Connect with us

kerala

യുവാവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി സൈനികന്‍; ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിന് പിന്നാലെ പത്തംഗ സംഘത്തിലെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊല്ലം കരുനാഗപ്പളളിയില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് യുവാവിനെ കൊല ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കി സംഘം. സൈനികനായ യുവാവാണ് ക്വട്ടേഷന്‍ നല്‍കിയത്. ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിന് പിന്നാലെ പത്തംഗ സംഘത്തിലെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് ഇടക്കുളങ്ങരയില്‍ നിന്നുള്ള അമ്പാടിയെ ഇവര്‍ മര്‍ദിച്ചത്. അമ്പാടിയുടെ വീട്ടിലെത്തിയ സംഘം അവനെ പിടിച്ചുവലിച്ചു പുറത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയാണ് ഉണ്ടായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി സൂചന

എടവണ്ണ സ്വദേശിയായ ഒരു യുവാവും പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു

Published

on

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികൾ മുംബൈയിലെത്തിയതായി സൂചന. വിദ്യാർത്ഥിനികൾ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടി. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ് വിവരം. കുട്ടികൾ സലൂണിലെത്തുന്നതിന്റെയുൾപ്പെടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

എടവണ്ണ സ്വദേശിയായ ഒരു യുവാവും പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. യുവാവ് മുംബൈയിലേക്ക് പോയെന്ന് വീട്ടുകാരും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.  അന്വേഷണം മുംബൈയിലേക്ക് പൊലീസ് വ്യാപിപ്പിച്ചു.

ഇരുവരും തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. യൂണിഫോം മാറി ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. രണ്ട് മണിക്കാണ് ഇവര്‍ കോഴിക്കോടുണ്ടെന്ന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത്. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫായി.

സ്വിച്ച് ഓഫ് ആകുന്നതിന് മുമ്പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് കോളുകള്‍ വന്നിരിക്കുന്നത്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം കോഴിക്കോട്ടേക്കും മഹാരാഷ്ട്രയിലേക്കും പൊലീസ് അന്വേഷണവും വ്യാപിപ്പിച്ചിരുന്നു.

Continue Reading

kerala

സർക്കാരിന്റെ ടാഗ്‌ലൈൻ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ പോലും സഹകരിക്കുന്നില്ല; ഫ്‌ളെക്സുകളും കൊടിതോരണങ്ങളും ഉയരുന്നതിൽ സിപിഎമ്മിനെ വിമർശിച്ച് ഹൈക്കോടതി

നവകേരളം, ശുചിത്വ കേരളം എന്ന സർക്കാരിന്റെ ടാഗ്‌ലൈൻ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ പോലും സഹകരിക്കുന്നില്ല

Published

on

കൊച്ചി: ഫ്ലെക്സ് ബോര്‍ഡിലും കൊടിതോരണങ്ങള്‍ ഉപയോഗിക്കുന്നതിലും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നും കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

നിയമ വിരുദ്ധമായി ഫ്‌ളെക്സുകളും കൊടിതോരണങ്ങളും നിരന്തരം നിരത്തില്‍ ഉയരുന്നുവെന്നും സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും ഹൈകോടതി വിമര്‍ശിച്ചു. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.

ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ട് പോകാനാവില്ല. നവകേരളം, ശുചിത്വ കേരളം എന്ന സർക്കാരിന്റെ ടാഗ്‌ലൈൻ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ പോലും സഹകരിക്കുന്നില്ല. ടണ്‍ കണക്കിന് ബോര്‍ഡുകള്‍ നിരത്തിൽ നിന്ന് മാറ്റുമ്പോൾ അതില്‍ കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കപെടുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Continue Reading

kerala

ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട് ശനിയാഴ്ച

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും, ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിക്കുന്ന നൈറ്റ്‌ അലർട്ടിൽ പങ്കെടുക്കും

Published

on

കോഴിക്കോട്: വർധിച്ച് വരുന്ന ലഹരി മാഫിയയുടെ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടിക്കുന്നതിനെതിരെമാർച്ച് 8 ന്, ശനിയാഴ്ച്ച ജില്ലാ കേന്ദ്രങ്ങളിൽ നൈറ്റ് അലർട്ട് സംഘടിപ്പിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാന പ്രകാരം ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന നൈറ്റ്‌ അലർട്ട് രാത്രി 10മണിക്ക് ആരംഭിച്ച് പുലർച്ചെ 3മണി വരെ തുടരും. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ഉയർത്തുന്നതോടൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണങ്ങളും സംഘടിപ്പിക്കും. സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ വിവിധ ജില്ലകളിൽ സംബന്ധിക്കും.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും, ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിക്കുന്ന നൈറ്റ്‌ അലർട്ടിൽ പങ്കെടുക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും കോഴിക്കോട് ജില്ല കമ്മിറ്റി കടപ്പുറത്ത് സംഘടിപ്പിക്കുന്ന നൈറ്റ്‌ അലർട്ടിൽ പങ്കെടുക്കും.

വയനാട് ജില്ല കമ്മിറ്റി കല്പറ്റയിൽ സംഘടിപ്പിക്കുന്ന നൈറ്റ്‌ അലർട്ടിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ സംബന്ധിക്കും. കണ്ണൂർ ജില്ല കമ്മിറ്റി പയ്യന്നൂർ പെരുമ്പയിൽ സംഘടിപ്പിക്കുന്ന നൈറ്റ്‌ അലർട്ടിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, സെക്രട്ടറി സി. കെ മുഹമ്മദലി, കെ.ടി.സഹദുള്ള, മഹ്‌മൂദ് അള്ളാം കുളം, കെ.പി.താഹിർ,
സംബന്ധിക്കും. കാസർകോട് ജില്ല കമ്മിറ്റി നടത്തുന്ന നൈറ്റ്‌ അലർട്ട് പുതിയ ബസ് സ്റ്റാൻഡിനടുത്ത് എംജി റോഡിൽ വെച്ച് നടക്കും.

പാലക്കാട്‌ ജില്ല കമ്മിറ്റി കെ.എസ്.ആർ.ടി.സി പരിസരത്ത് സംഘടിപ്പിക്കുന്ന നൈറ്റ്‌ അലർട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, സന്ദീപ് വാര്യർ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ സംബന്ധിക്കും. തൃശൂർ ജില്ല കമ്മിറ്റി നടത്തുന്ന നൈറ്റ്‌ അലർട്ട് ചാവക്കാട് വെച്ച് നടക്കും. എറണാകുളം ജില്ല കമ്മിറ്റി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിക്കുന്ന നൈറ്റ്‌ അലർട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാൻ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്ങാട്ട് കവലയിൽ സംഘടിപ്പിക്കുന്ന നൈറ്റ് അലർട്ട് മുസ്‌ലിം ലീഗ്‌ ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ ഉദ്ഘാടനം. കോട്ടയം തിരുനക്കര പുത്തൻ പള്ളിക്ക് സമീപം ജില്ല കമ്മിറ്റി നടത്തുന്ന നൈറ്റ്‌ അലർട്ടിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ, കോട്ടയം താജ് ജുമാ മസ്ജിദ് ഇമാം മുഹമ്മദ് നിഷാദ് ഖാസിമി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ മാഹിൻ സംബന്ധിക്കും. പത്തനംതിട്ട ജില്ല കമ്മിറ്റി ടൗൺ സ്ക്വയറിൽ നടത്തുന്ന നൈറ്റ്‌ അലർട്ട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ ഇ അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ മലപ്പുറത്തും സെക്രട്ടറിമാരായ അഡ്വ. നസീർ കാര്യറ കൊല്ലത്തും ഫാത്തിമ തെഹ്‌ലിയ കോഴിക്കോടും സംബന്ധിക്കും.

ലഹരിയുമായി ബന്ധപ്പെട്ട ഭീകരമായ വാർത്തകളാണ് ഓരോ ദിനവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെ ക്രിയാത്മകമായി തടയിടേണ്ട സംസ്ഥാന സർക്കാർ നിഷ്ക്രിയരായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന യൂത്ത് അലർട്ട് വൻ വിജയമാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും ആഹ്വാനം ചെയ്തു.

Continue Reading

Trending