Connect with us

india

കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ സംഘര്‍ഷം, ബെലഗാവിയില്‍ നിരോധനാജ്ഞ

മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവര്‍ത്തകരും എന്‍സിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി.

Published

on

ബെംഗളുരു: കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തിക്ക് സമീപം കെഗ്നോലി ടോള്‍ പ്ലാസയില്‍ സംഘര്‍ഷം.മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവര്‍ത്തകരും എന്‍സിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കര്‍ണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ജില്ലാ ആസ്ഥാനമായ ബെലഗാവിയിലെ തിലകവാടിയിലെ വാക്‌സിന്‍ ഡിപ്പോ ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഏകീകരണ സമിതി പ്രതിഷേധം സംഘടിപ്പിച്ചു. കര്‍ണാടക സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ നൂറുകണക്കിന് എംഇഎസ് പ്രവര്‍ത്തകരും നേതാക്കളും ഒത്തുകൂടിയിട്ടുണ്ട്.പ്രതിഷേധത്തെ തുടര്‍ന്ന് ബെലഗാവി അതീവ ജാഗ്രതയിലാണ്. നഗരത്തില്‍ ക്രമസമാധാനപാലനത്തിനായി അയ്യായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആറ് പോലീസ് സൂപ്രണ്ടുമാരും 11 അഡീഷണല്‍ പോലീസ് സൂപ്രണ്ടുമാരും 43 ഡെപ്യൂട്ടി എസ്പിമാരും 95 ഇന്‍സ്പെക്ടര്‍മാരും 241 സബ് ഇന്‍സ്പെക്ടര്‍മാരും പോലീസ് സംഘത്തില്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെലഗാവി ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കമുണ്ട്. ബെലഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മധ്യസ്ഥത വഹിച്ചിരുന്നു. സുപ്രീം കോടതി ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതുവരെ ഒരു സംസ്ഥാനവും പ്രദേശത്തിന് അവകാശവാദങ്ങളോ ആവശ്യങ്ങളോ ഉന്നയിക്കരുതെന്നായിരുന്നു അമിത് ഷായുടെ ഉപദേശം.ബെലഗാവിയടക്കം മറാത്ത ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ കര്‍ണാടകയില്‍ ഉള്‍പ്പെട്ടതില്‍ മഹാരാഷ്ട്രയ്ക്ക് എതിര്‍പ്പുണ്ട്. 814 മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങള്‍ കര്‍ണാടകത്തിലാണെന്നും മഹാരാഷ്ട്ര വാദിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഉള്‍പ്പെടുത്തിയത് അന്തിമമാണെന്നും ഇനി മാറില്ലെന്നുമാണ് കര്‍ണാടകയുടെ വാദം.കര്‍ണാടക തങ്ങളുടെ പ്രദേശമെന്ന് ഉറപ്പിക്കുന്നതിന് രണ്ടാമതൊരു അസംബ്‌ളി മന്ദിരം തന്നെ ബെലഗാവിയില്‍ നിര്‍മ്മിച്ചു. ബംഗളൂരുവിലെ നിയമസഭാ മന്ദിരമായ സുവര്‍ണ വിധാന സൗധയുടെ മാതൃകയില്‍ തന്നെയാണിത്. ഇവിടെവച്ച് വര്‍ഷത്തിലൊരിക്കല്‍ നിയമസഭയും ചേര്‍ന്നിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്.

Published

on

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിങ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിങ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

india

മുംബൈ ബോട്ട് അപകടം; കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതോടെ മരണം 14 ആയി

43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

 

മുംബൈയില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

അതേസമയം കാണാതായ ഏഴ് വയസുകാരനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ് ദ്വീപിലേക്ക് സഞ്ചരിച്ച നീല്‍ കമല്‍ എന്ന ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടട്ടിടിച്ച് മറിഞ്ഞത്. 10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്.

 

Continue Reading

india

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടുത്തം; രണ്ട് കരാര്‍ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

Published

on

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടിച്ച് അപകടം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 3 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

 

 

Continue Reading

Trending