Connect with us

News

പൊരുതിവീണ് പ്രഗ്‌നാനന്ദ, ചെസ് ലോകകപ്പില്‍ മാഗ്‌നസ് കാള്‍സന് വിജയം

ചെസ്സ് ലോകകപ്പ് ഫൈനലില്‍ നോര്‍വേയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാല്‍സിനോട് പൊരുതിത്തോറ്റ് ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ.

Published

on

ചെസ്സ് ലോകകപ്പ് ഫൈനലില്‍ നോര്‍വേയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാല്‍സിനോട് പൊരുതിത്തോറ്റ് ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ. ടൈബ്രക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാല്‍സണ്‍ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിം സമനിലയില്‍ പിരിഞ്ഞു.

വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ്സ് ലോകകപ്പില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ. ആനന്ദ് രണ്ടുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്.

india

ഡല്‍ഹി വായു മലിനീകരണം: ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി

ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ട്രക്ക് നിരോധനം ഉറപ്പാക്കാന്‍ ഡല്‍ഹിയിലെ പ്രവേശന കവാടങ്ങള്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനം നടപ്പാക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ചെക്ക് പോയന്റുകളില്‍ നിരോധനം നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ 13 അഭിഭാഷകരെ കമ്മീഷണര്‍മാരായി നിയമിച്ചു.

ഡല്‍ഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശന നിരോധനവും നിര്‍മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഉള്‍പ്പെടെയുള്ള കര്‍ശന മലിനീകരണ നിയന്ത്രണങ്ങള്‍ തുടരും.

 

Continue Reading

kerala

വോട്ടെണ്ണല്‍ നാളെ; ചേലക്കരയില്‍ ആദ്യമെണ്ണുക വരവൂര്‍ പഞ്ചായത്തിലെ വോട്ടുകള്‍

രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

Published

on

ചേലക്കര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് നാല് ടേബിളുകളും ഇടിപിബിഎംഎസ്ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളുമുള്‍പ്പെടെ ആകെ 19 ടേബിളുകളാണ് ഉണ്ടാകുക. തിരഞ്ഞെടുക്കുന്ന അഞ്ച് വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വിവിപാറ്റ് കൗണ്ടിങ് ബൂത്തും ഉണ്ടാകും.

തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടെണ്ണല്‍. ആദ്യം വരവൂര്‍ പഞ്ചായത്തിലെ വോട്ട് എണ്ണിത്തുടങ്ങും. തുടര്‍ന്ന് ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാള്‍, ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, മുള്ളൂര്‍ക്കര, പഴയന്നൂര്‍ എന്നീ ക്രമത്തിലായിരിക്കും എണ്ണല്‍. തൃക്കണായ ബൂത്താണ് അവസാനമായി എണ്ണുക.

 

 

Continue Reading

kerala

കൊടുവായൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് വയോധികരെ ഇടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

Published

on

പാലക്കാട് കൊടുവായൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് വയോധികരെ ഇടിച്ചിതെറിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.

കൊടുവായൂര്‍ കിഴക്കേത്തലയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്കു പോയ കാര്‍ വയോധികരെ ഇടിക്കുകയായിരുന്നു. മീറ്ററുകളോളം ദൂരേക്ക് ഇവര്‍ തെറിച്ചുവീണു. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

Continue Reading

Trending