Connect with us

kerala

കായികതാരങ്ങളെ സര്‍ക്കാര്‍ അപമാനിക്കരുത്; രാജ്യാന്തര താരങ്ങള്‍ കേരളം വിടുന്നത് നിരാശാജനകം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയില്‍ മനംമടുത്ത് കായികതാരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി കായികമന്ത്രിക്കും കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയില്‍ മനംമടുത്ത് കായികതാരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി കായികമന്ത്രിക്കും കത്തയച്ചു.

രാജ്യാന്തര ബാഡ്മിന്റന്‍ താരം എച്ച്.എസ് പ്രണോയ്ക്ക് പിന്നാലെ ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുല്ല അബൂബക്കര്‍ എന്നിവരാണ് കേരളം വിടുന്നെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കായിക മേഖലയെ തളര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍

സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയില്‍ മനംമടുത്ത് കായികതാരങ്ങള്‍ കേരളം വിടുകയാണെന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു. രാജ്യാന്തര ബാഡ്മിന്റന്‍ താരം എച്ച്.എസ് പ്രണോയ്ക്ക് പിന്നാലെ ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുല്ല അബൂബക്കര്‍ എന്നിവരാണ് കേരളം വിടുന്നെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ കായിക മേഖലയെ തളര്‍ത്തുമെന്നതില്‍ സംശയമില്ല.

രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ട് മെഡല്‍ നേടിയിട്ടും കേരള സര്‍ക്കാരില്‍ നിന്ന് നല്ല വാക്കോ അഭിനന്ദനമോ കായിക താരങ്ങള്‍ക്കുണ്ടാകുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാരിതോഷികങ്ങള്‍ പല താരങ്ങള്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. അഞ്ച് വര്‍ഷത്തില്‍ അധികമായി ജോലിക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന നിരവധി കായിക താരങ്ങളുണ്ട്.

കേരളത്തിന് വേണ്ടി മത്സരിക്കുന്നതും സ്വന്തം നാട്ടില്‍ ചുവടുറപ്പിച്ച് നില്‍ക്കുന്നതും അഭിമാനമായി കാണുന്ന കായിക താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയ കായിക താരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണം. രാജ്യത്തിന്റെ തന്നെ അഭിമാനമായ മലയാളി കായികതാരങ്ങള്‍ സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയും പാരിതോഷികങ്ങളും ഉടന്‍ നല്‍കാനുള്ള അടിയന്തിര ഇടപെടല്‍ ഉണ്ടാകണം.

kerala

നിലക്കാതെ ജനപ്രവാഹം ‘സിതാര’യിലേക്ക്; എംടിയ്ക്ക് അന്ത്യനിദ്രയൊരുക്കുക ‘സ്മൃതിപഥത്തില്‍’

വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു

Published

on

കോഴിക്കോട്: എംടിയുടെ ‘സിതാര’യിലേക്ക് നിലക്കാതെ ജനപ്രവാഹം ഒഴുകികൊണ്ടിരിക്കുകയാണ്. സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ നിരവധി പേര്‍ എംടിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡിലെ ‘സ്മൃതിപഥം’ ശ്മാശാനത്തിലാണ് എംടിയുടെ സംസ്‌കാര ചടങ്ങുകള്‍.

പികെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എം.പിയും എംടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. സംവിധായകന്‍ ഹരിഹരന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, വിനീത്, ജോയ് മാത്യു എന്നിവരും, എഴുത്തുകാരായ പി.കെ. പാറക്കടവ്, കല്‍പറ്റ നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെആര്‍ മീര, സാറ ജോസഫ്, ടി പത്മനാഭന്‍, യു.കെ. കുമാരന്‍, എം.എം. ബഷീര്‍, കെ.പി. സുധീര, പി.ആര്‍. നാഥന്‍, കെ.സി. നാരായണന്‍, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള തുടങ്ങിയവരും സിതാരയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മരണാന്തര ചടങ്ങുകള്‍ സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം വീട്ടില്‍ ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയതിന് ശേഷം നാല് മണിയോടെയാണ് മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുവരിക. വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ആംബുലസിലാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം അഞ്ച് മണിയോടെയാവും സംസ്‌കാരം നടക്കുക.

Continue Reading

kerala

എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍; എം.മുകുന്ദന്‍

എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു

Published

on

കോഴിക്കോട്: എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരനെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എം.ടിയെന്നും എം.മുകുന്ദന്‍ പറഞ്ഞു. എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാര്‍ കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിങ്ങില്ല. എന്നാല്‍ എം.ടി എഴുതുമ്പോള്‍ തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിലില്ല.നാലുകെട്ടുമുതല്‍ തന്നെ എം.ടി മനസിലുണ്ട്. – എം.മുകുന്ദന്‍ പറഞ്ഞു.

Continue Reading

kerala

സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലേക്ക് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി

കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ മരണത്തിന് കാരണമായവരെ സിപിഎം സംരക്ഷിക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ലോഗോ രൂപകല്‍പ്പന ചെയ്ത് അയച്ചത്

Published

on

ഇടുക്കി: സിപിഎം ജില്ലാ സമ്മേളനത്തിന് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മികച്ച ലോഗോ നിര്‍ദേശിക്കാം എന്ന ജില്ലാ കമ്മിറ്റിയുടെ അറിയിപ്പിന് പിന്നാലെയാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ഇമെയിലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ലോഗോ അയച്ചത്.

കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ മരണത്തിന് കാരണമായവരെ സിപിഎം സംരക്ഷിക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ലോഗോ രൂപകല്‍പ്പന ചെയ്ത് അയച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു. എംടിയുടെ മരണത്തെ തുടര്‍ന്ന് ദുഃഖാചരണം നടത്തുന്നതിനാലാണ് തീരുമാനം. 31ാം തീയതിയിലേക്കാണ് പ്രതിഷേധ മാര്‍ച്ച് മാറ്റിയത്.

Continue Reading

Trending