Connect with us

News

ബ്രസീലും പെലെയും പിന്നെ കെ എം സി സി യും

അങ്ങനെ പെലെയുടെ ഖത്തര്‍ സന്ദര്‍ശനം ഖത്തര്‍ ഫുട്ബാള്‍ രംഗത്തിനു ഉണര്‍വ്വ്
നല്‍കിയത് പോലെ അന്നത്തെ ആ കളി കാണാന്‍ ചെന്ന മലയാളി മുസ്ലിം ലീഗുകാര്‍
തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തി.

Published

on

എസ്. എ. എം . ബഷീര്‍

ഇക്കഴിഞ്ഞ ആറിനാണ് ബ്രസീലും സൌത്ത് കൊറിയയും ഫിഫ ലോക കപ്പിന്റെ
പ്രീ ക്വാര്‍ട്ടറില്‍ മാറ്റുരച്ചത്. ബ്രസീലിനു ഇത് ഈസി വാക്കോവര്‍ ആയിരുന്നു.
നെയ്മറുടെ മഞ്ഞപ്പട സോം യൂം മിന്നിന്റെ കൊറിയന്‍ ചെമ്പടയെ ഒന്നിനെതിരെ
നാലു ഗോളിന് അടിയറവു പറയിച്ചപ്പോള്‍ 974 സ്റ്റേഡിയത്തിലെ ഗാലരിയാകെ
മഞ്ഞ നിറം അലയടിക്കുന്നത് കാണാമായിരുന്നു.
ബ്രസീലിന്റെ ഫുട്ബാള്‍ രാജാവ് പെലെയുടെ രോഗ ശമനത്തിനായുള്ള പടുകൂറ്റന്‍
ബാനറുകള്‍ ബ്രസീല്‍ ആരാധകര്‍ അവരുടെ തലയ്ക്കു മീതേക്കൂടി
പ്രദര്‍ശിപ്പിച്ചു.
കൊളോണ്‍ ക്യാന്‍സര്‍ ബാധിച്ചു സ്വന്തം നാട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്
എക്കാലത്തെയും വലിയ ഫുട്ബാള്‍ ഇതിഹാസമായ പെലെ.
എന്നാല്‍ പെലെയും, ബ്രസീലും ഖത്തറും കെ എം സി സി യുമായി ചരിത്രപരമായി
ഒരു ബന്ധമുണ്ട്.
ഖത്തറിലെ കെ എം സി സിയുടെ പൂര്‍വ്വ രൂപമായ വെല്‍ഫെയര്‍ അസോസിയേഷന്
ബീജാവാപം നല്‍കപ്പെട്ടത് 1968 സപ്തംബറില്‍ ആണെങ്കിലും അതിനു
ഔദ്യഗികമായ രൂപവും ഭാവവും കമ്മിറ്റിയും വന്നത് 1973 ഫെബ്രുവരി
മാസത്തിലാണ്.
മൂന്നു തവണ 1958, 1962, 1970 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് കപ്പ് ജേതാക്കളായ
ബ്രസീലിനെ നയിച്ചത് സാന്റ്‌റോസ് ബ്രസീല്‍ (ടമിീേ െആൃമ്വശഹ ) ഫുട്ബാള്‍
ക്ലബ്ബിന്റെ നായകനായിരുന്ന പെലെ ആയിരുന്നുവല്ലോ.
പെലെയുടെ സാന്റ്‌റോസ് ബ്രസീലും ഖത്തറിലെ അമീറി കപ്പ് ജേതാക്കളായ അല്‍
അഹ്ലി അഘ അഒഘക ) ക്ലബ്ബും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തിനുള്ള ക്ഷണം
സ്വീകരിച്ചു എത്തിയതായിരുന്നു പെലെയും ടീമും.
ഇന്നത്തെപ്പോലെ തന്നെ അന്നും കളി കാണാന്‍ മലയാളികള്‍ക്ക് ആവേശവും
ഹരവുമായിരുന്നു. അവര്‍ പെലെയെ കാണാനും കളി കാണാനും ദോഹ
സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടി. ടിക്കറ്റ് വെച്ചായിരുന്നു പരിപാടി.
ആ കളി കണ്ടു മടങ്ങിവരവെ ലീഗനുഭാവികളെല്ലാം സ്റ്റേഡിയത്തിനു തൊട്ടടു
ത്തുള്ള അബൂബക്കര്‍ ഷായുടെ റൂമില്‍ ഒത്തു കൂടി.
അഞ്ചു വര്ഷം മുന്പ് 1968 സപ്തംബറില്‍ ഷായുടെ വീട്ടില്‍ ചേര്‍ന്ന യോഗ ത്തില്‍
വെച്ച് രൂപീകരിച്ച മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ അഡ്‌ഹോക്ക്
കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍
നടത്തി.
ഖത്തറിലേക്ക് നാള്‍ക്കു നാള്‍ നാട്ടില്‍ നിന്നും പുതുതായി ആളുകള്‍ വന്നു
കൊണ്ടിരിക്കുന്നതിനാല്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി
മെമ്പര്‍ഷിപ് പ്രവര്‍ത്തനം നടത്തണമെന്നു അഭിപ്രായം ഉയര്‍ന്നു വന്നു.

നേരത്തെ തിരഞ്ഞെടുത്തിരുന്ന എന്‍ ടി അബൂബക്കര്‍ ഷാ ഒരുമനയൂര്‍
പ്രസിഡണ്ടും ആര്‍ ഓ അബ്ദുല്‍കലാം ജനറല്‍സെക്രട്ടറിയും കെ പി ഹസൈനാര്‍
ഹാജി കണ്ണൂര്‍ ഖജാഞ്ചിയുമായിരുന്ന അഡ്‌ഹോക്ക് കമ്മിറ്റിയെത്തന്നെ
മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്താന്‍ ചുമതലപ്പെടുത്തി.
അഞ്ചു രൂപ മെമ്പര്‍ഷിപ് തുകയായി നിശ്ചയിക്കുകയും ഏകദേശം അറുനൂ റോളം
ആളുകളെ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്തു. ആ വര്ഷം തന്നെ ഒക്ടോബര്‍
അവസാനത്തില്‍ ഈദുല്‍ ഫിതര്‍ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍
വെച്ച് അഡ്‌ഹോക്ക് കമ്മിറ്റിയെത്തന്നെ ഔദ്യാഗിക കമ്മിറ്റിയായി
പ്രഖ്യാപിക്കുകയും ചെയ്തു.
അങ്ങനെ പെലെയുടെ ഖത്തര്‍ സന്ദര്‍ശനം ഖത്തര്‍ ഫുട്ബാള്‍ രംഗത്തിനു ഉണര്‍വ്വ്
നല്‍കിയത് പോലെ അന്നത്തെ ആ കളി കാണാന്‍ ചെന്ന മലയാളി മുസ്ലിം ലീഗുകാര്‍
തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തി.
ഖത്തര്‍ വേള്‍ഡ് കപ്പു വേളയില്‍ പെലേക്ക് നല്‍കിയത് വളരെ വലിയ ബഹുമതി
യാണ്.


ലുസയിലിലെ രണ്ടു ടവറുകളിലായി പെലെയുടെ ചിത്രവും വേഗം സുഖപ്പെടട്ടെ
എന്ന ആശംസയും ദീപാലംകൃതമാക്കി അലങ്കരിച്ചു കൊണ്ടാണ് ഖത്തര്‍
പെലെയോടുള്ള ആദരവ് പ്രകടമാക്കിയത്.
കൂടാതെ മുശൈരിബ് ഡൌണ്‍ ടൌണില്‍ പെലെ ഫിഫ സ്വര്‍ണ്ണ ക്കപ്പും പടിച്ചു
നില്‍ക്കുന്ന പെലെയുടെ രൂപശില്‍പത്തിനു പുറമേ അദ്ദേഹത്തിന്റെ പത്താം
നമ്പര്‍ ജഴ്‌സിയും മറ്റു വസ്തുക്കളും പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു.
നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ബഹുമതി ഡീഗോ മറഡോണ യുമായി
പങ്കിട്ട പെലെ ടൈം മാസികയുടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള
നൂറു പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1,363 മാച്ചുകളില്‍ കളിച്ച 1,281 ഗോളുകള്‍ നേടിയ പെലെയുടെ തിരുത്തപ്പെടാത്ത
ചരിത്ര നേട്ടങ്ങള്‍ ആര്‍ക്കും മറിക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല.
91 തവണ ബ്രസീലിന്റെ ജഴ്‌സിയണിഞ്ഞു രാജ്യത്തിന് വേണ്ടി 77 ഗോളുകള്‍ നേടിയ
താരം. എഡ്‌സന്‍ അരാന്തേ ദോ നഷിമെന്തോ ഋറീിെ അൃമിലേ െറീ ചമരെശാലിീേ എന്ന
പെലെ ഒടുവില്‍ ന്യൂ യോര്‍ക്ക് കൊസ്‌മോസിന്റെ താരമായാണ് മത്സരങ്ങളില്‍
നിന്നും വിട പറഞ്ഞത്.


ഇവിടെ നടക്കുന്നത് സംസ്‌ക്കാരങ്ങളുടെ സമഞ്ജസമായ മേളനങ്ങളുടെ
ഉത്സവമാണ്. ഈ മണല്‍ നാടില്‍ നിന്നും ഉയരുന്നത് സൌഹൃദത്തിന്റെ,
സാഹോദര്യത്തിന്റെ സ്‌നേഹത്തിന്റെ ആരവങ്ങളാണ്.
ഓരോ സ്റ്റേഡിയ ങ്ങളുടെയും ഗ്യാലറികളില്‍ നിന്നും ഉയരുന്നത് അതിര്‍ത്തികള്‍
ഭേദിച്ച സൌഹാര്ധത്തിന്റെ ദുന്ദുഭി നാദങ്ങളാണ്.
നാനൂറ്റി ചില്വാനം ഗ്രാം തൂക്കമുള്ള ഒരു പന്തിനു ലോകത്തെ എങ്ങനെയൊക്കെ
ഒന്നിപ്പിക്കാന്‍ കഴിയും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്
ഖത്തറിലെ ഫിഫ- 2022.

 

kerala

വയനാട് ദുരന്തം: പുരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.

Published

on

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തില്‍ അവതരിപ്പിച്ചത്.

വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വീടുകള്‍ നിര്‍മിക്കാന്‍ വാഗ്ദാനം ചെയ്തവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയെയാണ് ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ പിഴവാണെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്. ദുരന്തബാധിതരെ വേര്‍തിരിച്ചുള്ള പുനരധിവാസം അംഗീകരിക്കിക്കാന്‍ ആവില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

 

 

Continue Reading

kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി

പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള പ്രത്യേക സമിതി രൂപീകരിക്കും.

Published

on

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി. പുനരധിവാസത്തിനായുള്ള കരട് പദ്ധതി രേഖ ചീഫ് സെക്രട്ടറി അവതരിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള പ്രത്യേക സമിതി രൂപീകരിക്കും. വീടുവെക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

പുനര്‍നിര്‍മ്മാണത്തിന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍, നിര്‍മാണ പ്രവൃത്തികള്‍ എന്നിവയെക്കുറിച്ചുള്ള തീരുമാനം ഇന്നുണ്ടാകും.

പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗം വിളിക്കും. ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ പരാതികളും മന്ത്രിസഭയുടെ പരിഗണനിലുണ്ട്.

Continue Reading

kerala

‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു

Published

on

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ വിമർശനം. പൊലീസിനെതിരെ സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്‌റ്റേഷനുകളിൽ പോകണമെന്നായിരുന്നു ഒരു വനിതാ പ്രതിനിധിയുടെ വിമർശനം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും വനിതാ നേതാവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിൻ്റെ വിമർശനം.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്ക് കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വിമർശനം ഉയർന്നു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നു.

Continue Reading

Trending