Connect with us

india

ഖത്തര്‍ ലോകകപ്പ് ;വൈറലായി ഒന്നാം ക്ലാസുകാരന്റെ പ്രവചനം

ഇഷ്ട ടീം പോർച്ചുഗല്‍, പക്ഷേ കപ്പ് ബ്രസീല്‍ കൊണ്ടുപോകും; ഒന്നാം ക്ലാസുകാരൻ്റെ ലോകകപ്പ് അവലോകനം വൈറല്‍

Published

on

കൊച്ചു വിരലുകളില്‍ ഖത്തര്‍ ലോകകപ്പിലെ മുഴുവന്‍ ടീമുകളെയും പകര്‍ത്തിനല്‍കി ഒന്നാം ക്ലാസുകാരന്‍. തൃശ്ശൂര്‍ വെങ്ങിനിശ്ശേരി സ്വദേശി റെനിഷിന്റെയും ഷബാനയുടെയും മകനാണ് ഈ കൊച്ചുപ്രതിഭ.സമൂഹമാധ്യമങ്ങള്‍, ടെലിവിഷന്‍ തുടങ്ങി നിരവധി വേദികളില്‍ ലോകകപ്പ് പ്രവചനങ്ങളും, അഭിപ്രായങ്ങളും നാം കാണാറുണ്ടെങ്കിലും ഇങ്ങനെയൊരു വിലയിരുത്തല്‍ ഒരുപക്ഷെ ഇതാദ്യമാവാം.

 

 

ഫിഫ ലോകകപ്പിന്റെ ഓരോ ഗ്രൂപ്പിലെയും ടീമുകളെയും താരങ്ങളെയും വിലയിരുത്തി, അവരുടെ കഴിഞ്ഞ സീസണിലെ കളികള്‍ വിശകലനം ചെയ്ത് ആദ്യ ഘട്ടംമുതല്‍ കലാശപോരുവരെയുള്ള കണക്കുകള്‍ നിരത്തി ജേതാവിനെ പ്രവചിക്കാനുള്ള ഒന്നര വയസുകാരന്റ പ്രായത്തില്‍ കവിഞ്ഞ താല്പര്യത്തെയും കഴിവിനെയും എടുത്തു പറയേണ്ട ഒന്നാണ്. പ്രിയ ടീം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ ആണെങ്കിലും നെയ്മറുടെ ബ്രസീല്‍ ഖത്തര്‍ കിരീടമുയര്‍ത്തുമെന്നാണ് കുഞ്ഞു റാദിന്റെ നിരീക്ഷണം. അതിലുപരി ലോകകപ്പിലെ ഓരോ ഗ്രുപ്പിലെയും താരങ്ങളെയും നിരീക്ഷിച്ച്, അവരുടെ കരുത്തും ന്യുനതകളും സാധ്യതതകളും റാദിന്‍ എടുത്തു പറയുന്നുണ്ട്.

എ ഗ്രുപ്പില്‍ നിന്ന് നെതര്‍ലന്‍ഡ്‌സും ബി ഗ്രുപ്പില്‍ നിന്ന് ഇംഗ്ലണ്ടും സി ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയും ഡി യില്‍ ഡെന്മാര്‍ക്കും ഇ യില്‍ ജര്‍മ്മനിയും എഫില്‍ ബെല്‍ജിയവും ജി യില്‍ ബ്രസീലും എച്ച് ഗ്രൂപ്പില്‍ ഇഷ്ട ടീമായ പോര്‍ച്ചുഗലും മുന്നിലെത്തുമെന്നാണ് കുഞ്ഞന്‍ കായിക പ്രേമിയുടെ പ്രവചനം. വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ കാണാന്‍ കഴിയുകയെന്നും ഫുട്‌ബോള്‍ പ്രേമികളെ ഇന്നും വേദനിപിക്കുന്ന ബ്രസീല്‍ ജര്‍മ്മനി പോരാട്ടത്തിലെ തോല്‍വിക്കുള്ള ബ്രസീലിന്റെ മറുപടി കൂടിയാവും ഇത്തവണത്തെ ലോകകപ്പെന്നുമുള്ള റാദിന്റെ വാക്കുകള്‍ കായികാരാധകരെ ആവേശത്തിലാഴ്ത്തും.
കേരളത്തിലെ നീലപ്പടയുടെ ഹൃദയത്തെ മുള്‍മുനയിലാഴ്ത്തി പ്രീ ക്വര്‍ട്ടറില്‍ മെസ്സിപ്പട പുറത്താകുമെന്നാണ് റാദിന്റെ മറ്റൊരു നിരീക്ഷണം.

ക്വര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ വീഴ്ത്തി ഫ്രാന്‍സും, ജര്‍മ്മനിയെ തളച്ച് ബ്രസീലും, ഡെന്മാര്‍ക്കിനെ വീഴ്ത്തി ഇംഗ്ലണ്ടും, ബെല്‍ജിയത്തെ തോല്‍പിച്ച് പോര്‍ച്ചുഗലും സെമിയിലെത്തുമെന്നും, ബ്രസീല്‍ ഫ്രാന്‍സ് സെമി പോരാട്ടം കാണികളെ ആവേശത്തിന്റെ മുള്‍മുനയിലെത്തിക്കുമെന്ന കൊച്ചുമിടുക്കന്റെ വലിയ നിരീക്ഷണം ആരാധകര്‍ ആരാധനയോടുകൂടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഏറ്റെടുത്തിട്ടുള്ളത്.പോര്‍ച്ചുഗല്‍ ഇംഗ്ലണ്ട് പോരാട്ടത്തില്‍ പോര്‍ച്ചുകലിനെ മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുമെന്നും, ബ്രസീല്‍-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചുകൊണ്ടു ബ്രസീല്‍ കപ്പടിക്കുമെന്നുമാണ് റാദിന്‍ പറയുന്നത്…

 


റാദിനെന്ന കൊച്ചു മിടുക്കന്റെ ഫുട്‌ബോള്‍ പ്രേമത്തെയും താല്പര്യത്തെയും മാതാപിതാക്കള്‍ ഒപ്പം ചേര്‍ത്തു പിടിക്കുന്നുണ്ടെന്നു തെളിവ് കൂടിയാണ് യു കെ ജി മുതലുള്ള റാദിന്റെ ഫുട്‌ബോള്‍ പരിശീലനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെ ലോകമറിയുന്ന ഫുട്‌ബോള്‍ തരമാകണമെന്നാണ് റാദിന്റെ ആഗ്രഹം. ആ ആഗ്രഹങ്ങള്‍ക് പൊന്‍ തൂവല്‍ നേരാന്‍ മാതാപിതാക്കള്‍ എല്ലാ പിന്തുണയോടുകൂടിയും ഒപ്പമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഡിസംബര്‍ 16നാണ് ഡല്‍ഹിയിലെ വായു ആദ്യമായി അപകടകരമായ സ്ഥിതിയിലേക്ക് എത്തിയത്. എന്നാല്‍ ഡിസംബര്‍ 20-ന് രാത്രി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ പുക മഞ്ഞും മലിനീകരണവും വീണ്ടും അപകടകരമായ നിലയിലേക്ക് ഉയരുകയായിരുന്നു. ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ ഉടനടി മാറ്റമുണ്ടാവില്ലെന്ന് വിദഗ്ദര്‍ പറയുന്നു.

Continue Reading

india

‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’; ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്.

Published

on

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ പതിനെട്ടിനായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവരം ലോകമറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് പറയാനും അക്രമികള്‍ അര്‍മാന്‍ ഖാനെ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.

നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.

Continue Reading

india

അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.

Published

on

നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം.

പ്ലക്കാര്‍ഡുകളുമായി ഒരു സംഘം അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Continue Reading

Trending