Connect with us

kerala

മുസ്‌ലിം ലീഗ് റാലി; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പലസ്തീൻ മനുഷ്യാവകാശ മഹാറാലി’ വ്യാഴാഴ്ച വൈകീട്ട് ബീച്ചിൽ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ടാകും.

Published

on

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പലസ്തീൻ മനുഷ്യാവകാശ മഹാറാലി’ വ്യാഴാഴ്ച വൈകീട്ട് ബീച്ചിൽ നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത ക്രമീകരണമുണ്ടാകും. ഒരാൾമാത്രം യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി പേ പാർക്കിങ് സൗകര്യം ഉപയോഗിക്കണം. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ പോലീസിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. നഗരത്തിലെ പ്രധാന റോഡുകളിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയാൽ കർശന നടപടിയുണ്ടാകും. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ബീച്ചിൽക്കൂടിയുള്ള വാഹനയാത്രയ്ക്കും നിയന്ത്രണം ഉണ്ടാകും.

നിയന്ത്രണം ഇങ്ങനെ

മഹാറാലിക്കായി രാമനാട്ടുകര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഫറോക്ക് പുതിയപാലം-കല്ലായ്- ഫ്രാൻസിസ് റോഡ് മേൽപ്പാലം വഴി സൗത്ത് ബീച്ചിൽ നിർത്തണം.

കടലുണ്ടി, കോട്ടക്കടവ് ഭാഗത്ത് നിന്നുള്ളവ ചെറുവണ്ണൂർ ജങ്ഷൻ-മീഞ്ചന്ത-കല്ലായ് വഴി പുഷ്പ ജങ്ഷൻ-ഫ്രാൻസിസ് റോഡ് മേൽപ്പാലം വഴി കോതിയിൽ ആളെ ഇറക്കി സൗത്ത് ബീച്ചിൽ നിർത്തണം

കൊയിലാണ്ടി വഴി വരുന്ന വാഹനങ്ങൾ കോരപ്പുഴ-പാവങ്ങാട്-ക്രിസ്ത്യൻ കോളേജ്-ഗാന്ധിറോഡ് മേൽപ്പാലം-ഗാന്ധിറോഡ് ജങ്ഷനിലെത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് സ്ഥലത്ത് നിർത്തണം.

ബാലുശ്ശേരി-നരിക്കുനി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വേങ്ങേരി-മലാപ്പറമ്പ്-എരഞ്ഞിപ്പാലം-ക്രിസ്ത്യൻകോളേജ്-ഗാന്ധിറോഡ് മേൽപ്പാലം കയറി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങിൽ നിർത്തണം.

മാവൂർ-മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ അരയിടത്തുപാലം -സരോവരം-കെ.പി.ചന്ദ്രൻ റോഡ്-ക്രിസ്ത്യൻകോളേജ്- ഗാന്ധി റോഡ് മേൽപ്പാലം വഴി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം.

താമരശ്ശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മലാപ്പറമ്പ് -എരഞ്ഞിപ്പാലം-സരോവരം-ക്രിസ്ത്യൻ കോളേജ് വഴി ഗാന്ധിറോഡ് മേൽപ്പാലം വഴി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ്ങിൽ നിർത്തണം

ഉള്ളിയേരി ഭാഗത്തു നിന്ന് അത്തോളി വഴി വരുന്ന വാഹനങ്ങൾ പാവങ്ങാട്-പുതിയങ്ങാടി-ക്രിസ്ത്യൻ കോളേജ്-ഗാന്ധിറോഡ് മേൽപ്പാലം വഴി ജങ്ഷനിൽ ആളുകളെ ഇറക്കി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം.

യാത്രാ ബസുകൾക്കും ക്രമീകരണം

യാത്രാ ബസുകൾക്കും മറ്റു വാഹനങ്ങൾക്കും വൈകീട്ട് മൂന്നു മുതൽ ക്രമീകരണമുണ്ടാകും. കണ്ണൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കോരപ്പുഴ-പാവങ്ങാട്-പുതിയങ്ങാടി വഴി വെസ്റ്റ്ഹിൽ ചുങ്കത്ത് എത്തി ഇടതു തിരിഞ്ഞ് കാരപ്പറമ്പ് -എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി പുതിയ ബസ്‌സ്റ്റാൻഡിൽ പ്രവേശിക്കണം. തിരിച്ച് സ്റ്റേഡിയം ജങ്ഷൻ-പുതിയറ ജങ്ഷൻ-അരയിടത്തുപാലം-എരഞ്ഞിപ്പാലം-കാരപ്പറമ്പ്-വെസ്റ്റ്ഹിൽ ചുങ്കം വഴി സർവീസ് നടത്തണം.

ബാലുശ്ശേരി-നരിക്കുനി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി നഗരത്തിൽ പ്രവേശിച്ച് തിരിച്ചും അതേ റൂട്ടിൽ സർവീസ് നടത്തണം.

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു

Published

on

കോഴിക്കോട്: സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്.

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്

Published

on

: എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്.

എം.സി റോഡിലെ കുരമ്പാല ചിത്രോദയം വായനശാലക്ക് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം. അടൂരില്‍ നിന്ന് വെണ്മണിയിലേക്ക് വരികയായിരുന്ന ബൈക്ക് പന്തളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അര്‍ജുന്‍ വിജയന്‍ മരിച്ചിരുന്നു.

അപകടസമയം കൊട്ടാരക്കരയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Continue Reading

Trending