Connect with us

india

രാജ്യം ഇനി 5ജിയില്‍; ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു

കേരളത്തില്‍ അടുത്ത വര്‍ഷമേ 5ജി സേവനം ലഭ്യമാകൂ.

Published

on

അഞ്ചാംതലമുറ ടെലികോം സ്‌പെക്ട്രം സേവനങ്ങള്‍ക്ക് രാജ്യത്ത് ഔദ്യോഗിക തുടക്കം. 5ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഡല്‍ഹിയില്‍ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2022ന്റെ ആറാം പതിപ്പിലാണ് പ്രധാനമന്ത്രി 5 ജി സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡോഫോണ്‍- ഐഡിയ കമ്പനി മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു.

13 ഇന്ത്യന്‍ നഗരങ്ങളിലാകും ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.  ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ 5ജി സേവനങ്ങള്‍ ലഭ്യമാകുക. കേരളത്തില്‍ അടുത്ത വര്‍ഷമേ 5ജി സേവനം ലഭ്യമാകൂ.

india

‘ഭൂമിയും വേണ്ട, ജോലിയും വേണ്ട’; ഹരിയാന സര്‍ക്കാറിന്റെ ഓഫറില്‍ വിനേഷ് ഫോഗട്ട് താരുമാനമറിയിച്ചു

സര്‍ക്കാരിന്റെ കായിക നയപ്രകാരം നല്‍കിയ ഒഫറുകള്‍ രണ്ടാഴ്ചക്ക് ശേഷമാണ താരം സ്വീകരിച്ചത്

Published

on

പ്രശസ്ത ഗുസ്തി താരവും ഹരിയാന എംഎല്‍എയുമായ വിനേഷ് ഫോഗട്ടിന് ഹരിയാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് ഓഫറുകളില്‍ ഒന്ന് സ്വീകരിച്ച് താരം. ഗുസ്തി താരമായ ഫോഗട്ടിന് സര്‍ക്കാരിന്റെ കായിക നയപ്രകാരം നല്‍കിയ ഒഫറുകള്‍ രണ്ടാഴ്ചക്ക് ശേഷമാണ താരം സ്വീകരിച്ചത്.

മാര്‍ച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജുലാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ താരത്തിന് ഹരിയാന സര്‍ക്കാര്‍, 4 കോടി രൂപ ക്യാഷ് പ്രൈസ്, ഗ്രൂപ്പ് എ ജോലി, അല്ലെങ്കില്‍ ഭൂമി അനുവദിക്കാം എന്നീ ഓഫറുകള്‍ മുന്നില്‍ വെച്ചത്. രണ്ടാഴ്ചക്ക് ശേഷമാണ് നാല് കോടി രൂപ ക്യാഷ് പ്രൈസ് എന്ന ഓഫര്‍ തിരഞ്ഞെടുക്കുന്നതായി താരം സര്‍ക്കാരിനെ അറിയിച്ചത്.

‘വിനേഷ് ഫോഗട്ട് ഇപ്പോള്‍ എംഎല്‍എ ആയതിനാല്‍, അവര്‍ക്ക് ഏതൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മാര്‍ച്ച് 25 ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞിരുന്നു.

2024-ല്‍ പാരീസ് ഒളിമ്പിക്സില്‍ ചരിത്രംകുറിച്ചുകൊണ്ട് വിനേഷ് ഫൈനല്‍ പ്രവേശനം നേടിയിരുന്നു. നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

india

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; അറസ്റ്റ് ഉടൻ

Published

on

ന്യൂ ഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയിൽ എത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എന്‍ഐഎ ഉടൻ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും.

ഡൽഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാർ ജയിലിലും എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വർഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്.

Continue Reading

india

പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ബത്ത് ജിഹാദ് നടത്തുന്നു; മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്

പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു ബാബ രാംദേവ് വിവാദ പ്രസ്താവന നടത്തിയത്.

Published

on

പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ബത്ത് ജിഹാദ് നടത്തുന്നുവെന്ന വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്. മുസ്‌ലിംകള്‍ക്കെതിരെയാണ് ബാബ രാംദേവ് വിദ്വേഷ പരാമര്‍ശം നടത്തിയത്. സര്‍ബത്ത് വിറ്റ് ആ പണമുപയോഗിച്ച് പള്ളികള്‍ നിര്‍മിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ബാബ രാംദേവിന്റെ ആരോപണം. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു ബാബ രാംദേവ് വിവാദ പ്രസ്താവന നടത്തിയത്.

അതേസമയം വിവാദ വിഡിയോ പതഞ്ജലി പ്രൊഡക്ട്‌സ് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയു ചെയ്തു. നിങ്ങളേയും കുടുംബത്തേയും സര്‍ബത്ത് ജിഹാദിന്റെ ഭാഗമായി വില്‍ക്കുന്ന വിഷ ഉല്‍പന്നങ്ങളില്‍ നിന്നും സംരക്ഷിക്കു. പതഞ്ജലിയുടെ സര്‍ബത്തും ജ്യൂസും മാത്രം ഉപയോഗിക്കുവെന്നാണ് വിഡിയോയില്‍ പരാമര്‍ശിക്കുന്നത്.

വേനല്‍ക്കാലത്ത് ജനങ്ങളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വില്‍ക്കുന്നുവെന്നും രാംദേവ് വിഡിയോയില്‍ പറയുന്നുണ്ട്. ഒരു കമ്പനിയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലൂടെ മദ്രസകള്‍ക്കും പള്ളികള്‍ക്കും പണം നല്‍കുന്നതിന് തുല്യമാണെന്നും രാംദേവ് വിവാദ പരാമര്‍ശം നടത്തുന്നുണ്ട്.

Continue Reading

Trending