Connect with us

News

കൊണ്ടോട്ടിയില്‍ തൊഴില്‍ മേള 24 ന്

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.jobfest.kerala.gov.in ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം

Published

on

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 24 ന് രാവിലെ 10.30 മുതല്‍ കൊണ്ടോട്ടി ഗവ.  ആര്‍ട്‌സ് ആന്‍ഡ്      സയന്‍സ് കോളജില്‍ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരെ ഉള്‍പ്പെടുത്തി തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.jobfest.kerala.gov.in ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04832734737

Video Stories

മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് അനുവദിക്കില്ല

മുസ്‌ലിം യൂത്ത് ലീഗ് നിവേദനം നൽകി.

Published

on

കോഴിക്കോട് : തീർത്തും സാധാരണക്കാരായ ജനങ്ങളുടെ ആശാ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് അനുവദിക്കില്ലെന്ന് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ്. സർക്കാരിന്റെ തെറ്റായ ഇത്തരം നീക്കങ്ങളും അധികാരികളുടെ ഇടപെടലുകളും മെഡിക്കൽ കോളേജിനെ മാത്രം ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളോട് ചെയ്യുന്ന അനീതിയാണ്. മെഡിക്കൽ കോളേജിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങളും സൗകര്യങ്ങളും വരേണ്ടതുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധയില്ലാതെ രോഗികളെ പ്രയാസപ്പെടുത്തുന്ന നടപടിക്രമങ്ങളുമായാണ് അധികൃതർ മുന്നോട്ട് പോകുന്നത്. ഇത്തരം നീക്കങ്ങളെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിരോധിക്കും. ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രിൻസിപ്പാൾ ഡോ: കെ.ജി സജിത്ത് കുമാറിന് നിവേദനം നൽകി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, സംസ്ഥാന സമിതി അംഗം എ. ഷിജിത്ത് ഖാൻ, ജില്ലാ സെക്രട്ടറി സമദ് നടേരി, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഷൗക്കത്ത് വിരുപ്പിൽ തുടങ്ങിയവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്. ന്യായമായ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ് :
മെഡിക്കൽ കോളേജ് ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്നാവശ്യപ്പെട്ടുള്ള മുസ്‌ലിം യൂത്ത് ലീഗ് നിവേദനം ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ പ്രിൻസിപ്പാളിന് കൈമാറുന്നു.

Continue Reading

india

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശിക്കരുത്; തെലങ്കാനയിലെ ബി.ജെ.പി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍.

Published

on

വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന് ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനും തെലങ്കാനയിലെ എം.എല്‍.എ കൂടിയായ രാജാസിങ്ങിന്റെ പരാമര്‍ശം വിവാദത്തില്‍. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ഇയാളുടെ പരാമര്‍ശത്തിനെതിരെ നിരവധി ഭക്തര്‍ രംഗത്തെത്തി.

ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന ഭക്തര്‍ വാവര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തുന്ന പാരമ്പര്യം ‘നക്‌സലൈറ്റുകള്‍’ ഗൂഢാലോചന വഴി സൃഷ്ടിച്ചെടുത്തതാണെന്നുമാണ് രാജാ സിങിന്റെ വിവാദ വിശദീകരണം. വാവര്‍ പള്ളി സന്ദര്‍ശിച്ചാല്‍ മാത്രമേ ശബരിമല സന്ദര്‍ശനവും അയ്യപ്പ ദീക്ഷയും പൂര്‍ത്തിയാവുകയുള്ളൂ എന്ന് ഇവര്‍ ഗൂഢാലോചനയിലൂടെ ആസൂത്രണം ചെയ്യുകയും ആ ഊഹാപോഹം പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ഇയാള്‍ പറയുന്നത്.

 

 

Continue Reading

kerala

കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ പിണറായി വിജയന്‍ സാറെ, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’: ഡോ പുത്തുര്‍ റഹ്‌മാന്‍

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് ഡോ പുത്തുര്‍ റഹ്‌മാന്‍

Published

on

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് യൂ എ ഇ കെഎംസിസി പ്രസിഡന്റ് ഡോ പുത്തുര്‍ റഹ്‌മാന്‍. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാരെപ്പോലും അസ്വസ്ഥമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സമസ്തയുടെ പത്രത്തിലെ തെരെഞ്ഞെടുപ്പ് പരസ്യവും പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിയും വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

ഒരുകാലത്തു ജമാത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷമെന്നും മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ മേല്പറഞ്ഞ പാര്‍ട്ടികള്‍ക്കെല്ലാം ചെല്ലും ചെലവും കൊടുത്തെന്നും പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇപ്പോള്‍ അവര്‍ക്കും പിണറായി വിജയനെ മനസ്സിലായെന്നും ജമാാത്തെ ഇസ്ലാമിയെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തലയില്‍ വെച്ച് കെട്ടിയാല്‍ ലീഗിനെ കേരള ജനത ദൂരെ നിര്‍ത്തുമെന്നത് പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമാണെന്നും പുത്തുര്‍ റഹ്‌മാന്‍ പറയുന്നു.

മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തല്‍ക്കാലം എ.കെ.ജി സെന്ററില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാരെന്നും പുത്തൂര്‍ റഹ്‌മാന്‍ പറയുന്നു. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ പിണറായി വിജയനെക്കൊണ്ട് പറ്റില്ലെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പിണറായി ഇപ്പോള്‍ ചെയ്തുകൂട്ടുന്ന വങ്കത്തങ്ങള്‍ സി.പി.എമ്മിന്റെ അന്ത്യവിധി എഴുതുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ വിജയന്‍, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’ എന്നാണ് നിങ്ങളുടെ ഇപ്പോഴത്തെ ചെയ്തികള്‍ വെളിപ്പെടുത്തുന്നതെന്നും
പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇന്നാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഞങ്ങള്‍ക്കതില്‍ ഖേദമുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

Continue Reading

Trending