Connect with us

india

കോവിഡിനെ തുടര്‍ന്ന് റാലി പിന്‍വലിക്കുന്നുവെന്ന് ബി.ജെ.പിയുടെ പ്രഖ്യാപനം, പിന്നാലെ യു-ടേണ്‍

ഡിസംബര്‍ ഒന്നിന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് റാലി ഉദ്ഘാടനം ചെയ്തത്

Published

on

വര്‍ദ്ധിച്ചുവരുന്ന കോവിഡ് ഭീതിയില്‍ ഉപേക്ഷിച്ച ബി.ജെ.പിയുടെ രാജസ്ഥാനിലെ ‘ജന്‍ ആക്രോശ് യാത്ര’ വീണ്ടും നടത്താന്‍ തീരുമാനം. താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബി.ജെ പിയുടെ ഈ യു ടേണ്‍. കോവിഡ് ഭീതിയില്‍ നിയമസഭാ മണ്ഡലങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി കഴിഞ്ഞ ദിവസങ്ങളില്‍  അറിയിച്ചു.

ഞങ്ങളെ സംബന്ധിച്ചടത്തോളം രാഷ്ട്രീയത്തിന് അപ്പുറം ജനങ്ങളുടെ സുരക്ഷ, അവരുടെ ആരോഗ്യവുമാണ് മുന്‍ഗണന നല്‍കുന്നത്. അത് കൊണ്ട് ജന്‍ ആക്രോഷ് യാത്ര ബിജെപി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ന്യൂഡല്‍ഹിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തീരുമാനമെടുത്ത് മണിക്കൂറുകള്‍ക്കകം ബി.ജെ പി ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

രാജസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കര്‍ഷകരും ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി റാലി ആരംഭിച്ചത്. ഡിസംബര്‍ ഒന്നിന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് റാലി ഉദ്ഘാടനം ചെയ്തത്

india

തര്‍ക്ക മന്ദിരങ്ങളെ മസ്ജിദ് എന്നുവിളിക്കരുത്, സാംഭാലില്‍ കാണുന്നതെല്ലാം സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു’: വിവാദ പ്രസ്താവനവുമായി യോഗി

ആജ് തക്ക് ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രസ്താവന.

Published

on

തര്‍ക്ക മന്ദിരങ്ങളെ മസ്ജിദ് എന്ന് വിളിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആജ് തക്ക് ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസ്താവന. സംഭാൽ ജമാ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നതിന് ചരിത്രപരമോ, വിശ്വാസപരമോ ആയ തെളിവുണ്ടെങ്കിൽ അത് വിട്ടു നൽകാൻ തയാറാകണം. കോടതി ഇടപെടലിന് കാത്ത് നിൽക്കരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

“വിഷ്ണുവിന്റെ പത്താമത്തെ അവതാരം ജന്മമെടുക്കുക സംഭാലിൽ ആണെന്ന് ഹിന്ദു മത വിശ്വാസികൾ കരുതുന്നു. ഇതേക്കുറിച്ച് 5000 വർഷം മുമ്പ് എഴുതപ്പെട്ട പുരാണങ്ങളിൽ പരാമർശമുണ്ട്. അക്കാലത്ത് ഇസ്‍ലാം മതം നിലവിലുണ്ടായിരുന്നില്ല.”

വിഷ്ണു ക്ഷേത്രം പൊളിച്ചുമാറ്റിയാണ് മസ്ജിദ് നിർമിച്ചതെന്ന് ഐൻ-ഇ-അക്ബരിയിൽ പരാമർശിക്കുന്നുണ്ടെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണ്. വിശ്വാസം ബഹുമാനിക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു.

Continue Reading

india

ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയുടെ വീട്ടില്‍ നിന്ന് പണത്തിന് പുറമെ കണ്ടെത്തിയത് മുതലകളെയും

സ്വർണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകൾ എന്നിവ കൂടാതെ ഹർവൻഷ് സിങ് റാത്തോഡിന്റെ വീട്ടിലെ കുളത്തിൽനിന്ന് മൂന്ന് മുതലകളെയും ഉരഗ വർഗത്തിൽപ്പെട്ട മറ്റു ജീവികളെയും അവർ കണ്ടെത്തി.

Published

on

മധ്യപ്രദേശിലെ മുൻ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആദായനികുതി ഉദ്യോഗസ്ഥർ പതിവില്ലാത്ത കാഴ്ച കണ്ട് ഒന്നമ്പരന്നു. സ്വർണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകൾ എന്നിവ കൂടാതെ ഹർവൻഷ് സിങ് റാത്തോഡിന്റെ വീട്ടിലെ കുളത്തിൽനിന്ന് മൂന്ന് മുതലകളെയും ഉരഗ വർഗത്തിൽപ്പെട്ട മറ്റു ജീവികളെയും അവർ കണ്ടെത്തി.

തുടർന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി ജീവികളെ രക്ഷപ്പെടുത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായി മധ്യപ്രദേശ് ഫോറസ്റ്റ് ഫോഴ്സ് മേധാവി അസീം ശ്രീവാസ്തവ അറിയിച്ചു. മുതലകളുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്. ഇവയെക്കുറിച്ച് കോടതിയെ അറിയിച്ചതായും നടപടികളുമായി മുന്നോട്ടുപോകുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് റാത്തോഡിന്റെയും മുൻ കൗൺസിലർ രാജേഷ് കേശർവാണിയുടെയും സാഗറിലെ വീടുകളിൽ ആദായനികുതി വകുപ്പ് ഞായറാഴ്ച മുതൽ റെയ്ഡ് നടത്തിവരികയാണ്. റെയ്ഡിൽ 155 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

റാത്തോഡിനൊപ്പം ബീഡിക്കച്ചവടം നടത്തിയിരുന്ന കേശർവാണി മാത്രം 140 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. കോടിക്കണക്കിന് മൂല്യം വരു​ന്ന സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവക്കു പുറമെ മൂന്നു കോടി രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കേശർവാണിയുടെ വീട്ടിൽനിന്ന് കുടുംബത്തിലെ ഒരു അംഗത്തിനും കീഴിൽ രജിസ്റ്റർ ചെയ്യാത്ത ബിനാമി ഇറക്കുമതി നടത്തിയ നിരവധി കാറുകളും ഉദ്യോഗസ്ഥർ കണ്ടെത്തി. ആദായനികുതി വകുപ്പ് ഗതാഗത വകുപ്പിൽനിന്ന് കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ഈ കാറുകൾ എങ്ങനെ സ്വന്തമാക്കിയെന്ന അന്വേഷണവും നടത്തിവരികയാണ്.

Continue Reading

india

തെറ്റുപറ്റാം; താന്‍ ദൈവമല്ലെന്ന് നരേന്ദ്ര മോദി, പരിഹസിച്ച് കോണ്‍ഗ്രസ്‌

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ സാധാരണ മനുഷ്യനല്ലെന്നും തന്നെ ദൈവം നേരിട്ട് നിയോഗിച്ചതാണെന്നുമാണ് മോദി അവകാശപ്പെട്ടിരുന്നതെന്നും ഇപ്പോള്‍ എന്തുകൊണ്ട് സാധാരണ മനുഷ്യനായി മാറിയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.

Published

on

തനിക്ക് തെറ്റുകള്‍ സംഭവിക്കാമെന്നും താന്‍ ദൈവമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായുള്ള പോഡ്കാസിലാണ് മോദിയുടെ അഭിപ്രായ പ്രകടനം. തെറ്റുപറ്റാമെന്നും താന്‍ ദൈവമല്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി യായിരിക്കെ താന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോദിയുടെ വാദം.

രണ്ടു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള പോഡ്കാസ്റ്റിനു മുന്നോടിയായി പുറത്തിറക്കിയ രണ്ട് മിനുട്ട് ട്രെയിലറിലാണ് മോദിയുടെ ഈ പരാമര്‍ശം ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം ട്രെയിലര്‍ പുറ ത്തുവന്നതിനു പിന്നാലെ പരി ഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ സാധാരണ മനുഷ്യനല്ലെന്നും തന്നെ ദൈവം നേരിട്ട് നിയോഗിച്ചതാണെന്നുമാണ് മോദി അവകാശപ്പെട്ടിരുന്നതെന്നും ഇപ്പോള്‍ എന്തുകൊണ്ട് സാധാരണ മനുഷ്യനായി മാറിയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.

അതേസമയം 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോഴും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുമെന്ന് നിരീക്ഷകര്‍. നടപ്പു സാമ്പത്തിക വര്‍ഷം എട്ടു ശതമാനം വളര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പ്രധാന ധനകാര്യ ഏജന്‍സികളെല്ലാം ഈ വളര്‍ച്ച രാജ്യം കൈവരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നിലവിലെ വളര്‍ച്ചാ തോത നുസരിച്ച് 6.4 ശതമാനമായി സാ മ്പത്തിക വളര്‍ച്ച കുറയും. കോവിഡിനു മുമ്പുള്ള വളര്‍ച്ചാ മുരടിപ്പിലേക്കാണ് രാജ്യം നീ ങ്ങുന്നതെന്നും കണക്ക് സൂചിപ്പിക്കുന്നു. 6.5ശതമാനമാണ് ഐ.എം.എഫ് കണക്കു കൂട്ടുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. ലോകബാങ്ക് 6.7 ശതമാനവും. ഗോള്‍ഡ് മാന്‍ സ്‌നാച്ച് ഗ്രൂപ്പ് കണക്കു കൂട്ടലാവട്ടെ വെറും 6 ശതമാനം മാത്രം. അടുത്ത സാമ്പത്തിക വര്‍ഷവും ഈ മുരടി പ്പില്‍ നിന്ന് ഇന്ത്യ കരകയറില്ലെന്നാണ് ഗോള്‍മാന്‍ സ്‌നാച്ചിന്റെ റിപ്പോര്‍ട്ട്. 2025-26 സാ മ്പത്തിക വര്‍ഷം 6.3 ശതമാനം മാത്രമാണ് ഏജന്‍സി പ്രവചിക്കുന്ന വളര്‍ച്ച.

Continue Reading

Trending