിക വിഷയങ്ങളില്‍ എന്‍സിഇആര്‍ടി, സിബിഎസ്ഇ, ഓപ്പന്‍ സ്‌കുളിങ്ങ്, അടക്കമുള്ള വിവിധ സിലബസുകളുടെ പുസ്തകങ്ങളാണ് പഠിപ്പിച്ച് വരുന്നത്. ഹുദവി ബിരുദം നേടുന്നവര്‍ മതപരമായും ഭൗതികപരമായും ഉന്നത നിലവാരത്തില്‍ എത്തിയിട്ടുണ്ടാകും. ദാറുല്‍ഹുദായില്‍ നിന്നു പുറത്തിറങ്ങിയ ഹുദവികള്‍ രാജ്യത്തിന്റെ വിവിധ സര്‍വ്വകലാശാലകളില്‍ അദ്ധ്യാപകരായും റിസേര്‍ച്ച് സ്‌കോളര്‍മാരായും വിദ്യാഭ്യാസ രംഗത്തും മറ്റു വ്യത്യസ്ത മേഖലകളിലും സേവനങ്ങള്‍ ചെയ്ത് വരുന്നു. രാജ്യത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങളാണ് ഹുദവികള്‍ നടത്തി കൊണ്ടിരിക്കുന്നത്. ദാറുല്‍ഹുദായുടെ ഹുദവി ബിരുദം ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ പൂര്‍ത്തീകരിക്കാതെ ബന്ധം വിഛേദിച്ച ഒരാളുടെ ആരോപണങ്ങള്‍ കാണാനിടയായി.

പ്രസ്തുത വ്യക്തി ഇന്ത്യന്‍ ആര്‍മിയെയും ദാറുല്‍ഹുദായെയും ബന്ധപ്പെടുത്തിയും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. നമ്മുടെ രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതല്‍ ആദരവും അഭിമാനവും പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ദാറുല്‍ഹുദാ പിന്തുടര്‍ന്ന് വരുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിന് വേണ്ടി തീര്‍ത്തും നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് വേണ്ട മുഴുവന്‍ പിന്തുണയും എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി അഭ്യര്‍ത്ഥിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പൂരം അലങ്കോലമായി, എല്ലാം ശരിയാക്കിയത് താനെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു’; കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്

പൂരം അലങ്കോലമായെന്നും താൻ ഇടപെട്ടാണ് ശരിയാക്കിയതെന്നും സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും മറ്റ് ബിജെപി നേതാക്കളും അവിടെ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്

Published

on

കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും പൊലീസിനുമെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി സ്വയം പ്രചരിപ്പിച്ചെന്നും താന്‍ ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന തരത്തില്‍ അസത്യവാര്‍ത്ത സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പൂരം അലങ്കോലമായതിന്‍റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദമാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം അലങ്കോലമായെന്നും താൻ ഇടപെട്ടാണ് ശരിയാക്കിയതെന്നും സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും മറ്റ് ബിജെപി നേതാക്കളും അവിടെ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. വരും വർഷങ്ങളിൽ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. പൊലീസിന്റെ കടുത്ത നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി

20 രൂപ ആക്കനായിരുന്നു ആലോചന. ഇതിനെ പ്രതിപക്ഷം എതിർത്തിരുന്നു

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാൻ തീരുമാനം. സൗജന്യമായി നൽകിയിരുന്ന ടിക്കറ്റിനാണ് ഇനി മുതൽ 10 രൂപ നൽകേണ്ടത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎൽ വിഭാഗക്കാർക്ക് ടിക്കറ്റ് സൗജന്യമായിരിക്കും. 20 രൂപ ആക്കനായിരുന്നു ആലോചന. ഇതിനെ പ്രതിപക്ഷം എതിർത്തിരുന്നു.

കഴിഞ്ഞദിവസമാണ് ആശുപത്രി വികസന സമിതിയുടെ അജണ്ട പുറത്തുവന്നത്. ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് നിരക്ക് 10 രൂപയായി ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ആശുപത്രി വികസന സമിതിയുടെ യോഗം ചേർന്നത്. ജില്ല കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും എന്ന കാര്യത്തിൽ വ്യക്തതയില്ല. എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്നെ പ്രതിപക്ഷം തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളിലും വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത.

 

Continue Reading

crime

മഅദനിയുടെ വീട്ടില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ച ഹോം നഴ്‌സ് അറസ്റ്റിൽ

Published

on

അബ്ദുള്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം നടത്തി മുങ്ങിയ ആള്‍ പിടിയില്‍. ഹോം നഴ്‌സായിരുന്ന പാറശ്ശാല സ്വദേശി റംഷാദ് ഷാജഹാ(23)നാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. രോഗബാധിതനായ മഅദനിയുടെ പിതാവിനെ പരിചരിക്കാന്‍ നാല് മാസം മുന്‍പാണ് ഏജന്‍സി മുഖേന റംഷാദ് കറുകപിള്ളിയിലെ വീട്ടിലെത്തിയത്. മഅദനിയുടെ വീട്ടിൽ നിന്ന് 4 പവൻ സ്വർണാഭരണവും 7500 രൂപയുമാണ് റംഷാദ് മോഷ്ടി​ച്ചത്.

വീട്ടി​ൽ കഴി​യുന്ന മഅ്ദനി​യുടെ പി​താവി​നെ ശുശ്രൂഷി​ക്കാനാൻ എത്തിയ റംഷാദ് മോഷണം നടത്തുകയായിരുന്നു. ഇയാൾക്കെതി​രെ തി​രുവനന്തപുരത്ത് 35 കേസുകൾ നിലവിലുണ്ട്. കഴി​ഞ്ഞ ദി​വസം സ്വർണാഭരണവും പണവും കാണാതായതി​നെ തുടർന്ന് മഅ്‌ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി​ നൽകി​യി​രുന്നു.

കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ വെച്ചിരുന്ന സ്വര്‍ണവും പണവും കാണാനില്ലെന്ന് ഞായറാഴ്‌ചയാണ്‌ വീട്ടുകാർ അറിയുന്നത്. വീട്ടിലെയും സമീപത്തെയും സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹോം നഴ്‌സായ റംഷാദിനെ കസ്‌റ്റഡിയിലെടുത്ത്‌. ഇന്നലെ റംഷാദിനെ പൊലീസ് സ്റ്റേഷനി​ൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തി​ൽ ഒളി​പ്പി​ച്ച നിലയിൽ 2 പവന്റെ കൈചെയി​ൻ കണ്ടെത്തി. രണ്ട് മോതിരങ്ങള്‍ ഇയാളുടെ മുറിയില്‍ നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലല്‍ റംഷാദ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Continue Reading

Trending