Connect with us

kerala

മാലിന്യക്കൂനയിലെ മാണിക്യം തപ്പുന്ന വര്‍ഗമേ ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയേകും

Published

on

പാടത്തിക്കര കരീം.

എസ്.ടി.യു സംസ്ഥാന സെക്രട്ടറി

ബ്രഹ്മപുരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചിന്‍ കോര്‍പറേഷന്റെ മാലിന്യം അടിച്ച് കൂട്ടുന്ന യാര്‍ഡില്‍ കഴിഞ്ഞ കുറെ കാലങ്ങളായി തീ പിടിച്ച് കത്തുന്ന അവസ്ഥ കാണുന്നു വിശാലമായി കിടക്കുന്ന യാര്‍ഡില്‍ പല സ്ഥലങ്ങളിലായി ഒരേ സമയം തീ പിടിക്കുന്ന പ്രതിഭാസം പ്രകൃതിയുടേതല്ല ചില ഉന്നതങ്ങളില്‍ വിലസുന്ന ചിലരുടെ വികൃതികളാണ് പണം മനുഷ്യനെ പിശാചാക്കി മാറ്റും എന്ന് പറയുന്നത് ശരിവക്കുന്നതാണ് ബ്രഹ്മപുരത്തെ തീ പിടിക്കലിന്റെ പിന്നാമ്പുറ ച ചരിത്രം കോര്‍പറേഷന്റെ വരുമാനം എത്രകണ്ട് വര്‍ദ്ധിക്കുന്നുവോ, അത്രകണ്ട് തീ കത്തലിന്റെ ദിവസവും, നാളുകളും വര്‍ദ്ധിക്കും.

മാര്‍ച്ച് മാസത്തിലെ കണക്ക് അവതരണ സമയത്താണ് തീപിടിത്തം ഉണ്ടാകാറ് എന്നതിലും ചില സത്യങ്ങളില്ലേ? മൊത്തം വരുമാനം കണക്കാക്കി വരുമാനത്തിന്റെ കണക്കനുസരിച്ച് തീ പിടിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം ഭയങ്കര ഉയരത്തില്‍ മാലിന്യക്കൂനകള്‍ ഉണ്ടായിരുന്നുവെന്നും അത് തീപിടിച്ചതു മൂലം കത്തിയമര്‍ന്ന് പോയെന്നും ആരെയൊക്കെയോ ബോധ്യപ്പെടുത്താന്‍ പാകത്തിനുള്ള ചാനലുകാരുടെ വാര്‍ത്ത വായനക്ക് പിന്നില്‍ കോടികളുടെ മാലിന്യക്കൂനയുണ്ടായിരുന്നതാണ് കത്തിപ്പോയത് കൊണ്ട് ഇനി കണക്ക് തിട്ടപ്പെടുത്താന്‍ പോലും സാധിക്കില്ല എന്ന റിപ്പോര്‍ട്ടിംഗ് ആണെന്ന് പാവങ്ങളായ ജനങ്ങള്‍ക്കറിയില്ലല്ലോ ആവേശത്തോടെയുള്ള റിപ്പോര്‍ട്ടിംഗ് കാണുമ്പോള്‍ പൊതുജന ധാരണ തങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന പാവം ചാനലുകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നതാണ്.

എന്തിന്നും ഏതിനും ഒളിക്യാമറ വക്കലും, രഹസ്യം കണ്ടു പിടിക്കാന്‍ കേമന്മാരുമായ ഒരൊറ്റ ചാനലുകളും ഈ തീ പിടുത്തമുണ്ടാകുന്നതിന്റെ പിന്നാമ്പുറകഥകളിലേക്ക് പോകുന്നില്ല എന്ന് അറിയുമ്പോളാണ് ‘പണത്തിന് മീതെ ചാനലും ‘ എന്ന വസ്തുത ഓര്‍മപ്പെടുത്തുന്നത്. മുന്‍ കാലങ്ങളിലെപ്പോലെ തന്നെ ഇപ്പഴും മൂന്ന് ദിവസം തീ നിന്ന് കത്തിയിട്ടും അനങ്ങാതിരുന്ന പല പ്രമുഖരും പെട്ടന്ന് ഒരു ദിവസം മുഴുവന്‍ സന്നാഹങ്ങളം ഉപയോഗിച്ച് തീയണക്കാന്‍ കാണിക്കുന്ന ആവേശം കണ്ടപ്പോഴാണ് ദൈവത്തിന്റെ ഇടപെടല്‍ മനസിലായത്.’

ബ്രഹ്മപുരം, കരിമുകള്‍, പുത്തന്‍കുരിശ്, പെരിങ്ങാല, പിണര്‍ മുണ്ട, പാടത്തിക്കര ,പള്ളിക്കര, അമ്പലമുകള്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് പുകശല്യം കൂടുതലായി ഉണ്ടാകാറും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കാറും മാസാമാസം 50 രൂപ വച്ച് കൊടുത്ത് ശേഖരിക്കുന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങളെ ടണ്‍ കണക്കിന് ഒരു മിച്ച് കൂട്ടിയിട്ട് തീയിടലാണ് കോര്‍പറേഷന്റെ കാലാകാലങ്ങളായിട്ടുള്ള പരിപാടി. ഇതിന്റെ കറുത്ത പുക ദൈവ നിയോഗം പോല കാറ്റിന്റെ ഗതിയ നുസരിച്ച് കോര്‍പറേഷന്‍ അതിര്‍ത്തികളിലേക്ക് തിരിയുകയും എറണാകുളം, വൈറ്റില, കടവന്ത്ര തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തുകയും കടല്‍ക്കാറ്റ് വീശിയിട്ടാണെന്ന് പറയപ്പെടുന്നു.

ആ പുകശല്യം ശക്തമായി ആ ഭാഗങ്ങളില്‍ ബാധിക്കുകയും ചെയ്തപ്പോഴാണ് ഉത്തരവാദിത്വപ്പെട്ടവര്‍ സടകുടഞ്ഞ് എഴുന്നേറ്റ് ഹെലികോപ്ടറും മറ്റു പല ഉപകരണങ്ങളും ഒക്കെയായി സര്‍വ്വ ഉന്നത അധികാരികളും എത്തിപ്പെടാനായതും പുറം ലോകം അറിഞ്ഞതും അങ്ങിനെയാണ്. ഈ പുക ശ്വസിക്കാന്‍ വിധിക്കപ്പെട്ടവര്‍ ഏത് ഭാഗത്തുള്ളവരായാലും ഞങ്ങള്‍ക്ക് വിഷമമുണ്ട്. മനുഷ്യരാണ് എല്ലാരും.

ചിലര്‍ സമ്പത്ത് കൊണ്ടും വിദ്യാഭാസം കൊണ്ടും ഉന്നത ജോലിയുള്ളതുകൊണ്ടും, അധികാരക്കസേരയുള്ളതുകൊണ്ടും, വാര്‍ത്താ ചാനലുകരായത് കൊണ്ടും പോലീസ് മേധാവികളായത് കൊണ്ടും അവര്‍ക്കും ഇത്തരം ദുരനുഭവം വരുന്നതിനോട് യോജിപ്പില്ല. അതുപോലെ തന്നെ പാവപ്പെട്ട തനി നാടന്‍ ഗ്രാമീണ വാസികളായ ഒരു പറ്റം മനുഷ്യരും അവരുടെ പ്രായമായ മാതാപിതാക്കളും, കുഞ്ഞു മക്കളും ഈ പുക ശ്വസിക്കേണ്ടി വന്നപ്പൊ അവര്‍ വാതിലടച്ച് വീട്ടിലിരിക്കാന്‍ പറഞ്ഞ വരോട് ദൈവം ചോദിക്കട്ടെ എന്ന് പറയാനല്ലാതെ ഒന്നിനും കഴിയാത്തവരാണ് പ്രദേശവാസികള്‍.

ഇതിനെ പ്രതികരിച്ചാല്‍ ഈ പാവങ്ങള്‍ക്ക് നേരെ പല തരകേസുകളെടുക്കാനും ശിക്ഷിക്കാനും കഴിവുള്ളവരാണല്ലൊ ഉന്നത നിലയിലുള്ളവര്‍. തങ്ങളുടെ വീട്ടിലുള്ളവര്‍ കഴിച്ച് ബാക്കി വരുന്ന ഉപയോഗശൂന്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളും, മക്കളും കുഡുംബാംഗങ്ങളും ഉണ്ടാക്കി വക്കുന്ന ഉച്ചിഷ്ടങ്ങളും ഏതോ പ്രദേശവാസികളായ പാവപ്പെട്ട ജനതക്ക് മേല്‍ വലിച്ചെറിയാന്‍ അവകാശമുള്ള മേലാളന്മാര്‍. ഒരു പറ്റം പാവപ്പെട്ട ജനതയേയും അവരുടെ പുഴകളേയും പ്രകൃതികളേയും കീഴാളന്മാരായി കാണുന്നവരോട് ദൈവം ചോദിക്കട്ടെ എന്ന് മാത്രം പറയാനല്ലാതെ ഒന്നിനും കഴിയില്ല. കുഞ്ഞുമക്കള്‍ എല്ലാം നിഷ്‌കളങ്കരാണ് പട്ടണത്തിലായാലും ഗ്രാമത്തിലായാലും ഈ പുക ശ്വസിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ മക്കള്‍ക്കറിയില്ലല്ലോ.

കോടികള്‍ കൊള്ളയടിക്കുന്നതിന് വേണ്ടി എല്ലാ വര്‍ഷവും മാലിന്യം കത്തിച്ച് പൊതുജനങ്ങളെ രോഗശയ്യയിലാക്കുന്നവരും. അതിന് ഒത്താശ നില്‍ക്കുന്ന ഉദ്യോഗസ്ഥരും ചാനലുകാരും ഭരണ കര്‍ത്താക്കളും ഒന്ന് ഓര്‍ത്തോ കണക്ക് പറയാതെ ഒരു കാലവും കടന്ന് പോയിട്ടില്ല.

മാലിന്യത്തിന് തീപിടിക്കാതിരിക്കാന്‍ കോര്‍പറേഷന്റെ വരുമാനം കുറയുകയെന്നല്ലാതെ വേറെ വഴിയില്ല എന്നറിയാം. കോര്‍പറേഷന്റെ ഫണ്ട് ചില വഴിക്കാന്‍ റോഡുണ്ടാക്കാനും തോടുണ്ടാക്കാനും കാനയുണ്ടാക്കാനും സ്ഥലമില്ലാത്തതു കൊണ്ട് ഫണ്ട് ചില വഴിക്കാനുള്ള ഏക മാര്‍ഗം മാലിന്യ സംസ്‌കരണ മെന്ന പേരില്‍ നടത്തുന്ന പേക്കൂത്ത് മാത്രമാണ് എന്നറിയാം. ദയവ് ചെയ്ത് ഹെലികോപ്ടര്‍ ഒന്ന് ഒഴിവാക്കുക ‘ഞങ്ങള്‍ പ്രദേശവാസികള്‍ക്ക് നാണക്കേടാണ് ഹെലികോപ്ടര്‍ പ്രയോഗം. തൊട്ടടുത്ത് പത്ത് മീറ്റര്‍ പോലും അകലത്തിലല്ലാതെ കടമ്പറ യാര്‍ ഒഴുകുന്നുണ്ട്. അതില്‍ നിന്ന് പമ്പ് സ്ഥാപിച്ച് തീ കത്തിയാല്‍ അണക്കാന്‍ സാധിക്കുമെന്നും കത്തു പിടിച്ച് കഴിഞ്ഞ ശേഷം പമ്പ് സ്ഥാപിക്കാന്‍ ശ്രമിക്കാതെ കോടികള്‍ കണക്കുണ്ടാക്കാനുള്ള ശ്രമത്തില്‍ നാണക്കേട് ഉണ്ടാക്കാതെ നോക്കണ്ട. എത്ര ലിറ്റര്‍ വെള്ളം ഹെലികോപ്ടര്‍ അടിച്ച് കാണും ഇനിയെങ്കിലും വരും കാലങ്ങളില്‍ തീപിടുത്തമുണ്ടായാല്‍ അണക്കാനുള്ള മാര്‍ഗം സ്വീകരിക്കാമോ?. കാലം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും ഒരു സംസ്‌കരണ പ്‌ളാന്റ് നിര്‍മിക്കാന്‍ കഴിയില്ലെങ്കില്‍, തീ കെടുന്നത് വരെയെങ്കിലും മാലിന്യം അടിക്കാതിരിക്കാന്‍ ശ്രമിക്കുമല്ലൊ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

Published

on

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

20 ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി

ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Published

on

പുല്ലുമേട് വഴി എത്തിയ ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി. 20 അംഗ സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ അകപ്പെട്ടത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്നു വൈകീട്ടാണ് തീർഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്തുനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണു സംഭവം.

പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കി.മീറ്റർ ദൂരമാണുള്ളത്. വനമേഖലയായതിനാൽ രാത്രി ഇതുവഴിയുള്ള യാത്രയ്ക്കു നിരോധനമുണ്ട്. തീർഥാടകരെ കാണാതായതിനെ തുടർന്ന് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ കുടുങ്ങിക്കിടക്കുന്നതു കണ്ടെത്തിയത്.

Continue Reading

Trending