Connect with us

india

പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; തീപിടിച്ച് യുവതി മരിച്ചു

ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇവര്‍ മരിക്കുന്നത്.

Published

on

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ 18 കാരി മരിച്ചു. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് സംഭവം. പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറക്കുന്നതിനിടെ തീ പടര്‍ന്നു പൊള്ളലേറ്റ ഭവ്യയാണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇരു ചക്ര വാഹനത്തില്‍ അമ്മയെയും കൂട്ടിയാണ് ഇവര്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയത്. പെട്രോള്‍ ജീവനക്കാരന്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഭവ്യ മൊബൈലില്‍ കളിക്കുന്നത് കാണാമായിരുന്നു. ഇതിനിടെ പെട്ടെന്ന് തീപടരുകയായിരുന്നു. ഫോണില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇവര്‍ മരിക്കുന്നത്. അമ്മയ്ക്കും സാരമായ രീതിയില്‍ പൊള്ളലേറ്റു.

india

അനധികൃത നിർമാണം ആരെങ്കിലും നടത്തിയാൽ ആ കെട്ടിടം പൊളിക്കാൻ സർക്കാരിന് അവകാശമുണ്ട്: സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പി എം.എൽ.എ

സുപ്രീം കോടതി വിധിയെ ഞാൻ സ്വാഗതം ചെയ്യുന്നു. ബുൾഡോസർ നിയമത്തിനെതിരെ അവർ പല നടപടി ക്രമങ്ങളും നിർദേശിച്ചിട്ടുണ്ട്.

Published

on

ബുൾഡോസർ രാജ് നടപടിക്കെതിരെ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ. ബി.ജെ.പി എം.എൽ.എയായ സിദ്ധാർത്ഥ് നാഥ്‌ സിംഗിന്റേതാണ് പരാമർശം. ആരെങ്കിലും അനധികൃത നിർമാണം നടത്തിയാൽ, ആ കെട്ടിടങ്ങൾ പൊളിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നാണ് സിങ് പറഞ്ഞത്.

‘സുപ്രീം കോടതി വിധിയെ ഞാൻ സ്വാഗതം ചെയ്യുന്നു. ബുൾഡോസർ നിയമത്തിനെതിരെ അവർ പല നടപടി ക്രമങ്ങളും നിർദേശിച്ചിട്ടുണ്ട്. എന്നാൽ ആരെങ്കിലും അനധികൃതമായി നിർമാണ പ്രവർത്തനം നടത്തിയാൽ അല്ലെങ്കിൽ സർക്കാർ ഭൂമി കയ്യേറിയാൽ അവരുടെ കെട്ടിടം ബുൾഡോസ് ചെയ്യാനുള്ള എല്ലാ അധികാരവും ഉത്തർപ്രദേശ് സർക്കാരിനുണ്ട്,’ സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സുപ്രധാനമായ വിധി പറഞ്ഞത്. വസ്തുവിൻ്റെ ഉടമയ്ക്ക് 15 ദിവസത്തെ മുൻകൂർ അറിയിപ്പ് നൽകാതെയും നിയമപരമായ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയും കെട്ടിടങ്ങൾ പൊളിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു.

രജിസ്‌ട്രേഡ് തപാൽ മുഖേന ഉടമയ്‌ക്ക് നോട്ടീസ് നൽകുകയും നിർദിഷ്ട നോട്ടീസ് കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നോട്ടീസിൽ അനധികൃത നിർമാണത്തിൻ്റെ സ്വഭാവം, നിയമ ലംഘനത്തിൻ്റെ വിശദാംശങ്ങൾ, പൊളിക്കുന്നതിനുള്ള അടിസ്ഥാന കാരണം എന്നിവ അടങ്ങിയിരിക്കണം.

പൊളിക്കുന്നത് വീഡിയോഗ്രാഫ് ചെയ്യണം, മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത് കോടതി അവഹേളനത്തിന് കാരണമാകും എന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബി.ആർ. ഗവായ് , ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാരിന് കോടതിയോ ജഡ്ജിയോ ആകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇത്തരത്തിൽ വസ്തുവകകൾ പൊളിക്കുന്ന പൊതു ഉദ്യോഗസ്ഥർ അതിന് ഉത്തരവാദികളായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

‘സർക്കാരിന് ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാൻ കഴിയില്ല. കുറ്റാരോപണത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം, സർക്കാർ വ്യക്തിയുടെ സ്വത്ത് പൊളിച്ചാൽ അത് നിയമവാഴ്ചയെ ബാധിക്കും. സർക്കാരിന് ജഡ്ജിയാകാനും കുറ്റാരോപിതരുടെ സ്വത്തുക്കൾ പൊളിക്കാനും കഴിയില്ല. നിയമം കൈയിലെടുക്കുകയും ഇത്തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന പൊതു ഉദ്യോഗസ്ഥർ അവരുടെ ചെയ്തികൾക്ക് ഉത്തരവാദികളായിരിക്കും ,’ കോടതി പറഞ്ഞു.

ചില കൈയേറ്റങ്ങൾ ഉണ്ടായാൽ പോലും പൊളിക്കലാണ് ഏക ആശ്രയം എന്നതിൽ അധികാരികൾക്ക് ഉറച്ച് നിൽക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Continue Reading

india

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

Published

on

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ മറുപടി.

ദുരന്തം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

 

Continue Reading

india

മണിപ്പൂരില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പ്

ബിഷ്ണുപുര്‍ ജില്ലയില്‍ കര്‍ഷകര്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.

Published

on

മണിപ്പൂരില്‍ വീണ്ടും കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പ്. ബിഷ്ണുപുര്‍ ജില്ലയില്‍ കര്‍ഷകര്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഇരുപതോളം കര്‍ഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയില്‍ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ 15 മിനിറ്റോളം നീണ്ടു. ആക്രമികള്‍ കൊലപ്പെടുത്തിയ 31 കാരി ക്രൂരബലാത്സംഗത്തിനിരയായി എന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ശരീരത്തിന്റെ 99% പൊള്ളലേറ്റിട്ടുണ്ട്. അവയവങ്ങള്‍ മുറിച്ചു മാറ്റിയതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. തലയോട്ടി തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മണിപ്പൂരില്‍ 14 പേരാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷം കണക്കിലെടുത്ത് രണ്ടായിരത്തോളം അധിക കേന്ദ്രസേനയെ മണിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ യൂറോപ്പ്യന്‍ മണിപ്പൂരി അസോസിയേഷന്‍ അപലപിച്ചു.

 

 

Continue Reading

Trending