Connect with us

kerala

കേരളം സ്‌കൂള്‍ കലോത്സവം: രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും

Published

on

കേരളം സ്‌കൂള്‍ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച (ജനുവരി 2) ആരംഭിക്കും. കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യും. റജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ലിന്റോജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ കലോത്സവത്തിന്റെ ഡി.ജി.ഇ. കെ ജീവന്‍ബാബു, ജനറല്‍ കണ്‍വീനര്‍ സി.എ.സന്തോഷ്, ഡോ.അനില്‍ പി.എം, ആര്‍.ഡി.ഡി.കോഴിക്കോട് മനോജ്കുമാര്‍.സി , ഡി.ഡി.ഇ. കോഴിക്കോട് തുടങ്ങിയവര്‍ പങ്കെടുക്കും.

കലോത്സവത്തിനായി കോഴിക്കോട് എത്തുന്ന ആദ്യ ജില്ലാ ടീമിന് 9 മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ റിസപ്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. 10.10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ‘ഡോക്യൂ ഫിക്ഷന്‍ ‘ റിലീസ് ചെയ്യും. ഫറൂഖ് എച്ച്എസില്‍ കലോത്സവ തീം വീഡിയോ പ്രകാശനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

രാവിലെ 10:30ന് മാനാഞ്ചിറയില്‍ കലോത്സവ വണ്ടി എന്നപേരില്‍ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോ നടക്കും. 11മണിക്ക് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്‌ലാഷ്‌മോബ് മാനാഞ്ചിറയില്‍ സംഘടിപ്പിക്കും.

ഉച്ചയ്ക്ക് 12 മണിക്ക് അക്കോമഡേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കാവ് സ്‌കൂള്‍, കുട്ടികള്‍ക്ക് താമസ സൗകര്യത്തിനായി തുറന്നുകൊടുക്കും. പൊതുവിദ്യാഭ്യാസ, പൊതുമരാമത്ത് മന്ത്രിമാര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് ഒരുമണിക്ക് കലോത്സവ സ്വര്‍ണ്ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ഏറ്റുവാങ്ങും. 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനിയില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും വരവേല്‍ക്കും. തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നേരത്തേക്ക് സ്വര്‍ണ്ണക്കപ്പ് മാനാഞ്ചിറ സ്‌ക്വയറില്‍ പ്രദര്‍ശനത്തിന് വയ്ക്കും.

വൈകുന്നേരം മൂന്ന് മണിക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചിത്വമിഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള സന്ദേശയാത്ര സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നിന്ന് ആരംഭിച്ച് വിക്രം മൈതാനിയില്‍ അവസാനിക്കും. അതിനുശേഷം വോളണ്ടിയര്‍മാര്‍ വിക്രം മൈതാനി ശുചീകരിച്ച് വേസ്റ്റ് ബിന്‍ സ്ഥാപിക്കും.വൈകിട്ട് 3.30 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ മുതലക്കുളത്ത് നിന്ന് ആരംഭിച്ച് ബി ഇ എം സ്‌കൂളില്‍ അവസാനിക്കും. വൈകിട്ട് 4 ന് ഭക്ഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ക്യാമ്പസില്‍ പായസം പാകം ചെയ്ത് അടുക്കളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

4.30 ന് മീഡിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീഡിയ പവലിയന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടി നടത്തും. വൈകുന്നേരം 6 മണിക്ക് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയെ കുറിച്ചുള്ള വിവരണം ക്രോഡീകരിച്ചുള്ള ബുക്ക്‌ലെറ്റ് സംഘാടകസമിതി ഓഫീസില്‍ വച്ച് പ്രകാശനം ചെയ്യും.

kerala

കൊടകര കുഴല്‍പ്പണക്കേസ്; കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണ്: വിഡി സതീശന്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Published

on

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. നേരത്ത പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യങ്ങളും ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ധര്‍മ്മരാജന്‍ ഈ പണം എവിടെ നിന്ന് കൊണ്ടുവന്നെന്നും കുഴല്‍പ്പണ ഇടപാടില്‍ ആദ്യം അന്വേഷിക്കുന്നത് എവിടെ നിന്നാണ് പണം വന്നതെന്നും എവിടേക്കാണ് കൊണ്ട് പോയതെന്നുമാണെന്നും സതീശന്‍ പ്രതികരിച്ചു. ധര്‍മ്മരാജന്റെ ഫോണ്‍കോള്‍ പരിശോധിച്ചതിന്റെ കാര്യങ്ങളും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ ഇപ്പോള്‍ അതൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കവര്‍ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അതില്‍ സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥരും പറഞ്ഞു. അന്വേഷണത്തില്‍ പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

 

Continue Reading

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

kerala

പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമ

കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന്‍ ഷോണ്‍ സണ്ണിയും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്.

Published

on

പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്‌സൈസ് കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന്‍ ഷോണ്‍ സണ്ണിയും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. കൂടാതെ അശ്വതിയുടെ സുഹൃത്തുക്കളും
പൊലീസ് പിടിയിലായിരുന്നു.

ലഹരിക്കടത്തിലെ പ്രധാനകണ്ണികളാണ് അശ്വതിയും, സുഹൃത്ത് മൃദുലുമെന്ന് എക്‌സൈസ് പറയുന്നു. എക്‌സൈസിന്റെ പിടയിലായ അശ്വതി കൊച്ചിയിലെ സ്പാ മസ്സാജ് പാര്‍ലറിലെ ജീവനക്കാരിയാണ്.

എന്നാല്‍ ലഹരിക്കടത്തില്‍ പിടിയിലാവാതിരിക്കാന്‍ അശ്വതി മകനെയും കൂടെ കൂട്ടുകയായിരുന്നെന്ന് എക്‌സൈസ് പറയുന്നു. പിന്നാലെ മകനും ലഹരിക്കടിമയാവുകയായിരുന്നു.

മൃദുലും അശ്വതിയും ബെംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങിച്ച് പാക്കറ്റുകളാക്കിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്‍പന നടത്തിയിരുന്നതായി എക്‌സൈസ് വെളിപ്പെടുത്തി.

 

Continue Reading

Trending