Connect with us

kerala

ബിജെപിക്കെതിരെ മിണ്ടാന്‍ പോലും സിപിഎം ഭയക്കുന്നു: കെ.സുധാകരന്‍

സിപിഎം, ഔദ്യോഗികമായി ബിജെപി മുന്നണിയില്‍ ചേര്‍ന്നാലും പൊതു സമൂഹം അത്ഭുതപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

Published

on

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെറുക്കപ്പെട്ടവരായി കഴിഞ്ഞിരുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി വളര്‍ത്തി വലുതാക്കിയത് സിപിഎം ആണെന്നത് നാം മറന്നു പോകരുതെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ചിന്ത തന്നെയാണ് സിപിഎമ്മിനെ എന്നും മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പ്രതികരണം. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം നെട്ടോട്ടമോടുമ്പോഴും ബിജെപിയെ വിമര്‍ശിക്കാന്‍ ഭയന്ന് കോണ്‍ഗ്രസിനെതിരെ മാത്രം പറഞ്ഞു കൊണ്ടിരിക്കുകയാണ് സിപിഎമ്മെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

സിപിഎം നേതാക്കളുടെ വാക്കുകളില്‍ നരേന്ദ്ര മോദിയോടുള്ള സ്‌നേഹം നിറഞ്ഞ് തുളുമ്പുന്നത് ജനം കണ്ടു കൊണ്ടിരിക്കുകയാണ്. ഈ രഹസ്യ ബാന്ധവം അവസാനിപ്പിച്ചു കൂടേയെന്നാണ് ഞങ്ങള്‍ക്ക് നിങ്ങളോട് ചോദിക്കാനുള്ളതെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി. സിപിഎം, ഔദ്യോഗികമായി ബിജെപി മുന്നണിയില്‍ ചേര്‍ന്നാലും പൊതു സമൂഹം അത്ഭുതപ്പെടേണ്ടതില്ലെന്നും ഓര്‍മപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നരേന്ദ്ര മോദിയുടേത് ഫാഷിസ്റ്റ് ഭരണം അല്ലെന്ന് പണ്ട് പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സി.പി.എം നേതാക്കളായ എസ് രാമചന്ദ്രന്‍ പിള്ളയും എം എ ബേബിയും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു നരേന്ദ്ര മോദിയുടെ ഭരണകൂടത്തിന് ഫാഷിസ്റ്റ് സ്വഭാവം ഇല്ലെന്ന് !!
ഒപ്പം കോണ്‍ഗ്രസ് രാജ്യത്ത് തകര്‍ന്ന് ഇല്ലാതാകണമെന്ന പ്രതീക്ഷയും സ്വപ്നവും കേരളത്തിന്റെ മുഖ്യമന്ത്രി പങ്ക് വെയ്ക്കുന്നു. അപ്പോഴും ബിജെപി തകരണമെന്നോ ഇല്ലാതാകണമെന്നോ ഉള്ള വിദൂരചിന്ത പോലും അദ്ദേഹത്തിനില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം കിട്ടിയ ബി ജെ പി പിന്തുണയുടെ നന്ദി അദ്ദേഹം ഇങ്ങനെ പ്രകടിപ്പിക്കുന്നതാകാം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെറുക്കപ്പെട്ടവരായി കഴിഞ്ഞിരുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി വളര്‍ത്തി വലുതാക്കിയത് സിപിഎം ആണെന്നത് നാം മറന്നു പോകരുത്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ചിന്ത തന്നെയാണ് സിപിഎമ്മിനെ എന്നും മുന്നോട്ട് നയിക്കുന്നത്.
അതിനു വേണ്ടി അവര്‍ സ്വയം ചീഞ്ഞ് വളം കൊടുത്ത് വളര്‍ത്തിയെടുത്ത ബിജെപി ഇന്ന് രാജ്യത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം നെട്ടോട്ടമോടുമ്പോഴും ബിജെപിയെ വിമര്‍ശിക്കാന്‍ ഭയന്ന് കോണ്‍ഗ്രസിനെതിരെ മാത്രം പറഞ്ഞു കൊണ്ടിരിക്കുകയാണ് സിപിഎം.
ഞങ്ങള്‍ക്ക് നിങ്ങളോട് ചോദിക്കാനുള്ളത്, ഈ രഹസ്യ ബാന്ധവം അവസാനിപ്പിച്ചു കൂടേയെന്നാണ്. നിങ്ങളുടെ നേതാക്കളുടെ വാക്കുകളില്‍ നരേന്ദ്ര മോദിയോടുള്ള സ്‌നേഹം നിറഞ്ഞ് തുളുമ്പുന്നത് ജനം കണ്ടു കൊണ്ടിരിക്കുകയാണ്.

അദ്വാനിക്കും വാജ്‌പേയിക്കും ഒപ്പം തോളോടു തോള്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ കുപ്രചാരണങ്ങള്‍ നടത്തിയ സിപിഎം, ഔദ്യോഗികമായി ബിജെപി മുന്നണിയില്‍ ചേര്‍ന്നാലും പൊതു സമൂഹം അത്ഭുതപ്പെടേണ്ടതില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് ദുരന്തം; കെ.സി വേണുഗോപാല്‍

മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Published

on

വയനാട് ദുരന്തത്തെ കുറിച്ചായിരിക്കും നിയുക്ത എം.പി പ്രിയങ്ക ഗാന്ധി ആദ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകാത്ത വിഷയമാണ് ഉന്നയിക്കുക. മണ്ഡലത്തിന് പ്രയോജനകരമായ ഇടപെടലും പ്രവർത്തനങ്ങളും പ്രിയങ്ക നടത്തുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്‍റെ ക്രെഡിറ്റ് എല്ലാവർക്കുമാണ്. ഭൂരിപക്ഷം കുറയുമോ എന്ന ആശങ്ക ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, പാർട്ടിയുടെ കണക്ക് ശരിയായി. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഒരുപോലെ പ്രവർത്തിച്ചെന്നും വേണുഗോപാൽ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ പരാജയത്തിന്‍റെ കാരണങ്ങൾ കൂട്ടായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മാത്രമല്ല മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കും ഉണ്ടായിട്ടുണ്ട്. സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്ക് ആയിരുന്നുവെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Continue Reading

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളിലും ബിജെപിക്ക് വന്‍ വോട്ടുചോര്‍ച്ച

ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനും എതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉറപ്പായി.

Published

on

ആര്‍എസ്എസ് ശക്തി കേന്ദ്രങ്ങളിലും ബിജെപിക്ക് വന്‍ വോട്ടുചോര്‍ച്ച. ‘എ ക്ലാസ്’ മണ്ഡലമായി ബിജെപി വിലയിരുത്തിയ മണ്ഡലത്തില്‍ പതിനായിരത്തില്‍ അധികം വോട്ടുകളാണ് നഷ്ടമായത്. 65ാം നമ്പര്‍ ബൂത്തില്‍ കഴിഞ്ഞ വര്‍ഷം 931 വോട്ട് ലഭിച്ചിടത്ത് 764 വോട്ട് മാത്രമാണ് കിട്ടിയത്. ബിജെപിക്ക് പാലക്കാട്ട് നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനും എതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉറപ്പായി.

മൂത്താന്‍തറ പോലെയുള്ള ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച ഉണ്ടായി. നഗരഭരണം കൈയ്യാളുന്ന ബിജെപിക്ക് നഗരത്തിലുണ്ടായത് 10,000 ത്തിലധികം വോട്ടിന്റെ കുറവ്.

പഞ്ചായത്തുകളില്‍ വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്ന ബിജെപി അവകാശവാദവും പാളി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ തുടങ്ങിയ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ ആര്‍എസ്എസ് രംഗത്തിറങ്ങിയെങ്കിലും ശക്തി കേന്ദ്രങ്ങളിലെ ചോര്‍ച്ച തടയാന്‍ പോലും ആയില്ല. 3859 വോട്ടിന്റെ നേരിയ തോല്‍വിയില്‍ നിന്ന് വലിയ തകര്‍ച്ചയിലേക്ക് പാര്‍ട്ടി പോയി.

എതിര്‍പ്പ് മറികടന്ന് സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയ കെ. സുരേന്ദ്രന്റെ രക്തത്തിനായി എതിര്‍വിഭാഗം മുറവിളി ഉയര്‍ത്തും. എല്ലായിപ്പോഴും സ്ഥാനാര്‍ഥിയാക്കുന്നുവെന്ന പരാതിയുള്ള സി. കൃഷ്ണകുമാറിന് ഇനി മത്സരിക്കാന്‍ അവസരം കിട്ടുമോ എന്നും കണ്ടറിയണം.

അതേസമയം ന്യൂനപക്ഷ കേന്ദ്രീകൃതമായ ബൂത്തുകളില്‍ യുഡിഎഫിന് വോട്ട് വര്‍ധിച്ചു. വെണ്ണക്കര, പുതുപ്പള്ളിത്തെരുവ് ബൂത്തുകളിലാണ് വോട്ട് വര്‍ധിച്ചത്.

Continue Reading

kerala

മസ്റ്ററിങ് നടത്തിയില്ല; മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് ലക്ഷത്തിലേറെപ്പേര്‍ പുറത്തേക്ക്

നവംബര്‍ 30-നു സമയപരിധി തീരും.

Published

on

ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് പുറത്തേക്ക്. ഒട്ടേറെ അവസരം മസ്റ്ററിങ്ങിന് നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം. മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. നവംബര്‍ 30-നു സമയപരിധി തീരും.

11,36,315 ഗുണഭോക്താക്കളാണ് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി ജില്ലയിലുള്ളത്.  9,75,880 പേര്‍ മസ്റ്ററിങ് നടത്തി. ഇനി ബാക്കിയുളളത് 1,60,435 പേരാണ്.  മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, ഇതരസംസ്ഥാനത്തുള്ളവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.

റേഷന്‍ കാര്‍ഡില്‍നിന്ന് വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരില്‍ നീക്കില്ല.കിടപ്പുരോഗികള്‍ , അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍ തുടങ്ങിയവരുടെ മസ്റ്ററിങ് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നാണ് വിലയിരുത്തല്‍.

Continue Reading

Trending