Connect with us

india

ഇന്ത്യയിലെ ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 60 കോടിയിലെത്തി

ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 600 ദശലക്ഷത്തിലെത്തിയതായി പഠന റിപ്പോര്‍ട്ട്.

Published

on

കൊച്ചി: ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 600 ദശലക്ഷത്തിലെത്തിയതായി പഠന റിപ്പോര്‍ട്ട്. വാര്‍ത്തകള്‍, പൊതുവായ വെബ്‌സൈറ്റുകള്‍, ഒടിടി, കണക്ടഡ് ടിവി, മ്യൂസിക് സ്ട്രീമിങ്, ഓണ്‍ലൈന്‍ ഗെയിമിങ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഓപ്പണ്‍ ഇന്റര്‍നെറ്റ് സംവിധാനം. കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ അഞ്ചില്‍ നാലു പേരും തങ്ങളുടെ ഉപയോഗം വര്‍ധിപ്പിച്ചതായും ഇതേക്കുറിച്ചുള്ള പഠനം ചൂണ്ടിക്കാട്ടുന്നു.

ഓപ്പണ്‍ ഇന്റര്‍നെറ്റില്‍ ചെലവിടുന്ന സമയം വര്‍ധിക്കുമ്പോള്‍ പരസ്യത്തിനായുള്ളത് കുറയുന്നതായും ഗെയ്റ്റ് വേ ടു ഓപ്പണ്‍ ഇന്റര്‍നെറ്റ് എന്ന പേരില്‍ ആഗോള പരസ്യ സാങ്കേതികവിദ്യാ മുന്‍നിരക്കാരായ ദി ട്രേഡ് ഡെസ്‌കും കാന്തറും സംയുക്തമായി പുറത്തിറക്കിയ വിപണി ഗവേഷണ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഓരോ മാസവും ചെലവഴിക്കുന്ന ശരാശരി 307 മണിക്കൂറില്‍ പകുതിയോളം (52 ശതമാനം) ഓപ്പണ്‍ ഇന്റര്‍നെറ്റിലാണെന്നു പഠനം ചൂണ്ടിക്കാട്ടുന്നു.

സാമൂഹ്യ മാധ്യമങ്ങള്‍, യൂസര്‍ ജനറേറ്റഡ് കണ്ടന്റ്, ലൈവ് ഗെയിം സ്ട്രീമിങ് എന്നിവയില്‍ നിന്നുള്ള മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്. എങ്കിലും വാള്‍ഡ് ഗാര്‍ഡന്‍സ് എന്നു വിളിക്കപ്പെട്ടുന്ന ഈ വിഭാഗം ഓപ്പണ്‍ ഇന്റര്‍നെറ്റിനെ അപേക്ഷിച്ച് 5.5 മടങ്ങ് പരസ്യ ചെലവഴിക്കലാണ് ഇന്ത്യയില്‍ നടത്തുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ പരസ്യ ബജറ്റിന്റെ 15 ശതമാനമാണിത്. ഇന്ത്യക്കാരില്‍ 45 ശതമാനവും പ്രൊഫഷണലായി തയ്യാറാക്കപ്പെടുന്ന പ്രീമിയം ഉള്ളടക്കം പ്രയോജനപ്പെടുത്താനാണ് ഇഷ്ടപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു

Published

on

റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്. വീര്യമുള്ള എലി വിഷം അമിതമായി ശ്വസിച്ചതാണ് മരണകാരണം. ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയിൽ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോൾ എ.സി. ഓണാക്കുകയും ചെയ്തു.

രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു. പൊലീസ് പെസ്റ്റ് കൺട്രോൾ കമ്പനിക്കെതിരെ കേസെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

india

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ്

യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എംപി. യുപിപിഎസ്‌സി പരീക്ഷകൾ നടത്തുന്നതിൽ സർക്കാരിന് പിഴവുപറ്റിയെന്നാരോപിച്ചായിരുന്നു വിമർശനം. യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്നവർക്ക് വിദ്യാർഥികളുടെ പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല’ എന്നായിരുന്നു യാദവിൻ്റെ പരാമർശം. സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച യാദവ്, പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. പരീക്ഷകൾ വിവിധ തീയതികളിൽ നടത്താനുള്ള യുപിപിഎസ്‌സി തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. പ്രയാഗ്‌രാജിലെ കമ്മീഷൻ ഓഫീസിനു മുൻപിലാണ് സമരം.

റിവ്യൂ ഓഫീസർ, അസിസ്റ്റൻ്റ് റിവ്യൂ ഓഫീസർ, എന്നീ തസ്തികകളിലേക്കുള്ള പ്രിലിംനറി പരീക്ഷ രണ്ട് ദിവസങ്ങളായി നടക്കുമെന്നാണ് യുപിപിഎസ്‌സി അറിയിച്ചത്‌. ഇതാണ് ഉദ്യോ​ഗാർഥികളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

Continue Reading

india

ടിപ്പു സുല്‍ത്താന്റെ വാള്‍ ലേലത്തില്‍ വിറ്റു; ലഭിച്ചത് വന്‍ തുക

കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.

Published

on

മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു. ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ ഡിക്കിൻ്റെ സെരിംഗപട്ടത്തെ സേവനത്തിനുള്ള അംഗീകാരമായാണ് വാള്‍ സമ്മാനിച്ചത്.

2024 ജൂണ്‍ വരെ ഡിക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു വാള്‍. ആൻഡ്രൂ ഡിക്ക് 75-ാമത് ഹൈലാൻഡ് റെജിമെൻ്റ് ഓഫ് ഫൂട്ടില്‍ സെരിംഗപട്ടത്ത് ലെഫ്റ്റനൻ്റായി സേവനമനുഷ്ഠിച്ചു. റെജിമെൻ്റിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. മതിലുകള്‍ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നഗരത്തില്‍ പ്രവേശിച്ച ബ്രിട്ടീഷ് സേനകളില്‍ ലഫ്റ്റനൻ്റ് ഡിക്കും ഉള്‍പ്പെടാൻ സാധ്യതയുണ്ട്.

Continue Reading

Trending