Connect with us

kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5ന്

Published

on

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 17ാം തീയതി വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ആഗസ്റ്റ് 21ാം തീയതിയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

 

kerala

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളുടെ സമരം തുടങ്ങി

ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പമ്പുകള്‍ അടച്ചിട്ട് സമരം

Published

on

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചുള്ള സമരം തുടങ്ങി. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നത്.

കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് സമരം.

 

Continue Reading

kerala

പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Published

on

തൃശൂര്‍ പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കഴിഞ്ഞ ദിവസം ഡാമിലേക്ക് വീണ നാല് കുട്ടികളെയും രക്ഷപ്പെടുത്തിയിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് ഡാമിലേക്ക് വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം. കുട്ടികള്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. നാല് പേരെയും തുടര്‍ന്ന് തൃശൂരിലെ ജൂബിലി മിഷന്‍നിലെത്തിച്ചു.

മുതിര്‍ന്ന ഡോക്ടര്‍മാരെ അടക്കം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു.

ബാക്കി മൂന്ന് പെണ്‍കുട്ടികളും വെന്റിലേറ്ററില്‍ തുടരുകയാണ്. നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ടിയാണ് കുട്ടികള്‍ എത്തിയത്. എന്നാല്‍ ഇതിനിടെ ഡാമിന്റെ റിസര്‍വോയറില്‍ കുളിക്കുന്നതിനായി കുട്ടികള്‍ പോവുകയായിരുന്നു. ഇതില്‍ ഒരു കുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാക്കി മൂന്ന് പോരും അപകടത്തില്‍പ്പെടുകയായിരുന്നു. നിമയുടെ സഹോദരി നാട്ടുകാരെ അപകട വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു.

 

Continue Reading

kerala

ഇന്ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും

രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്‍ത്താ സമ്മേളനത്തിലൂടെ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി.

Published

on

ഇന്ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും. രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്‍ത്താ സമ്മേളനത്തിലൂടെ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നില്‍ക്കുന്ന പി വി അന്‍വറിന് നിലവിലുള്ള സ്ഥാനം അയോഗ്യത വരുത്തുമെങ്കില്‍ അത് തടയാനാണ് രാജിവയ്ക്കാന്‍ ആലോചിക്കുന്നത്.

ഒരു സ്വതന്ത്ര എംഎല്‍എ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അയോഗ്യനാക്കപ്പെടും. രാവിലെ 9 ന് പി വി അന്‍വര്‍ സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കാനാണ് എന്നാണ് സൂചനകള്‍. തുടര്‍ന്ന് പി വി അന്‍വര്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും.

മമതാ ബാനര്‍ജിയുമായി പി വി അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജിവെച്ചതിനു ശേഷം നിലമ്പൂരില്‍ വീണ്ടും മത്സരിക്കുമ്പോള്‍ സംരക്ഷണമുണ്ടാകുമെന്ന് മമത ഉറപ്പ് നല്‍കിയതായാണ് സൂചന. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി പി വി അന്‍വറിന് നല്‍കി.

 

Continue Reading

Trending