Connect with us

kerala

വൈദ്യുതി നിരക്ക് കൂട്ടി; ഇന്നു മുതല്‍ യൂണിറ്റിന് 19 പൈസ വര്‍ധിക്കും

നേരത്തെ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്ന 9 പൈസ കൂടിയാകുമ്പോള്‍ 19 പൈസയുടെ വര്‍ധനയാണ് ഉണ്ടാകുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 19 പൈസയുടെ വര്‍ധന. യൂണിറ്റിന് 10 പൈസ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്ന 9 പൈസ കൂടിയാകുമ്പോള്‍ 19 പൈസയുടെ വര്‍ധനയാണ് ഉണ്ടാകുന്നത്.

അതേസമയം വൈദ്യുതി ബോര്‍ഡിന് റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ചാര്‍ജ് യൂണിറ്റിന് മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മീഷന്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു

kerala

കാഫിർ സ്‌ക്രീൻ ഷോട്ടിൽ സർക്കാറിന് മൃദുസമീപനം; അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെ നടപടിയില്ല

കാഫിർ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സ്കൂള്‍ അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ നടപടി വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

Published

on

വടകരയിലെ വിദ്വേഷ പോസ്റ്റുകളില്‍ മൃദു സമീപനുവമായി സർക്കാർ. കാഫിർ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സ്കൂള്‍ അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ നടപടി വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

അതേസമയം, വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിട്ട കോളജ് അധ്യാപകനെതിരെ വീണ്ടും അന്വേഷണം നടത്താന്‍ കോളജിയറ്റ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അസി. പ്രൊഫസർ അബ്ദുല്‍ റിയാസിനെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷമാണ് വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്.

Continue Reading

kerala

ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയതായി ആരോപണം; അധ്യാപകനെതിരെ പൊലീസിലും വിജിലന്‍സിലും പരാതി

എന്നാല്‍ വ്യാജ ഒപ്പില്‍ പങ്കില്ലെന്നും ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെ പേരിലും വ്യാജ ഒപ്പുണ്ടെന്നും ആരോപണ വിധേയനായ അധ്യാപകന്‍ പറഞ്ഞു

Published

on

മലപ്പുറം തുവ്വൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ഉച്ചഭക്ഷണ രജിസ്റ്ററില്‍ അധ്യാപകന്‍ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയതായി പരാതി. മുട്ടയും പാലും ഉച്ചഭക്ഷണവും കൃത്യമായി നല്‍കാതെ വാര്‍ഡ് അംഗത്തിന്റെയും പിടിഎ പ്രസിഡന്റിന്റെയും വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയെടുത്തു എന്നതാണ് ആരോപണം. 2022 – 2024 കാലയളവില്‍ എല്ലാ മാസവും ഉച്ചഭക്ഷണക്കമ്മിറ്റി കൂടി വരവുചെലവു കണക്ക് അംഗീകരിച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നാണ് ആക്ഷേപം. തുവ്വൂര്‍ ഗവ. എല്‍പി സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

മുന്‍ പിടിഎ പ്രസിഡന്റ് അനീര്‍ ഇല്ലിക്കല്‍, പിടിഎ പ്രസിഡന്റ് കെ.കെ.എം ഇഖ്ബാല്‍, വാര്‍ഡ് മെമ്പര്‍ വി.പി മിനി എന്നിവരുടെ വ്യാജ ഒപ്പിട്ടെന്നാണ് പരാതി. എന്നാല്‍ വ്യാജ ഒപ്പില്‍ പങ്കില്ലെന്നും ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെ പേരിലും വ്യാജ ഒപ്പുണ്ടെന്നും ആരോപണ വിധേയനായ അധ്യാപകന്‍ പറഞ്ഞു. ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെയും വ്യാജ ഒപ്പുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു. ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകനാണെന്നും 2023 വരെ താന്‍ സഹായിയായി പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആരോപണവിധേയനായ അധ്യാപന്‍ പറയുന്നത്.

അതേസമയം, പൊലീസിലും വിജിലന്‍സിലും പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Continue Reading

kerala

തൊടുപുഴയിലെ കൊലപാതകം; നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

ബിജുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.

Published

on

തൊടുപുഴയില്‍ കച്ചവട പങ്കാളിയെ കൊട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാന്‍ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖും മുഹമ്മദ് അസ്ലമും ചേര്‍ന്നാണ് ബിജുവിനെ മര്‍ദിച്ചത്. ഇടുക്കി കലയന്താനിയിലാണ് വാന്‍ ഒളിപ്പിച്ചത്. ബിജുവിന്റെ സ്‌കൂട്ടര്‍ എറണാകുളം വൈപ്പിനിലുമാണ് ഒളിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

പ്രതികളായ മുഹമ്മദ് അസ്‌ലം, ജോമിന്‍ എന്നിവരുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ തട്ടിക്കൊണ്ടുപോയ ഇടത്ത് നിന്ന് ബിജുവിന്റെ ചെരിപ്പും പെപ്പര്‍ സ്‌പ്രേയും ഗോഡൗണില്‍ നിന്ന് മൃതദേഹം മറവ് ചെയ്യാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിരുന്നു.

ബിജുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

Continue Reading

Trending