Connect with us

kerala

വ്യക്തിനിയമത്തില്‍ മാറ്റവും ലിംഗ സമത്വവും വേണമെന്ന് വാദം ശരിയല്ല: സുന്നി നേതാക്കള്‍

Published

on

സംഘപരിവാര്‍ അജണ്ടയായ ഏക സിവില്‍ കോഡിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും രാജ്യത്തെ വിശ്വാസികളുടെ വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ലിംഗ സമത്വം വേണമെന്നുമുഉള്ള വാദം വീണ്ടും ആവര്‍ത്തിക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട് ശരിയല്ലെന്നും വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കാനാണ് ഏക സിവില്‍ കോഡിനെ നിരാകരിക്കുന്നത് എന്നും എസ് എം എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു ഷാഫി ഹാജി, വര്‍, സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയ കമ്മിറ്റി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പറഞ്ഞ കൊണ്ടിരിക്കുന്നവര്‍ രാഷ്ട്രീയം മതത്തില്‍ ഇടപെടുന്നതിന് എന്ത് ന്യായമാണ് കാണുന്നതെന്ന് നേതാക്കള്‍ ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെ; കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി അന്വേഷണ റിപ്പോര്‍ട്ടില്‍

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാര്‍ സ്ഥിരീകരിക്കുന്നതായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറേറ്റ് ജീവനക്കാര്‍ സ്ഥിരീകരിക്കുന്നതായി ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  പിപി ദിവ്യ ചടങ്ങിലെത്തിയത് ക്ഷണിക്കാതെയാണെന്ന് സ്റ്റാഫ് കൗണസില്‍ സെക്രട്ടറി സി ജിനേഷും മൊഴി നല്‍കിയിട്ടുണ്ട്. പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് പിന്നാലെ നവീന്‍ ബാബു അസ്വസ്ഥനായെന്നും അദ്ദേഹം കൈക്കൂലി വാങ്ങിക്കാത്ത ആളാണെന്നും ജിനേഷിന്റെ മൊഴിയിലുണ്ട്.

അതേസമയം നവീന്‍ ബാബുവും ജില്ലാ കളക്ടറും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ സി എ റീന പിആറിന്റെ മൊഴി. സ്ഥലം മാറ്റം ലഭിച്ചിട്ടും നവീന്‍ ബാബുവിനെ പത്തനംതിട്ടയിലേക്ക് പോകാന്‍ കളക്ടര്‍ അനുവദിച്ചില്ലെന്നും മൊഴിയില്‍ പറയുന്നുണ്ട്.

യാത്രയയ്പ്പ് ചടങ്ങ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമാണ് അറിയിച്ചിരുന്നതെന്നും, യാതൊരു വിധത്തിലുള്ള നോട്ടീസോ ഒന്നും ഉണ്ടായിരുന്നില്ല എന്നും പിആര്‍ഡിയെ പോലും അറിയിച്ചിരുന്നില്ലെന്നും സ്റ്റാഫ് കൗണ്‍സിലിന്റെ മൊഴി പ്രകാരം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവീനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന എം ശംസുദ്ദീനും മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഒസി വൈകി ലഭിച്ച സംഭവങ്ങളില്‍ അഴിമതി നടന്നിട്ടില്ലെന്ന് അപേക്ഷകരും പറഞ്ഞിട്ടുണ്ട്.
പിപി ദിവ്യ ചടങ്ങിലേക്കെത്തുന്ന കാര്യം തങ്ങള്‍ അപ്പോഴാണ് അറിയുന്നതെന്നും മൊഴിയിലുണ്ട്. പിപി ദിവ്യ വരുന്ന കാര്യം സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിയോട് പോലും അറിയിച്ചിരുന്നില്ല. വാരാന്ത്യങ്ങളില്‍ അവധി അപേക്ഷ നല്‍കുമ്പോള്‍ നവീന്‍ ബാബുവിന് അത് പലപ്പോഴും നിരസിക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ മൊഴി നല്‍കി.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 240 രൂപ കുറഞ്ഞു

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,160 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 8020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 64,520 രൂപയും കടന്ന് വില റെക്കോര്‍ഡ് ഭേദിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടയിരുന്നെങ്കിലും വില താഴേക്ക് ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60000 കടന്ന് മുന്നേറിയത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

 

 

Continue Reading

kerala

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം; പൊലീസ് അന്വേഷണം ആരംഭിച്ചു

Published

on

കൊല്ലത്ത് ദേവാലയ വളപ്പില്‍ പെട്ടിയില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങള്‍ പുറത്ത് വരൂ.

 

 

Continue Reading

Trending