Connect with us

kerala

പി.എഫ് ഹയര്‍ ഓപ്ഷനില്‍ ഉരുണ്ടുകളിച്ച് ഉദ്യോഗസ്ഥര്‍

Published

on

ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ഹയര്‍ ഓപ്ഷന്‍ നല്‍കുന്നതില്‍ തൊഴിലാളികളെ വട്ടംകറക്കുന്ന പിഎഫ് അധികൃതര്‍ തൊഴിലുടമകളെയും ബുദ്ധിമുട്ടിലാക്കുന്നു. തൊഴിലാളി നല്‍കിയ ഹയര്‍ ഓപ്ഷന് തൊഴിലുടമ അംഗീകാരം നല്‍കണമെങ്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നല്‍കിയ വിവരങ്ങളെല്ലാം വീണ്ടും ചേര്‍ക്കാനാണ് ആവശ്യപ്പെടുന്നത്. തൊഴിലാളിയുടെ ശമ്പളവും പിഎഫ് വിഹിതവും സംബന്ധിച്ച് തൊഴിലുടമ അതതുമാസം നല്‍കിയ വിവരങ്ങളെല്ലാം വീണ്ടും പോര്‍ട്ടലില്‍ ചേര്‍ത്താലേ അംഗീകാരം നല്‍കാനാകുന്നുള്ളൂ.

ഇതുമായി കഴിഞ്ഞ ദിവസം പിഎഫ് ഓഫീസില്‍ പോയ ഒരു ഉദ്യോഗാര്‍ത്ഥിയുടെ അനുഭവം താഴെ പങ്കുവെക്കുന്നു.

Wage details upload ചെയ്യുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുവാന്‍  ഇന്നലെ PF office ല്‍ പോയിരുന്നു.

എല്ലാ കാര്യത്തിനും അവര്‍ കൈ മലര്‍ത്തുന്നു. ഡല്‍ഹിയില്‍ നിന്നാന്ന് എല്ലാം എന്നും യാതൊന്നും ഇവിടെ അറിയില്ല എന്നാണ് പറയുന്നത്.

1995 മുതല്‍ PF pension ലേക്ക് കൂടുതല്‍ അടക്കാനുള്ള മാസ തുകകളും അതു മുതലുള്ള പലിശയും അതിന്റെ കൂട്ടു പലിശയും upload ചെയ്യണമെന്ന് പറയുന്നു. കൂടാതെ pension ഫണ്ടിലേക്ക്(ജീവനക്കാരില്‍ നിന്ന് ഈടാക്കാരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച) 1.16% ജീവനക്കാരില്‍ നിന്നും ഈടാക്കാനായി കണക്കു കൂട്ടി കൊടുക്കണം എന്നും പറയുന്നു.

ഇതാന്നും ചെയ്യാനുള്ള രീതികള്‍ അവര്‍ പറഞ്ഞു തരുന്നില്ല

അവസാന തീയതി ഏതെന്ന് പറഞ്ഞു തരുന്നില്ല

kerala

നഗ്നത പ്രദര്‍ശനം; അറുപതുകാരന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

കുട്ടി സ്‌കൂളില്‍ പോകുന്ന വഴി ഇയാള്‍ നഗ്നത കാണിക്കുകയായിരുന്നു.

Published

on

പന്ത്രണ്ടുകാരിക്ക് മുന്നില്‍ നഗ്നത കാണിച്ച അറുപതുകാരന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് അഭിലാഷ് ഭവനത്തില്‍ രാമന്‍ ആനന്ദിനാണ് കരുനാഗപ്പള്ളി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എഫ്. മിനിമോള്‍ ശിക്ഷിച്ചത്.

കുട്ടി സ്‌കൂളില്‍ പോകുന്ന വഴി ഇയാള്‍ നഗ്നത കാണിക്കുകയായിരുന്നു. ഇയാള്‍ കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവരം വീട്ടില്‍ പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു. ശാസ്താംകോട്ട പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ജെ. രാകേഷ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേമചന്ദ്രന്‍ ഹാജരായി.

 

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

kerala

പാലക്കാട് ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.

Published

on

പാലക്കാട് കോങ്ങാട് ബസ് മറിഞ്ഞ് അപകടം. പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.

പാറശേരിക്കും കൊട്ടശേരിക്കും ഇടയില്‍ വച്ചാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമാറി ബസ് മറിയുകയായിരുന്നു.

 

Continue Reading

Trending