Connect with us

News

ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പാക്കിസ്താനില്‍ ജനം തെരുവിലിറങ്ങി; കോടതിക്കും എതിര്‍പ്പ്

സൈനിക ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും ഇവര്‍ കയറിയതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് വന്‍ കലാപം. പ്രതിഷേധക്കാര്‍ റാവല്‍ പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചു കയറി. സൈനിക ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും ഇവര്‍ കയറിയതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാഹോറ്, കറാച്ചി, കരക് തുടങ്ങിയ മേഖലയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. വിവിധയിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോടതി പരിസരത്ത് വെച്ച് ഇമ്രാനെ അറസ്റ്റ് ചെയ്തതില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമീര്‍ ഫാറൂഖ് വിമര്‍ശിച്ചു.

ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് ഇമ്രാന്‍ഖാനെ അര്‍ദ്ധ സൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. പിന്നാലെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

india

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന; പെന്‍ഷനും ആനുകൂല്യങ്ങളും ഉയര്‍ത്തി

ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്

Published

on

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്. എംപിമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ മാസം 25000 രൂപ എന്നതില്‍ നിന്ന് 31000 രൂപയായി വര്‍ധിപ്പിച്ചു. ഓരോ ടെമിനുമുള്ള അധിക. പെന്‍ഷന്‍ 2000 ത്തില്‍ നിന്നും 2500 ആക്കി.

24 ശതമാനമെന്ന വലിയ ശമ്പള വര്‍ധനവാണ് ഇത്തവണ കേന്ദ്രം നല്‍കിയിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രാലയമാണ് ശമ്പള വര്‍ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അംഗങ്ങളുടെ പ്രതിമാസ അലവന്‍സ് രണ്ടായിരം രൂപ എന്നത് 2500 രൂപയാക്കി വര്‍ധിപ്പിച്ചു.

ഏപ്രില്‍ ഒന്ന് മുതലാണ് ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ശമ്പള വര്‍ധന നടപ്പാക്കിയത്. കര്‍ണാടകയില്‍ ജനപ്രതിധികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രവും സമാന നീക്കവുമായി രംഗത്തെത്തിയത്. കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും 100 ശതമാനമാണ് ശമ്പളം കൂട്ടിയത്. ഇത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു.

Continue Reading

kerala

വാളയാര്‍ കേസ്; സി.ബി.ഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍

കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

വാളയാര്‍ കേസില്‍ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങളെ കൂടി പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി.

ഒന്നാം പ്രതി മക്കളുടെ മുന്നില്‍ വെച്ച് അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയെന്നും കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സി ബി ഐ മുഖവിലയ്‌ക്കെടുത്തില്ല എന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

2017 ല്‍ രണ്ട് മാസത്തിനുള്ളിലാണ് 13 ഉം 9 ഉം വയസ്സ് പ്രായമുള്ള സഹോദരികളെ വാളയാറിലെ വീടിനടുത്തുള്ള ഒരു ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. 2019 മാര്‍ച്ചില്‍, കേസ് സിബിഐക്ക് കൈമാറാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു.

Continue Reading

kerala

ആറളം ഫാമിലെ വന്യജീവി ആക്രമണം; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി

Published

on

ആറളം ഫാമിലെ വന്യജീവി ആക്രമണത്തില്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുമ്പ് 2 തവണയായി കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും വിവിധ വകുപ്പുകളെ തമ്മില്‍ ഏകോപിപ്പിക്കുന്നതിനുള്ള സമിതി രൂപീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രദേശത്തെ വന്യജീവി ആക്രമണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.

വിഷയത്തിലെ ഹ്രസ്വകാലദീര്‍ഘകാല കര്‍മ പദ്ധതി എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി പറയുന്നു. അതേസമയം ആറളത്ത് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഏര്‍പ്പെടുത്തി വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യങ്ങള്‍ എന്തുകൊണ്ടാണ് സത്യവാങ്മൂലത്തില്‍ ഇല്ലാത്തതെന്ന് കോടതി തിരിച്ചു ചോദിച്ചു. നടപടികള്‍ എടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വെറുതെ പറഞ്ഞാല്‍ പോരെന്നും അക്കാര്യങ്ങള്‍ രേഖാമൂലം ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. കാര്യങ്ങള്‍ വിശദമാക്കി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Continue Reading

Trending