Connect with us

india

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഒരു ചീറ്റപ്പുലി കൂടി ചത്തു

ദക്ഷിണാഫ്രിക്കയില്‍ നിന്നും 20 ചീറ്റുകളെയാണ് ഇന്ത്യയില്‍ എത്തിച്ചേരുന്നത്.

Published

on

ദക്ഷിണാഫ്രിക്കയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിച്ച ചീറ്റപ്പുലികളില്‍ ഒന്നുകൂടി ചത്തു. ദക്ഷ എന്ന് പേരുള്ള ചീറ്റയാണ് ചത്തത്. മറ്റു പുലികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പുലി ചത്തത് എന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ രണ്ട് ചീറ്റകള്‍ ചത്തിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ നിന്നും 20 ചീറ്റുകളെയാണ് ഇന്ത്യയില്‍ എത്തിച്ചേരുന്നത്.

india

മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ ട്രസ്റ്റി രാജേഷ് ലാല്‍വാനി നിര്‍ദേശം നല്‍കിയതായി കണ്ടെത്തി.

Published

on

മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച നാഗ്പൂരിലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് 2025-26 അധ്യായന വര്‍ഷത്തേക്ക് പ്രവേശനം നല്‍കരുതെന്ന് പറഞ്ഞെന്ന പരാതിയെ തുടര്‍ന്നാണ് സിറ്റി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

മെയ് 8ന് ആറാം ക്ലാസ് പ്രവേശനത്തിനായി സമീപിച്ച കുടുംബത്തിനോട് സീറ്റ് ഒഴിവില്ലെന്നാണ് സ്റ്റാഫ് അംഗം അനിത ആര്യ അവരോട് പറഞ്ഞത്. എന്നാല്‍ അസിസ്റ്റന്റ് ടീച്ചര്‍ നടത്തിയ അന്വേഷണത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ ട്രസ്റ്റി രാജേഷ് ലാല്‍വാനി നിര്‍ദേശം നല്‍കിയതായി കണ്ടെത്തി. തുടര്‍ന്ന് വിഷയം, പ്രിന്‍സിപ്പലിനെ അറിയിക്കുകയും വിദ്യാര്‍ഥിയുടെ കുടുംബത്തോടൊപ്പം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ മതവികാരം വ്രണപ്പെടുത്തുകയും കുടുംബത്തെ മാനസികമായി തളര്‍ത്തുകയും ചെയ്തതിന് മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Continue Reading

india

ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍

സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Published

on

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.

പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

Trending