Connect with us

Career

CAREER CHANDRIKA: പ്രതിരോധ സേനയുടെ ഭാഗമാവാനവസരമൊരുക്കി എന്‍.ഡി.എ & എന്‍.എ

നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷയും സംരക്ഷണവും ഒരുക്കുന്ന ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമാവാനവസരം ലഭിക്കുന്നത് ശ്രദ്ധേയമായ കരിയര്‍ സാധ്യതയാണ്.

Published

on

പിടി ഫിറോസ്

നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷയും സംരക്ഷണവും ഒരുക്കുന്ന ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമാവാനവസരം ലഭിക്കുന്നത് ശ്രദ്ധേയമായ കരിയര്‍ സാധ്യതയാണ്. കേവലമായ ജോലി എന്നതിനപ്പുറം രാജ്യരക്ഷയുടെ അത്യുദാത്ത തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് വഴി വ്യതിരിക്തമായ കരിയര്‍ പാതയാണ് തുറക്കപ്പെടുന്നത്. രാജ്യസേവന തല്പരതയും വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധതയുമുള്ളവര്‍ക്ക് മികച്ച വേതനവും മറ്റാനുകൂല്യങ്ങളും ലഭിക്കാനും കരിയര്‍ അഭിവൃദ്ധിക്കുള്ള നിരന്തര അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും രാജ്യരക്ഷാ മേഖലയിലെ കരിയര്‍ വഴിയൊരുക്കുന്നു.

പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അസുലഭ അവസരമൊരുക്കുന്നതാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി പരീക്ഷ. പരീക്ഷയില്‍ യോഗ്യത നേടി കേഡറ്റുകളായി തിരഞ്ഞെടുക്കപ്പെടുന്നവവരെ രാജ്യരക്ഷാ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും കണ്ണൂര്‍ ഏഴിമലയിലെ നേവല്‍ അക്കാദമിയിലെയും കിടയറ്റ പരിശീലനമാണ് കാത്തിരിക്കുന്നത്. പരിശീലനകാലത്ത് സ്‌റ്റൈപ്പന്റ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ബി.ടെക് / ബി.എസ്സി/ബി.എ യോഗ്യതകള്‍ക്കൊപ്പം ലഫ്റ്റനന്റ്/ സബ് ലഫ്റ്റനന്റ്/ #ൈയിങ് ഓഫീസര്‍ തസ്തികയില്‍ നിയമനവും ലഭിക്കും. സ്ഥാനക്കയറ്റത്തിനും മാറ്റാനുകൂല്യങ്ങള്‍ക്കും അര്‍ഹതകളുണ്ടാവും.

2024 ജനുവരി 2 ന് ആരംഭിക്കുന്ന എന്‍.ഡി.എടെയും ഇന്ത്യന്‍ നേവല്‍ അക്കാദമിയുടെയും പരിശീലനത്തിനുള്ള പ്രവേശന നടപടികളാണിപ്പോള്‍ ആരംഭിച്ചത്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന പരീക്ഷക്ക് https://www.upsconline.nic.in/ എന്ന വെബ്‌സൈറ് വഴി ജനുവരി 10 വരെ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം (നേവല്‍ അക്കാദമിയില്‍ ആണ്‍കുട്ടികള്‍ മാത്രം). സമര്‍പ്പിച്ച അപേക്ഷകള്‍ പിന്‍വലിക്കാന്‍ ജനുവരി 18 മുതല്‍ 24 വരെ അവസരമുണ്ട്. 395 സീറ്റുകളാണാകെയുള്ളത്. താല്‍പര്യമുള്ള മേഖല മുന്‍ഗണനാടിസ്ഥാനത്തില്‍ ഓപ്ഷനായി കൊടുക്കണം. ആര്‍മി വിഭാഗത്തില്‍ പ്ലസ്ടുവിനു ഏത് വിഷയമെടുത്ത് പഠിച്ചവര്‍ക്കും അപേക്ഷിക്കാമെങ്കിലും മറ്റു കാറ്റഗറികളില്‍ അപേക്ഷിക്കണമെങ്കില്‍ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചിരിക്കണം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം അടക്കം രാജ്യത്തെമ്പാടുമായി 77 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആദ്യം അപേക്ഷിക്കുന്ന നിശ്ചിത അപേക്ഷാര്‍ത്ഥികള്‍ക്ക് മാത്രമേ തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ ലഭിക്കാനിടയുള്ളൂ. അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ 2004 ജൂലായ് 2 നും 2007 ജൂലായ് 01 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം. ഈ വര്‍ഷം +2 പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാമെങ്കിലും 2023 ഡിസംബര്‍ 24 നു മുമ്പായി യോഗ്യത തെളിയിക്കണം. 100 രൂപയാണ് പരീക്ഷ ഫീസ്. പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയ ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവര്‍ അപേക്ഷിച്ചാല്‍ മതി.

മാത്തമാറ്റിക്‌സ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നിവയില്‍ രണ്ടര മണിക്കൂര്‍ വീതമുള്ള ഒബ്ജക്ടീവ് സ്വഭാവത്തിലുള്ള ചോദ്യങ്ങളുണ്ടാവും. ജനറല്‍ എബിലിറ്റി ടെസ്റ്റില്‍ ഇംഗ്ലീഷ്, പൊതു വിജ്ഞാനം എന്നിവയുണ്ടാവും. വിശദമായ സിലബസ് പ്രോസ്‌പെക്ടസിലുണ്ട്. മാത്തമാറ്റിക്‌സിനുള്ള 300ഉം ജനറല്‍ എബിലിറ്റി പരീക്ഷക്കുള്ള 600ഉം അടക്കം എഴുത്ത് പരീക്ഷക്ക് മൊത്തം 900 മാര്‍ക്കാണുണ്ടാവുക ഓ.എം.ആര്‍ ഡാറ്റാ ഷീറ്റില്‍ ആണ് മാര്‍കിങ് ചെയ്യേണ്ടത്. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.എഴുത്ത് പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂവിന് ആദ്യതവണ ഹാജരാകുന്നവര്‍ക്ക് എസി 3 ടയര്‍ റെയില്‍വേ/ബസ് ടിക്കറ്റ് എന്നിവ ലഭിക്കാന്‍ അര്‍ഹതയുണ്ടാവും.

http://www.joinindianarmy.nic.in/, https://www.joinindiannavy.gov.in/, https://careerairforce.nic.in/ എന്നീ വെബ്‌സൈറ്റുകളില്‍ ലോഗോണ്‍ ചെയ്ത് അവരവരുടെ എസ്.എസ്.ബി സെന്റര്‍, ഇന്റര്‍വ്യൂ തിയതി എന്നിവ മനസ്സിലാക്കണം.
സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് വഴി ബുദ്ധി പരീക്ഷ, വ്യക്തിത്വ പരിശോധന എന്നിവയുണ്ടാവും. കേവലമായ ഇന്റര്‍വ്യൂവിനപ്പുറം സൈനിക സേവനത്തിന് വേണ്ട ഗുണങ്ങള്‍ വിശദമായി പരിശോധിക്കും. വ്യോമസേനയില്‍ #യിങ് ബ്രാഞ്ചില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് പൈലറ്റ് സെലക്ഷന്‍ പരീക്ഷ കൂടി അഭിമുഖീകരിക്കണം. എഴുത്ത് പരീക്ഷ, സ്റ്റാഫ് സെലക്ഷന്‍ ബോര്‍ഡ് എന്നിവയിലെ പ്രകടനം, മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയുടെ അടിസ്ഥാനത്തില്‍ എന്‍ഡിഎ, നേവല്‍ അക്കാദമി എന്നിവിടങ്ങളിലെ പരിശീലനത്തിന് പ്രവേശനം നല്‍കും. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ www. upsc.gov.in എന്ന വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ടസിലുണ്ട്.

Career

പി.ടി. സഫ്‌വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്

നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്‌പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.

ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്‌വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.

നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.

നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്‍മെന്റ് ആർട്സ് ആൻ്റ് സയന്‍സ്‌ കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.

Continue Reading

Career

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

Published

on

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.

Continue Reading

Career

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും

Published

on

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

Continue Reading

Trending