Connect with us

kerala

മുസ്‌ലിംലീഗ് മനുഷ്യാവകാശ മഹാറാലി ഇന്ന്; പൊതു നിര്‍ദേശങ്ങള്‍

ജനബാഹുല്യം കണക്കിലെടുത്ത് എല്ലാ വാഹനങ്ങളും രണ്ട് മണിക്ക് മുമ്പായി നഗരത്തില്‍ പ്രവേശിക്കണമെന്ന് പൊലീസ് വകുപ്പ് പ്രത്യേകം അറിയിച്ചിട്ടുണ്ട്.

Published

on

കോഴിക്കോട്: മനുഷ്യാവകാശ മഹാറാലിയുടെ വിജയത്തിനായി പ്രവര്‍ത്തകര്‍ക്ക് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കി. വാഹനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച അറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് എല്ലാ വാഹനങ്ങളും രണ്ട് മണിക്ക് മുമ്പായി നഗരത്തില്‍ പ്രവേശിക്കണമെന്ന് പൊലീസ് വകുപ്പ് പ്രത്യേകം അറിയിച്ചിട്ടുണ്ട്. റാലിയില്‍ പങ്കെടുക്കുന്നവര്‍ മുസ്‌ലിംലീഗിന്റെ പതാകകള്‍ മാത്രമേ ഉപയോഗിക്കാവൂ. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മുദ്രാവാക്യങ്ങള്‍ മാത്രമാണ് വിളിക്കേണ്ടത്. സംസ്ഥാന കമ്മിറ്റി ഡിസൈന്‍ ചെയ്ത് നല്‍കുന്ന പ്ലക്കാര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്. ഫലസ്തീന്‍ ജനതയുടെ വേദനകളെ ഏറ്റെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പരിപാടിയാണെന്ന ഉത്തമ ബോധ്യത്തോടെ മാന്യമായ വസ്ത്രവും മാന്യവുമായ പെരുമാറ്റവുമായിരിക്കണം. വാഹനങ്ങളില്‍ ബാനറുകളും പാര്‍ട്ടി പതാകകളും ഉപയോഗിക്കണം. ബസ്സിറങ്ങി മുദ്രാവാക്യം വിളിച്ച് ചെറുസംഘങ്ങളായി കടപ്പുറത്തേക്ക് എത്തിച്ചേരേണ്ടതാണ്.

അതേസമയം നെഞ്ചകം നീറുന്ന നോവോടെ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തകര്‍ ഇന്ന് കോഴിക്കോട്ടേക്ക് ഒഴുകിയെത്തുന്നു. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിഷേധത്തിന്റെ പ്രകമ്പനവുമായി കോഴിക്കോട് കടപ്പുറം ജനസാഗരമാകും. ലോകമെമ്പാടും നടക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളുടെ ഭാഗമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് മനുഷ്യാവകാശ മഹാറാലി സംഘടിപ്പിക്കുന്നത്. ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിക്കുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

റാലിയുടെ വിജയത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. ഇന്നലെ ശാഖാ തലങ്ങളില്‍ വിളംബര ജാഥകള്‍ നടന്നു. ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. വാഹനത്തില്‍നിന്ന് നി ര്‍ദേശിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങി ചെറു പ്രകടനങ്ങളായാണ് പ്രവര്‍ത്തകര്‍ കടപ്പുറത്തേക്ക് എത്തിച്ചേരുക. അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന മനുഷ്യാവകാശ മഹാറാലിയില്‍ ഫലസ്തീന് വേണ്ടി പ്ലക്കാര്‍ഡുകളും ബാനറുകളും ഉയരും. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി മുദ്രാവാക്യങ്ങള്‍ മുഴങ്ങും.

ഫലസ്തീന്‍ ജനതയോട് ഇന്ത്യ എക്കാലവും പുലര്‍ത്തിയ അനുഭാവത്തിന്റെ പ്രഖ്യാപനം കൂടിയാണ് മുസ്‌ലിംലീഗ് നടത്തുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കുന്ന വേദിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ അനുഗമിച്ചു. ലോക മനസ്സാക്ഷി മരവിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് റാലിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫലസ്തീന് വേണ്ടി ലോക ജനതയുടെ മനസ്സാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു

Published

on

കോഴിക്കോട്: സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്.

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്

Published

on

: എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്.

എം.സി റോഡിലെ കുരമ്പാല ചിത്രോദയം വായനശാലക്ക് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം. അടൂരില്‍ നിന്ന് വെണ്മണിയിലേക്ക് വരികയായിരുന്ന ബൈക്ക് പന്തളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അര്‍ജുന്‍ വിജയന്‍ മരിച്ചിരുന്നു.

അപകടസമയം കൊട്ടാരക്കരയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Continue Reading

Trending