Connect with us

kerala

ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദം; മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുകയാണെന്ന് വി.ഡി സതീശന്‍

ഇത്രയും വലിയൊരു നിയമന തട്ടിപ്പ് നടന്നിട്ടും അത് തേയ്ച്ച്മായ്ച്ച് കളയാന്‍ മുഖ്യമന്ത്രി തന്നെ കാര്‍മ്മികത്വം വഹിക്കുന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണന്ന് പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം മെയര്‍ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദം മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്. കൊച്ചി കോര്‍പറേഷനിലെ ഒഴിവിലേക്ക് ആളെ ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്കാണ് മേയര്‍ കത്ത് നല്‍കിയത്. കത്ത് നശിപ്പിച്ചത് സി.പി.എം ജില്ലാ സെക്രട്ടറിയാണ്. തെളിവ് നശിപ്പിച്ചതിന് ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കുന്നതിന് പകരം ഫോണില്‍ കൂടി മൊഴിയെടുക്കുന്ന പുതിയ രീതിയാണ് പൊലീസ് നടപ്പാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫോണിലൂടെ ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുത്ത പൊലീസ് അടിമപ്പണി ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സി.പി.എമ്മുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ആര്‍ക്കും വിശ്വാസ്യതയില്ലാത്ത സ്ഥാപനമായി പൊലീസ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മേയറുടെ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും അന്വേഷണം അട്ടിമറിച്ച് സ്വന്തക്കാരെ മുഴുവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.

ഒരു ലക്ഷത്തിലധികം പിന്‍വാതില്‍ നിയമനങ്ങളാണ് വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയിരിക്കുന്നത്. പി.എസ്.സിയെ പോലും നോക്കുകുത്തിയാക്കിയാണ് പാര്‍ട്ടിക്കാരെ മുഴുവന്‍ കുത്തിനിറയ്ക്കുന്നത്. സ്വന്തക്കാര്‍ക്ക് വേണ്ടി എന്ത് അതിക്രമവും ചെയ്യുമെന്നതിന് ഉദാഹരണമാണ് പ്രിയ വര്‍ഗീസിന്റെ നിയമനം. 25 വര്‍ഷത്തെ അധ്യാപന പരിചയവും അഭിമുഖത്തില്‍ 651 സ്‌കോറും ലഭിച്ച ആളെ ഒഴിവാക്കി 156 സ്‌കോര്‍ മാത്രം ലഭിച്ച പാര്‍ട്ടി നേതാവിന്റെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നല്‍കി നിയമിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.
പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആയതിന് പിന്നാലെ ആനാവൂര്‍ നാഗപ്പന്‍ മുഖേന എംപ്ലോയ്മെന്റ് എക്സേഞ്ചും കൂടി തുടങ്ങിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇത്രയും വലിയൊരു നിയമന തട്ടിപ്പ് നടന്നിട്ടും അത് തേയ്ച്ച്മായ്ച്ച് കളയാന്‍ മുഖ്യമന്ത്രി തന്നെ കാര്‍മ്മികത്വം വഹിക്കുന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആശാ വർക്കർമാരുടെ വിഷയം ലോക്സഭയില്‍ ഉന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Published

on

ആശാവര്‍ക്കര്‍- അങ്കണവാടി ജീവനക്കാരുടെ വിഷയം ലോക്‌സഭയിലുന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരും ദിവസങ്ങളായി സമരത്തിലാണ്.

കുറഞ്ഞ ഓണറേറിയവും കഠിന ജോലിഭാരവും സഹിച്ച് രാജ്യത്തെ സേവിക്കുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കേരളത്തില്‍ തെരുവില്‍ സമരത്തിലാണ്.

പ്രതിമാസ വേതനം 21,000 രൂപയാക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. സുപ്രീം കോടതിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Continue Reading

kerala

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യവുമായി എത്തി; പത്തനംതിട്ടയിൽ 4 വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകും

ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു

Published

on

കോഴഞ്ചേരി: കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.

അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് ആര് മദ്യം വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.

 

Continue Reading

kerala

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം

19പേര്‍ക്ക് 2000 രൂപ അധിക വേതനം നല്‍കും

Published

on

യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തില്‍ ആശമാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. ആശാപ്രവര്‍ത്തകര്‍ക്ക് അധിക വേതനം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി 38,000 രൂപ അധികമായി വകയിരുത്തി. പഞ്ചായത്തിലെ 19 ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ വെച്ച് അധിക വേതനം നല്‍കും. തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് തുക അനുവദിച്ചത്.

നേരത്തെ യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചു. മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ആകെ 30 ആശമാരാണ് നഗരസഭയിലുള്ളത്. ഇവർക്ക് മാസം 63000 രൂപയാണ് നഗരസഭ നീക്കിവെക്കുക. 756000 (ഏഴ് ലക്ഷത്തി അമ്പത്തി ആറായിരം) രൂപയാണ് വർഷം ഇതിലൂടെ നഗരസഭയ്ക്കുണ്ടാകുന്ന അധിക ബാധ്യത. ഇന്നലെ പാലക്കാട് നഗരസഭ ഓരോ ആശ വർക്കർക്കും പ്രതിവർഷം 12000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മാസം ആയിരം രൂപ തോതിലാണ് തുക നൽകുകയെന്നായിരുന്നു പ്രഖ്യാപനം.

 

Continue Reading

Trending