Connect with us

kerala

പ്രിയവര്‍ഗീസ്: സി.പി.എമ്മിന്റെ തലയ്ക്കടിക്കുന്ന വിധിന്യായം

ഏതെങ്കിലും പഴുതുപയോഗിച്ച് സര്‍ക്കാര്‍ജോലിയും ശമ്പളവും പറ്റാമെന്ന ഗൂഢാലോചനയാണ് ഇതോടെ പൊളിഞ്ഞുവീണിരിക്കുന്നത്.

Published

on

കെ.പി ജലീല്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറിയുടെ ഭാര്യ. പാര്‍ട്ടി മുന്‍ എം.പിയുടെ ഭാര്യ. മുഖ്യമന്ത്രി പ്രത്യേകതാല്‍പര്യമെടുത്ത് പുനര്‍നിയമനം നല്‍കിയ വി.സിയുടെ കീഴില്‍ തയ്യാറാക്കിയ അസി.പ്രൊഫസര്‍ റാങ്കുപട്ടിക. ഏറ്റവും കുറഞ്ഞ മാര്‍ക്കുള്ളയാള്‍ക്ക് ഒന്നാംറാങ്ക്. അത് ശരിയാണെന്നും തനിക്ക് മതിയായ അധ്യാപനപരിചയമുണ്ടെന്നും ഉദ്യോഗാര്‍ത്ഥിയും സര്‍വകലാശാലയും സി.പി.എമ്മും സര്‍ക്കാരും. ഇതെല്ലാമാണ് പ്രിയവര്‍ഗീസിന്റെ കാര്യത്തില്‍ കേരളം കഴിഞ്ഞ ഏതാനുംമാസമായി കണ്ടുകൊണ്ടിരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ന്യായീകരിച്ചതിന് തുല്യമാണ് പ്രിയയുടെ കാര്യത്തിലും സര്‍ക്കാരും പാര്‍ട്ടുയുമായി ബന്ധമുള്ളവര്‍ സ്വീകരിച്ചത്. ഇതെല്ലാം ഹൈക്കോടതി വിധിയിലൂടെ തുറന്നുകാട്ടപ്പെടുകയും തകര്‍ന്നുതരിപ്പണമാകുകയും ചെയ്തിരിക്കുകയാണ് ഇന്നലെ. എന്തിനായിരുന്നു ഈ നിയമനവും പിടിവാശിയുമെന്നതിനുത്തരം പതിനായിരക്കണക്കിന് പാര്‍ട്ടി-ബന്ധുനിയമനങ്ങളിലായി കേരളം കഴിഞ്ഞമാസങ്ങളായി കണ്ടതുതന്നെ.

പ്രിയയും സര്‍വകലാശാലയും സര്‍ക്കാരും ഉന്നതവിദ്യാഭ്യാസവകുപ്പും പറഞ്ഞതിനെല്ലാം ഇതോടെ പുല്ലിന്റെ പോലും വിലയില്ലാതായി. തിരുവനന്തപുരം കോര്‍പറേഷനില്‍ 300 ഓളം നിയമനങ്ങളാണ് കഴിഞ്ഞദിവസം പുറത്തായത്. മേയറായ സി.പി.എമ്മുകാരി പാര്‍ട്ടി ജില്ലാസെക്രട്ടറിക്ക് നിയമിക്കേണ്ടവരുടെ പട്ടിക ആവശ്യപ്പെട്ട് എഴുതിയകത്താണ് വിവാദമായത്. ഇതോടെ കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി സി.പി.എം സംസ്ഥാനത്ത് ചെയ്തുകൂട്ടിയ അനധികൃതനിയമനങ്ങള്‍ക്കെല്ലാമുള്ള വ്യക്തതയും അതിനുള്ള കോടതിയുടെ മറുപടിയുമാണ് പുറത്തുവന്നിരിക്കുന്നത്. തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ തങ്ങളുടെ ആളുകളെ മാത്രമേ സര്‍ക്കാര്‍-അനുബന്ധ സ്ഥാപനങ്ങളില്‍ നിയമിക്കൂവെന്ന സി.പി.എമ്മിന്റെ എക്കാലത്തെയും നയത്തിനാണ് പ്രഹരമേറ്റിരിക്കുന്നത്.

പൂര്‍ണയോഗ്യത എന്നുപറയുന്നത് യോഗ്യത നേടിയ ശേഷമുള്ള പ്രവര്‍ത്തന പരിചയമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രിയയാകട്ടെ വാദിച്ചത് തനിക്ക് പി.എച്ച്.ഡിക്ക് മുമ്പുതന്നെ അധ്യാപനപരിചയമുണ്ടെന്നായിരുന്നു. ഈ വാദമാണ് കോടതി തള്ളിയിരിക്കുന്നത്. യു.ജിസിമാനദണ്ഡങ്ങള്‍ ലംഘിച്ചെന്നായിരുന്നു പരാതിക്കാരന്റെ വാദം. അതുതന്നെയാണ് കോടതി പരിഗണിച്ചതും. ഏതെങ്കിലും പഴുതുപയോഗിച്ച് സര്‍ക്കാര്‍ജോലിയും ശമ്പളവും പറ്റാമെന്ന ഗൂഢാലോചനയാണ് ഇതോടെ പൊളിഞ്ഞുവീണിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചെർപുളശ്ശേരി മുനിസിപ്പാലിറ്റിയെ വാർഡ് വിഭജനത്തിൽ നിന്നും ഒഴിവാക്കി

2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു

Published

on

ചെർപുളശ്ശേരി മുനിസിപ്പാലിറ്റിയിൽ വാർഡ് വിഭജന പ്രക്രിയ ഒഴിവാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. 2011 ലെ സെൻസസ് പ്രകാരം 2015 ൽ വാർഡ് വിഭജനം നടന്നതും 2024 ലെ അംഗസംഖ്യ നിശ്ചയിക്കൽ വിജ്ഞാപന പ്രകാരം വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് ഒക്ടോബർ 22നാണ് ചെർപ്പുളശ്ശേരിയിലെ യുഡിഎഫ് നേതാക്കളായ ഷാനവാസ് ബാബു, സുബീഷ് എന്നിവർ അഡ്വ മുഹമ്മദ് ഷാ മുഖാന്തിരമാണ് ഹൈക്കോടതിയെ സമീപിച്ചത്.

2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം 8 മുനിസിപ്പാലിറ്റികളിൽ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവില്ല. എന്നാൽ ഇത്തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ നിലവിലുള്ള അതിരുകൾ പുനർനിർണിക്കണമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ വിഭജനം സംബന്ധിച്ച മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ഇത്തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും വാർഡ് വിഭജന റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കലക്ടർക്ക് കഴിഞ്ഞ 25ന് സമർപ്പിച്ചിരുന്നു.

വാർഡുകളുടെ എണ്ണം വർദ്ധിക്കാത്ത തദ്ദേശസ്ഥാപനങ്ങളിൽ മുഴുവൻ വാർഡുകളുടെയും അതിരുകൾ പുനർനിർണയിക്കണമെന്ന് മാർഗരേഖ ചട്ട വിരുദ്ധമാണെന്ന് പരാതിക്കാർ വാദിച്ചു. നേരത്തെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും ഡീലിമിറ്റേഷൻ കമ്മീഷനും നോട്ടീസ് നൽകിയിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗച്ചപ്പോഴാണ് ചട്ട വിരുദ്ധമായ നീക്കത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ഉത്തരവിറക്കിയതായി ഡിലിമിറ്റേഷൻ കമ്മീഷൻ്റെ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ എണ്ണം വർധിക്കാത്ത മറ്റ് തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ അതിരുകൾ പുനക്രമീകരിക്കും. ഇവിടങ്ങളിൽ 2011 ലെ സെൻസസ് പ്രകാരം വിഭജനം നടന്നിട്ടില്ല എന്നാണ് ഡീലിമിറ്റേഷൻ കമ്മീഷണൻറെ വാദം .

Continue Reading

kerala

ഒരുമിച്ച് കിടന്നപ്പോള്‍ പാമ്പ് കടിയേറ്റ മുത്തശ്ശി ചികിത്സയില്‍; കടിയേറ്റത് അറിയാതിരുന്ന എട്ടുവയസുകാരി മരിച്ചു

Published

on

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം.

ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹ്മത്തിനെ പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുത്തശ്ശിയെ ചികിത്സിച്ച് വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്.

 

Continue Reading

kerala

എഡിഎമ്മിന്‍റെ മരണം; പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചു.

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലൂന്നിയാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

Continue Reading

Trending