Connect with us

india

യുപിയില്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; വിദ്വേഷ പ്രവര്‍ത്തനത്തിനെതിരെ നിയമപോരാട്ടം നടത്താന്‍ എല്ലാ പിന്തുണയും ഉറപ്പ് നല്‍കി എം.എസ്.എഫ്

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ കുട്ടിയുടെ വീട്ടില്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ധീന്‍ നദ്വി സന്ദര്‍ശനം നടത്തി

Published

on

അധ്യാപികയുടെ നിർദ്ദേശപ്രകാരം മറ്റു കുട്ടികളാൽ മുഖത്തടിയേറ്റ ഉത്തർപ്രദേശിലെ മുസഫർ നഗറിലെ കുട്ടിയുടെ വീട്ടിൽ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജുദ്ധീൻ നദ്‌വി സന്ദർശനം നടത്തി. വിദ്വേഷ പ്രവർത്തനത്തിനെതിരെ നിയമപോരാട്ടം നടത്താൻ എം.എസ്.എഫ് എല്ലാ പിന്തുണയും ഉറപ്പ് നൽകി. വർഗ്ഗീയ ഫാസിസത്തിന്റെ മൂർത്ത രൂപമാണ് അധ്യാപികയുടെ പ്രവർത്തിയെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി പ്രതികരിച്ചു.

സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു. സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ സ്‌കൂളുകളെ വർഗീയവൽക്കരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത കാലത്തായി ന്യൂനപക്ഷങ്ങൾക്ക് ഭയാനകമായ ഇടങ്ങളായി മാറുകയാണ്. രാജ്യത്തിന്റെ ഭാവി തലമുറയായ വിദ്യാർഥികളിൽ വർഗീയ വിഷം കുത്തിവച്ചാൽ രാഷ്ട്രം എങ്ങനെ സൃഷ്ടിപരമായി പുരോഗമിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുസ് ലിം വിദ്യാർഥിയെ അടിക്കാൻ സഹപാഠികളോട് ആവശ്യപ്പെട്ട അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും സാജു ആവശ്യപെട്ടു. പിതാവ് ഇർഷാദുമായി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവർ ഫോണിൽ സംസാരിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും നേതാക്കൾ വാഗ്ദാനം ചെയ്തു. രാഷ്ട്രത്തിൽ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും വിദ്യാഭ്യാസം തുടരാൻ മുസ്ലിം വിദ്യാർത്ഥികൾക്ക് സുരക്ഷ വേണമെന്ന് എം.എസ്.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭാര്യയെയും എട്ട് വയസ്സുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയില്‍

കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ തൂക്കിയിടുകയായിരുന്നു

Published

on

മുംബൈയില്‍ ഭാര്യയെയും എട്ട് വയസ്സുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ തൂക്കിയിടുകയായിരുന്നു.വിവാഹേതര ബന്ധത്തിന്റെ പേരില്‍ സംശയിച്ചാണ് ഭാര്യയെ ശിവശങ്കര്‍ ദത്ത (40) കൊലപ്പെടുത്തിയത്. പിന്നീട് ദൃക്സാക്ഷിയായതിനാല്‍ മകനെയും സമാന രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ശിവശങ്കര്‍ തന്നെ കൊലപാതകത്തെ ആത്മഹത്യയാക്കി പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ പുഷ്പ ദത്തയും മകനും മരിച്ച നിലയില്‍ കണ്ടതെന്നും മകനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചതായിരിക്കാം എന്നും ശിവകുമാര്‍ പൊലീസിനോട് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പ്രതിയുടെ മൊഴിയിലെ പൊരുത്തക്കേടുകളുമാണ് സംശയത്തിന് കാരണമായി. പിന്നീട് ശിവശങ്കറിനെ നടന്ന ചോദ്യം ചെയ്യ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി ശിവശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

india

ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ച സംഭവത്തില്‍ മുന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു

ജില്ലേലഗുഡ സ്വദേശി ഗുരുമൂര്‍ത്തി (39)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

ഹൈദരാബാദ്: തെലങ്കാനയില്‍ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ച് തടാകത്തില്‍ ഒഴുക്കിയ കേസില്‍ മുന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലേലഗുഡ സ്വദേശി ഗുരുമൂര്‍ത്തി (39)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈന്യത്തില്‍നിന്ന് സ്വമേധയാ വിരമിച്ച ഗുരുമൂര്‍ത്തി കച്ചന്‍ബാഗിലെ ഡി.ആര്‍.ഡി. ഔട്ട്‌സോഴ്‌സിങ് ബേസില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരികയായിരുന്നു.

13 വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. ജനുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഗുരുമൂര്‍ത്തി മാധവിയെ കൊലപ്പെടുത്തിയശേഷം ശരീരം കഷണങ്ങളാക്കി കുക്കറില്‍ വേവിക്കുകയും പിന്നാലെ സമീപത്തെ തടാകത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. വാക്കുതര്‍ക്കത്തിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് ഗുരുമൂര്‍ത്തി വെളിപ്പെടുത്തി. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശുചിമുറിയില്‍ വെച്ച് ശരീരം വെട്ടിമുറിച്ചത്. ശരീര ഭാഗങ്ങള്‍ പൂര്‍ണമായും എല്ലില്‍നിന്ന് വേര്‍പെടുത്തിയശേഷം കീടനാശിനി തളിച്ച് വേവിച്ചു. ഇത്തരത്തില്‍ ഇറച്ചിയും എല്ലും മൂന്നു ദിവസം വേവിച്ചതായാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പിന്നാലെ ബാഗിലാക്കി സമീപത്തെ തടാകത്തില്‍ ഉപേക്ഷിച്ചു.

ഗുരുമൂര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തടാകത്തില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. ഗുരുമൂര്‍ത്തി സ്വയം കുറ്റം ഏറ്റുപറയുകയായിരുന്നുവെന്ന് എല്‍.ബി നഗര്‍ ഡി.സി.പി പറഞ്ഞു. മാധവിയെ കാണാനില്ലെന്ന കഥ ഉണ്ടാക്കിയതും യുവതിയുടെ രക്ഷിതാക്കളെ അറിയിച്ചതും ഗുരുമൂര്‍ത്തി തന്നെയാണ്.

Continue Reading

india

ജീവനാംശമായി 20 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടു; യുവാവ് ജീവനൊടുക്കി

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പേറ്റാരു ഗൊല്ലപള്ളിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

Published

on

കര്‍ണാടക: വിവാഹമോചന കേസില്‍ ജീവനാംശമായി 20 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പേറ്റാരു ഗൊല്ലപള്ളിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഭാര്യ ഫീബയാണ് കാരണക്കാരി എന്ന് വിശദീകരിക്കുന്ന ആത്മഹത്യകുറിപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. പിന്നാലെ, സഹോദരന്‍ ഈഷയ്യ ഗൊല്ലപ്പള്ളി അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് പേറ്റാരുവും സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ഫീബയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം നിരന്തര വഴക്കിനെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.ഇരുവരുടെയും വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ കോടതിയില്‍ വാദം കേള്‍ക്കുകയും ഫീബ 20 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെടുകയും ചെയ്തുവെന്ന് അവരുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി. ഇതാണ് പേറ്റാരുവിന്റെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

ആത്മഹത്യക്കുറിപ്പില്‍, പേറ്റാരു പിതാവിനോട് ക്ഷമാപണം നടത്തുകയും മാതാപിതാക്കളെ പരിപാലിക്കാന്‍ സഹോദരനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ പീഡനം മൂലമാണ് താന്‍ മരിച്ചതെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending