Connect with us

kerala

ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച നടന്‍ വിനായകനെതിരെ തെന്നിന്ത്യന്‍ നടന്‍ സ്വരൂപ്

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച നടന്‍ വിനായകനെതിരെ തെന്നിന്ത്യന്‍ നടന്‍ സ്വരൂപ് രൂക്ഷമായി പ്രതികരിച്ചു.

Published

on

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച നടന്‍ വിനായകനെതിരെ തെന്നിന്ത്യന്‍ നടന്‍ സ്വരൂപ് രൂക്ഷമായി പ്രതികരിച്ചു.
അയര്‍ലണ്ടിലെ തന്റെ വസതിയില്‍ ഇരുന്നാണ് നടന്‍ സ്വരൂപ് ചന്ദ്രികയോട് പ്രതികരിച്ചത്. മിസ്റ്റര്‍ വിനായകന്‍ താങ്കള്‍
എത്രയും പെട്ടെന്ന് ചികിത്സക്ക് വിധേയനാകണം, കാരണം താങ്കളുടെ സ്വയബുദ്ധി എന്നേ നഷ്ടമായിരിക്കുന്നു. പക്ഷെ താങ്കള്‍ ഒന്നാം തരം ഭീരുവുമാണ് സ്വന്തം വീടിന്റെ അകത്തു വാതില്‍ ലോക്ക് ചെയ്തു കട്ടിലിന്റെ അടിയില്‍ ഇരുന്നു ഉമ്മന്‍ചാണ്ടി സാറിനെ തെറി വിളിക്കുമ്പോള്‍ താങ്കളെ കുറിച്ച് വ്യക്തമായ ഒരു ധാരണ അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഉണ്ടാകും.ഇത്രയും രോഷാകുലനും ധീരനുമായ താങ്കള്‍ കട്ടിലിന്റെ അടിയില്‍ ഇരുന്നു പ്രതികരിക്കുന്നതിനേക്കാള്‍ വേണ്ടിയിരുന്നത് ഒരു ബ്ലൂടൂത്ത് മൈക്കുമായി പുതുപ്പള്ളിയില്‍ പോയി ജനസാഗരത്തിന്റെ മുന്‍പില്‍ ചോദിക്കണമായിരുന്നു എങ്കില്‍ ഈ വിവരം കുറേകൂടി വൈറല്‍ ആവുമായിരുന്നു.

എങ്ങിനെ ആയിരിക്കും ആ വൈറല്‍ എന്നറിയുന്നതുകൊണ്ടു തന്നെയാണ് താങ്കള്‍ ഇപ്പോള്‍ പോസ്റ്റും മുക്കി പത്തായത്തില്‍ ഒളിച്ചിരിക്കുന്നത്. എനിക്ക് താങ്കളുടെ കൂടെ അഭിനയിക്കാനുള്ള നിര്‍ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ ദേശീയ അവാര്‍ഡ് വാങ്ങിയ രണ്ടു പേരുടെ കൂടെ തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യവും അവരുടെ സ്‌നേഹവും കരുതലും അനുഭവിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്, അവരൊക്കെ എങ്ങിനെ ആണ് പെരുമാറുന്നത് സംസാരിക്കുന്നത് എന്നൊക്കെ ഇടയ്ക്ക് യൂട്യൂബ് നോക്കിയെങ്കിലും പഠിക്കുക. ഉപജീവനത്തിന് വേണ്ടി കപ്പലണ്ടി വില്‍ക്കുന്ന സഹോദരന്മാരോടൊക്കെ ഇടക്കൊന്നു സംസാരിക്കുക അവര്‍ക്ക് താങ്കളേക്കാളും പെരുമാറാനും സംസാരിക്കാനും ഭൂമിയില്‍ ജീവിക്കാനും അറിയാം, സിനിമാരംഗത്തുള്ളവരുടെ പേര് നശിപ്പിക്കാന്‍ താങ്കളെപ്പോലെ ഒരെണ്ണം മതി, ലജ്ജ തോന്നുന്നു. ഞാന്‍ അധികം പറയുന്നില്ല. സ്വരൂപ് പറഞ്ഞു നിര്‍ത്തി. തമിഴ് ,തെലുങ്ക് , ഐറിഷ് സിനിമകളിലൂടെ പ്രസിദ്ധനായ സ്വരൂപ് ഉമ്മന്‍ചാണ്ടിയുടെ ഉറ്റ സ്‌നേഹിതന്‍ ആയിരുന്ന യശ്ശ:ശരീരനായ മുന്‍മന്ത്രി എസി ഷണ്‍മുഖദാസിന്റെയും കുടുംബത്തിന്റെയും പുത്രതുല്യനായ വ്യക്തിയാണ്.

 

 

kerala

തൃശൂര്‍ മുഖ്യമന്ത്രി ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തു’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

Published

on

തൃശൂര്‍ ലോക്സഭാ സീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് മായക്കാഴ്ച ആയതുകൊണ്ടാകും ഇപ്പോള്‍ കേസ് വന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. പൂരത്തിന് ആകെ കറുത്ത പുക മാത്രമാണ് ഉണ്ടായതെന്നും എന്നിട്ടും മുഖ്യമന്ത്രി പൂരം കലങ്ങിയില്ലെന്ന് പറയുകയാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ പൂരം കണ്ടിട്ടുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

സുരേഷ് ഗോപിയെ വിജയിപ്പിച്ചതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും അതിന് ശേഷം ഇ ഡിയുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ജയിപ്പിച്ച് വിട്ട ആളെന്നെ തന്തയ്ക്ക് വിളിച്ചിട്ടും അതിനെകുറിച്ച്് മിണ്ടുന്നില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. സംഘികള്‍ക്ക് യോഗിയെക്കാള്‍ വിശ്വാസം പിണറായി വിജയനെ ആണെന്നും ന്യൂനപക്ഷ വോട്ട് കിട്ടാതായതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരന്‍ പറഞ്ഞു.

 

Continue Reading

kerala

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു

കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്.

Published

on

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്. തിരുവനന്തപുരം എറണാകുളം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായതിനെ തുടര്‍ന്നാണ് മെമു സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ മറ്റ് സര്‍വീസുകള്‍ക്ക് ആവശ്യമായ കോച്ചുകള്‍ ഇല്ലെന്ന് റെയില്‍വേ അറിയിച്ചു. പുനലൂര്‍ വരെ സര്‍വീസ് നീട്ടുമെന്ന് റെയില്‍വേ പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയില്ല.

വൈകിട്ട് 6.15ന് എറണാകുളം ജംഗ്ഷനില്‍ (സൗത്ത്) നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്.

4 ദിവസമായി 8 കോച്ചുകളുള്ള മെമുവാണു സര്‍വീസിന് ഉപയോഗിക്കുന്നതെന്നും പഴയ പോലെ 12 കോച്ചുകളുള്ള മെമു പുനഃസ്ഥാപിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

Continue Reading

kerala

ശബരിമല തീര്‍ഥാടനം: വെജിറ്റേറിയന്‍ ഭക്ഷണവില നിര്‍ണയിച്ചു

Published

on

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു.

ഒക്ടോബര്‍ 25ന് ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും, മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേയും, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ കാന്റീന്‍, റെയില്‍വേ സ്റ്റേഷന്‍/കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിര്‍ണയിച്ചത്.

 

ഇനം- വില(ജി.എസ്.ടി. ഉള്‍പ്പെടെ)

 

1 കുത്തരി ഊണ് – 72 രൂപ

2 ആന്ധ്രാ ഊണ് (പൊന്നിയരി)-72 രൂപ

3 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ) -35 രൂപ

4 ചായ(150 മില്ലി)- 12 രൂപ

5 .മധുരമില്ലാത്ത ചായ (150 മില്ലി) -11 രൂപ

6 കാപ്പി-(150 മില്ലി)-12 രൂപ

7 മധുരമില്ലാത്ത കാപ്പി (150 മില്ലി)-11 രൂപ

8 ബ്രൂ കോഫി/നെസ് കോഫി(150 മില്ലി)-16 രൂപ

9 കട്ടന്‍ കാപ്പി(150 മില്ലി)-10 രൂപ

10 മധുരമില്ലാത്ത കട്ടന്‍കാപ്പി(150 മില്ലി)-08 രൂപ

11 കട്ടന്‍ചായ(150 മില്ലി)-09 രൂപ

12 മധുരമില്ലാത്ത കട്ടന്‍ചായ(150 മില്ലി)-09 രൂപ

13 ഇടിയപ്പം (1 എണ്ണം) 50 ഗ്രാം-11 രൂപ

14 ദോശ (1 എണ്ണം) 50 ഗ്രാം-11 രൂപ

15 ഇഡ്ഡലി (1 എണ്ണം) 50 ഗ്രാം-11 രൂപ

16 പാലപ്പം (1 എണ്ണം) 50 ഗ്രാം -11 രൂപ

17 ചപ്പാത്തി (1 എണ്ണം) 50 ഗ്രാം-11 രൂപ

18 ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉള്‍പ്പെടെ-65 രൂപ

19 പൊറോട്ട 1 എണ്ണം-13 രൂപ

20 നെയ്‌റോസ്റ്റ് (175 ഗ്രാം) -48 രൂപ

21- പ്ലെയിന്‍ റോസ്റ്റ്-36 രൂപ

22 -മസാലദോശ ( 175 ഗ്രാം) 52 രൂപ

23 പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം)-38 രൂപ

24 -മിക്‌സഡ് വെജിറ്റബിള്‍-31 രൂപ

25 പരിപ്പുവട (60 ഗ്രാം)-10 രൂപ

26 ഉഴുന്നുവട (60 ഗ്രാം)-10 രൂപ

27 കടലക്കറി (100 ഗ്രാം)-32 രൂപ

28 ഗ്രീന്‍പീസ് കറി (100 ഗ്രാം)32 രൂപ

29 കിഴങ്ങ് കറി (100 ഗ്രാം) 32 രൂപ

30 തൈര് (1 കപ്പ് 100 മില്ലി)-15 രൂപ

31 കപ്പ (250 ഗ്രാം ) 31 രൂപ

32 ബോണ്ട (50 ഗ്രാം)-10 രൂപ

33 ഉള്ളിവട-(60 ഗ്രാം)-12 രൂപ

34 ഏത്തയ്ക്കാപ്പം-(75 ഗ്രാം പകുതി)-12

35 തൈര് സാദം-48 രൂപ

36 ലെമണ്‍ റൈസ് -45 രൂപ

37 മെഷീന്‍ ചായ -09 രൂപ

38 മെഷീന്‍ കാപ്പി- 11 രൂപ

39 മെഷീന്‍ മസാല ചായ- 15 രൂപ

40 മെഷീന്‍ ലെമന്‍ ടീ -15 രൂപ

41 മെഷീന്‍ ഫ്‌ളേവേര്‍ഡ് ഐസ് ടി -21 രൂപ

 

 

Continue Reading

Trending